Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജുനെ 'കാണാനില്ല'! സമിത്ത് മാനം കാക്കുമോ? ഫ്‌ളോപ്പായ ഇതിഹാസങ്ങളുടെ മക്കള്‍ ആരെല്ലാം

ഇന്ത്യന്‍ ക്രിക്കറ്റിലെ ചില ഇതിഹാസ താരങ്ങളുടെ മക്കള്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് ഈ ഗെയിമിലേക്കു വന്നതായി നമുക്കു കാണാം. ഇക്കൂട്ടത്തിലേക്കു പുതുതായി ഒരാല്‍ കൂടി വന്നിരിക്കുകയാണ്. മുന്‍ കോച്ചും ഇതിഹാസ ബാറ്ററുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡാണ് ജൂനിയര്‍ ക്രിക്കറ്റിലൂടെ അരങ്ങേറാന്‍ പോവുന്നത്. 18 കാരനായ താരത്തെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ വൈറ്റ് ബോള്‍, റെഡ് ബോള്‍ പരമ്പരകളിലാണ് ജൂനിയര്‍ ദ്രാവിഡ് കളിക്കുക.

നേരത്തേ വലിയ പ്രതീക്ഷയുമായി ക്രിക്കറ്റിലേക്കു വന്ന് എങ്ങുമെത്താന്‍ സാധിക്കാതെ പോയ ചില മുന്‍ ഇതിഹാസ താരങ്ങളുടെ ഗതിയാവുമോ സമിത്തിന്? ആരാധകരുടെ ഏറ്റവും വലിയ ആശങ്കയാണിത്. മഹാന്മാരായ അച്ഛന്മാരുടെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റിലേക്കു വന്ന ശേഷം അപ്രത്യക്ഷരായ ചിലര്‍ നമുക്കു മുന്നിലുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ARJUN TENDULKAR

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ് ലിസ്റ്റിലെ ഒരാള്‍. 24 കാരനായ അര്‍ജുന് മുന്നില്‍ കരിയര്‍ ഇനിയും ഒരുപാട് ബാക്കിയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ശക്തമായൊരു തിരിച്ചുവരവ് നടത്തുമോയെന്ന കാര്യം സംശയമാണ്. ഇടംകൈയന്‍ ബാറ്ററും മീഡിയം പേസറുമായ അര്‍ജുന്‍ ഇനിയും ദേശീയ ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്‌ക്കൊപ്പം കാര്യമായ അവസരം ലഭിക്കാതെ വന്ന ശേഷം ഗോവയിലേക്കു കൂടുമാറിയിരിക്കുകയാണ് അര്‍ജുന്‍. ഐപിഎല്ലെടുത്താല്‍ മുംബൈ ഇന്ത്യന്‍സില്‍ ഇപ്പോഴും താരത്തിനു സ്ഥാനമുറപ്പില്ല. അടുത്ത സീസണില്‍ അദ്ദേഹത്തെ നിലനിര്‍ത്താനും സാധ്യതയില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ 13 മല്‍സരങ്ങളില്‍ നിന്നും 481 റണ്‍സും 21 വിക്കറ്റുകളുമാണ് അര്‍ജുന്റെ സമ്പാദ്യം. ലിസ്റ്റ് എ ക്രിക്കറ്റില്‍ 15 കളിയില്‍ 62 റണ്‍സും 21 വിക്കറ്റുമാണ് താരം നേടിയത്. ടി20 കരിയര്‍ നോക്കിയാല്‍ 21 മല്‍സരങ്ങളില്‍ നിന്നും 98 റണ്‍സും 28 വിക്കറ്റും മാത്രമേ അര്‍ജുന്റെ പേരിലുള്ളൂ. ഐപിഎല്ലില്‍ വെറും അഞ്ചു മല്‍സരം കളിച്ച താരം വീഴ്ത്തിയത് മൂന്ന് വിക്കറ്റുകളാണ്.

ഇതുവരെയുള്ള കരിയറെടുത്താല്‍ സച്ചിനെന്ന ഇതിഹാസത്തിന്റെ ഏഴയലത്തു പോലും അര്‍ജുന്‍ എത്തിയിട്ടില്ലെന്നു നിസംശയം പറയാം. അടുത്ത നാല്- അഞ്ച് വര്‍ഷത്തിനിടെ കരിയറില്‍ വലിയൊരു മാറ്റം അദ്ദേഹത്തിനു കൊണ്ടുവരാന്‍ സാധിക്കുമോയെന്നതാണ് കാത്തിരുന്നു കാണേണ്ടത്.

ROHAN GAVASKAR

രോഹന്‍ ഗവാസ്‌കര്‍

ഇന്ത്യയുടെ മറ്റൊരു മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ മകന്‍ രോഹന്‍ ഗവാസ്‌കറാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. പിതാവിന്റെ പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും അപ്രത്യക്ഷനായി. ഇപ്പോള്‍ കമന്ററി രംഗത്ത് സജീവമാണ് രോഹന്‍.

ഇന്ത്യക്കു വേണ്ടി 11 ഏകദിനങ്ങളില്‍ കളിച്ച രോഹനു നേടാനായത് 151 റണ്‍സ് മാത്രമാണ്. ഒരു ഫിഫ്റ്റിയടക്കമാണിത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 117 മല്‍സരങ്ങളില്‍ നിന്നും 6938 റണ്‍സും ലിസ്റ്റ് എ ക്രിക്കറ്റില്‍ 126 മല്‍സരങ്ങളില്‍ നിന്നും 3157 റണ്‍സുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഓള്‍റൗണ്ടറായിരുന്ന രോഹന്‍ 38, 58 വിക്കറ്റുകള്‍ വീതം ഇവയില്‍ നേടുകയും ചെയ്തു. പക്ഷെ ഗവാസ്‌കറുടെ പേരിനോടു നീതി പുലര്‍ത്താനാവാതെ അദ്ദേഹം കളി നിര്‍ത്തുകയായിരുന്നു.

അനിരുദ്ധ ശ്രീകാന്ത്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും അറ്റാക്കിങ് ബാറ്ററും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്തിന്റെ മകന്‍ അനിരുദ്ധയാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന്റെയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയുമെല്ലാം മുന്‍ താരമാണ് അദ്ദേഹം. പക്ഷെ ഇന്ത്യക്കായി അരങ്ങേറാന്‍ പോലും അനിരുദ്ധയ്ക്കു ഭാഗ്യമുണ്ടായില്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 23 മല്‍സരങ്ങളില്‍ നിന്നും 1031 റണ്‍സ് മാത്രമേ താരം നേടിയിട്ടുള്ളൂ. ലിസ്റ്റ് എ ക്രിക്കറ്റില്‍ 66 മല്‍സരങ്ങളില്‍ നിന്നും അനിരുദ്ധയുടെ സമ്പാദ്യം 2063 റണ്‍സുമാണ്. 2008 മുതല്‍ 14 വരെയുള്ള ഐപിഎല്‍ കരിയറില്‍ താരത്തിനു കളിക്കാനായത് 15 മല്‍സരങ്ങളില്‍ മാത്രമാണ്. ഇവയില്‍ ഒരു ഫിഫ്റ്റിയടക്കം നേടിയതാവട്ടെ 106 റണ്‍സുമാണ്.

Story first published: Sunday, September 1, 2024, 13:03 [IST]
Other articles published on Sep 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+