Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്യാപ്റ്റന്‍: കോലിക്ക് വെല്ലുവിളിയായി രോഹിത് ശര്‍മ!

മുംബൈ: ക്യാപ്റ്റന്‍ ധോണി കളിമൊഴിയുമ്പോള്‍ പകരക്കാരനായി ഒരാള് വേണം. വിരാട് കോലി എന്ന ഒരു പേര് മാത്രമേ ഇത്രയും നാള്‍ സെലക്ടര്‍മാരുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സംഗതികളുടെ കിടപ്പ് ഇപ്പോള്‍ പഴയത് പോലെ അല്ല. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി ഒരു പേര് ഉയര്‍ന്നു വന്നിരിക്കുന്നു. ഈ ഐ പി എല്‍ സീസണോടെ.

ആദ്യത്തെ നാല് കളികളും തോറ്റ മുംബൈ ഇന്ത്യന്‍സിനെ ഐ പി എല്‍ ചാമ്പ്യന്മാരാക്കിയ രോഹിത് ശര്‍മയുടേതാണ് ആ പേര്. ക്യാപ്റ്റന്‍ കൂള്‍ സാക്ഷാല്‍ എം എസ് ധോണിക്ക് മേലെ മൂന്ന് വിജയങ്ങളാണ് രോഹിത് ഈ സീസണില്‍ മാത്രം നേടിയത്. തോറ്റത് ഒരേയൊര് തവണ. രോഹിതിന്റെ ഈ സ്വപ്‌നനേട്ടം സമ്മര്‍ദ്ദമുണ്ടാക്കുന്നത് വിരാട് കോലിക്ക് മേലാണ്. എങ്ങനെയെന്ന് കാണൂ.

രോഹിത് ഭാവി ക്യാപ്റ്റന്‍?

രോഹിത് ഭാവി ക്യാപ്റ്റന്‍?

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കൂളായി നിന്ന് കളി ജയിക്കാനുള്ള മികവാണ് രോഹിതിനെ കോലിക്ക് മുകളിലാക്കുന്നത്. കോലിയെപ്പോലെ പൊട്ടിത്തെറിക്കുന്ന സ്വഭാവവും രോഹിതിന് ഇല്ല. കളിയുടെ കാര്യത്തിലായാലും ക്യാപ്റ്റന്‍സിയുടെ കാര്യത്തിലായാലും രോഹിത് ശര്‍മ വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്.

കോലി സ്വഭാവം മാറ്റണം

കോലി സ്വഭാവം മാറ്റണം

കളിക്കാരോടും അംപയര്‍മാരോടും തര്‍ക്കിക്കുകയും പത്രക്കാരെ ചീത്ത പറയുകയും ചെയ്യുന്ന കോലി ഈ പോക്ക് പോയാല്‍ ഒരു നല്ല ക്യാപ്റ്റനാകാനുള്ള സാധ്യത വളരെ കുറവാണ്. ഏഷ്യ കപ്പില്‍ ഇന്ത്യയെ ഫൈനലില്‍ പോലും എത്തിക്കാന്‍ കോലിക്ക് കഴിഞ്ഞില്ല. കളിക്കാരനില്‍ നിന്നും ക്യാപ്റ്റനിലേക്ക് എത്തുമ്പോള്‍ കോലി ആറ്റിറ്റിയൂഡ് മാറ്റിയേ പറ്റൂ.

മാറ്റുരക്കാം ധോണിയെ വെച്ച്

മാറ്റുരക്കാം ധോണിയെ വെച്ച്

നിലവില്‍ എം എസ് ധോണിയാണ് ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ ബെഞ്ച് മാര്‍ക്ക്. കോലിയുടെ ബാംഗ്ലൂര്‍ രണ്ട് തവണ ധോണിയുടെ ചെന്നൈയ്ക്ക് എതിരെ കളിച്ചു. രണ്ടിലും കോലിയുടെ ടീം ദയനീയമായി തോറ്റു. ചെന്നൈയുടെ ആധിപത്യമായിരുന്നു രണ്ട് കളിയിലും കണ്ടത്. ക്യാപ്റ്റനെന്ന നിലയിലും കോലി തിളങ്ങിയില്ല.

രോഹിത് ധോണിയെ ഞെട്ടിച്ചുകളഞ്ഞു

രോഹിത് ധോണിയെ ഞെട്ടിച്ചുകളഞ്ഞു

നാല് കളിയില്‍ രോഹിത് ശര്‍മയ്‌ക്കെതിരെ കളിച്ച ധോണിയുടെ ടീം മൂന്നിലും തോറ്റു. ഇതില്‍ രണ്ട് തോല്‍വികള്‍ പ്ലേ ഓഫിലായിരുന്നു. ക്യാപ്റ്റന്‍ കൂള്‍ എന്ന് പേരുള്ള ധോണിയെ പോലും വിറപ്പിച്ച രോഹിതിന്റെ ക്യാപ്റ്റന്‍സിക്ക് ഇതോടെ ഇഷ്ടം പോലെ ആരാധകരായി.

സച്ചിന്റെ പിന്തുണ രോഹിതിന്

സച്ചിന്റെ പിന്തുണ രോഹിതിന്

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് സച്ചിന്‍ തെണ്ടുല്‍ക്കറും പിന്തുണയുമായി എത്തി. രോഹിത് ക്യാപ്റ്റനെന്ന നിലയില്‍ ഏറെ മെച്ചപ്പെട്ടു എന്നാണ് സച്ചിന്‍ പറഞ്ഞത്. റിക്കി പോണ്ടിംഗിനും ഇതേ അഭിപ്രായമാണ് ഉള്ളത്.

Story first published: Saturday, May 30, 2015, 13:04 [IST]
Other articles published on May 30, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+