Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന നായകസ്ഥാനത്ത് നിന്നും രോഹിത് മാറുമോ? പുതിയ തീരുമാനം എന്ത്? ജയ് ഷാ പറയുന്നു

ടി20 ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയതിന് പിന്നാലെ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നായകസ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. കപ്പ് നേടിയതിന് പിന്നാലെ വിരാട് കോലിയും രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപിച്ചു. ടി20യില്‍ യുവതാരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കാനാണ് സീനിയര്‍ താരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

ടി20യില്‍ ഇന്ത്യയുടെ പുതിയ നായകനായി ഹാര്‍ദിക് പാണ്ഡ്യ എത്താനാണ് സാധ്യത. എന്നാല്‍ അങ്ങനെ വന്നാല്‍ ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി പരീക്ഷിക്കേണ്ടി വരും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ശീലമില്ലാത്ത രീതിയാണിത്. അതുകൊണ്ടുതന്നെ വ്യത്യസ്ത നായകന്മാരെ പരീക്ഷിക്കാന്‍ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ ടി20 നായകസ്ഥാനമൊഴിഞ്ഞ രോഹിത് ശര്‍മയെ ഏകദിന നായകസ്ഥാനത്തുനിന്നും മാറ്റുമോ?.

അടുത്ത വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫി നടക്കാന്‍ പോവുകയാണ്. ഇന്ത്യയുടെ ഭാവി മുന്നില്‍ക്കണ്ട് രോഹിത്തിനെ മാറ്റി പുതിയ നായകന് അവസരം കൊടുക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരവെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസി ഐ സെക്രട്ടറിയായ ജയ് ഷാ. വരുന്ന ചാമ്പ്യന്‍സ് ട്രോഫി വരെ ഏകദിന നായകസ്ഥാനത്ത് രോഹിത് തുടരുമെന്നാണ് ജയ് ഷാ പറയുന്നത്.

'രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടുമെന്ന് ഉറപ്പുണ്ട്' എന്നാണ് ജയ് ഷാ എഎന്‍ ഐയോട് സംസാരിക്കവെ പറഞ്ഞത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് വലിയ പിന്തുണ ജയ് ഷാ നല്‍കുന്നു. ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയില്‍ ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യത്തെ ഐസിസി ട്രോഫിയാണിത്.

rohit sharma jay shah

ഭാഗ്യമുള്ള നായകന്മാരിലൊരാളാണ് രോഹിത്. ഐപിഎല്ലില്‍ അഞ്ച് തവണ കിരീടം നേടാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ രോഹിത്തിന് സാധിച്ചെങ്കിലും കപ്പിലേക്കെത്തിക്കാനായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി കിരീടം രോഹിത്തിന് കീഴില്‍ നേടാനായാല്‍ ഇതോടെ അദ്ദേഹം വിരമിക്കാനുള്ള സാധ്യതകളും ഏറെയാണ്. രോഹിത്തിന്റെ ഓപ്പണറെന്ന നിലയില്‍ ഫോം വളരെ മികച്ചതാണ്.

ടി20 ലോകകപ്പില്‍ നിര്‍ണ്ണായക ഘട്ടങ്ങളില്‍ തിളങ്ങാന്‍ രോഹിത്തിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യക്ക് പ്രതീക്ഷകളേറെ. എന്നാല്‍ ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയാവുന്നത് പാകിസ്താനാണ്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതിനോടകം മത്സരത്തിന്റെ ഷെഡ്യൂളിന്റെ കരട് രൂപം പുറത്തുവിട്ടിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് ലാഹോറാണ് വേദിയാകുന്നത്. ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലാണ് വരുന്നത്.

എന്നാല്‍ ഇന്ത്യ പാകിസ്താനിലേക്ക് ടൂര്‍ണമെന്റ് കളിക്കാന്‍ പോകില്ലെന്ന ഉറച്ച നിലപാടിലാണുള്ളത്. നേരത്തെ തന്നെ ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയതാണ്. ദുബായിലോ മറ്റേതെങ്കിലും നൂട്രല്‍ വേദിയിലോ ചാമ്പ്യന്‍സ് ട്രോഫി നടത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറല്ല. എന്നാല്‍ അന്തിമ തീരുമാനം വരുമ്പോഴേക്കും പാകിസ്താന് വിട്ടുവീഴ്ച ചെയ്യാതിരിക്കാനാവില്ല.

കാരണം ഇന്ത്യന്‍ ടീമിനെ മാറ്റിനിര്‍ത്തി ടൂര്‍ണമെന്റ് നടത്തിയാല്‍ സ്‌പോണ്‍സര്‍മാര്‍ കുറയും. പരസ്യവും കുറയും. ഇത് വലിയ സാമ്പത്തിക ബാധ്യത പിസിബിക്കുണ്ടാക്കും. ഐസിസി തലപ്പത്ത് ജയ് ഷായടക്കമുള്ളതിനാല്‍ ഇന്ത്യയ്ക്ക് അനുകൂലമായി പിസിബിക്ക് തീരുമാനമെടുക്കേണ്ടതായി വരും. എന്തായാലും ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫി അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നത് കണ്ടറിയാം.

Story first published: Sunday, July 7, 2024, 14:09 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+