Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യും ടെസ്റ്റുമില്ല, 'രോക്കോ' ഏകദിനത്തില്‍ മാത്രം; എ പ്ലസ് കരാര്‍ നഷ്ടമാവുമോ? ഈ ഉത്തരം

ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി ഉലച്ചുകൊണ്ടാണ് ബാറ്റിങിലെ രണ്ടും നെടുതൂണുകളായ രോഹിത് ശര്‍യും വിരാട് കോലിയും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇരുവരുടെയും തീരുമാനങ്ങള്‍ക്കിടയില്‍ ഒരാഴ്ചത്തെ ഇടവേള പോലുമുണ്ടായില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഈ മാസം ഏഴിനായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഹിറ്റ്മാന്‍ തന്റെ വിരമിക്കല്‍ തീരുമാനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. ഇതിന്റെ ഷോക്ക് മാറും മുമ്പാണ് 12ന് സോഷ്യല്‍ മീഡിയയിലൂടെ കോലിയും വിരമിക്കുന്നതായി പ്രഖ്യാപനം നടത്തിയത്.

അടുത്ത മാസം ഇംഗ്ലണ്ട് പര്യടനം ആരംഭിക്കാനിരിക്കെയാണ് ഇന്ത്യന്‍ ടീമിനു ഈ ഇരട്ട പ്രഹരമേറ്റിരിക്കുന്നത്. ബിസിസിഐയുടെ (2025-26) വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച ശേഷമാണ് രോക്കോയുടെ വിരമിക്കല്‍ പ്രഖ്യാപനമെന്നതാണ് എടുത്തു പറയേണ്ട കാര്യം. ബിസിസിഐയുടെ ഏറ്റവുമുയര്‍ന്ന കരാറായ ഗ്രേഡ് എയിലാണ് രണ്ടു പേരും ഉള്‍പ്പെടുകയും ചെയ്തിട്ടുള്ളത്.

ടി20ക്കു പിന്നാലെ ടെസ്റ്റില്‍ നിന്നു കൂടി വിരമിച്ചതോടെ ഇനി ഏകദിന ഫോര്‍മാറ്റില്‍ മാത്രമേ രോഹിത്തിന്റെയും കോലിയുടെയും സാന്നിധ്യം ഇനിയുണ്ടാവുകയുള്ളൂ. ടെസ്റ്റില്‍ നിന്നുള്ള വിരമിക്കല്‍ കാരണം എ പ്ലസ് കരാറില്‍ നിന്നും രണ്ടു പേരും പുറത്താവുമോയെന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലുള്ള സംശയം. ഇതേക്കുറിച്ച് അറിയാം.

ROHIT KOHLI

കരാര്‍ നഷ്ടമാവുമോ?

ഇന്ത്യന്‍ ടീമിനു വേണ്ടി ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമേ കളിക്കുകയുള്ളൂവെങ്കിലും ഈ കാരത്താല്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ബിസിസിഐയുടെ എ പ്ലസ് കരാര്‍ നഷ്ടമാവില്ലെന്നതാണ് യാഥാര്‍ഥ്യം. ടി20ക്കു ശേഷം ഇപ്പോള്‍ ടെസ്റ്റും നിര്‍ത്തിയെങ്കിലും ഈ കാരണത്താല്‍ ഇരുവരെയും കരാറില്‍ നിന്നും തരംതാഴ്ത്താന്‍ ബിസിസിഐ ആഗ്രഹിക്കുന്നില്ല. ഇക്കാര്യം ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയും എഎന്‍ഐയോടു സ്ഥിരീകരിച്ചിരിക്കുകയാണ്.

ടി20, ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും എ പ്ലസ് കരാര്‍ തുടരുക തന്നെ ചെയ്യും. ഇരുവരും ഇപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗം തന്നെയാണ്. അതിനാല്‍ ഗ്രേഡ് എ പ്ലസിന്റെ സൗകര്യങ്ങളും ഇവര്‍ക്കു ലഭിക്കുമെന്നു വാര്‍ത്താ ഏജന്‍സിയോടു അദ്ദേഹം പറഞ്ഞു.

ബിസിസിഐ പോളിസി അനുസരിച്ച് സാധാരണയായി മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള കളിക്കാരെ മാത്രമേ ഗ്രേഡ് എ പ്ലസില്‍ ഉള്‍പ്പെടുത്താറുള്ളൂ. ബാക്കിയുള്ളവരെ ഗ്രേഡ് എ, ബി, സി എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായിട്ടാണ് തിരിക്കാറുള്ളത്. രോഹിത്, കോലി എന്നിവരെക്കൂടാതെ ഇത്തവണ ഗ്രേഡ് എ പ്ലസിലുള്ള മറ്റുള്ളവര്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുമാണ്.

ROHIT KOHLI

ഇതില്‍ ജഡേഡ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പോടെ ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും മാത്രമേ ഇപ്പോള്‍ അദ്ദേഹം കളിക്കുന്നുള്ളൂ. ബുംറ മാത്രമാണ് ഗ്രേഡ് എ പ്ലസ് കരാറില്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്ന ഏക താരം.

കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരയതിനു പിന്നാലെയാണ് ഈ ഫോര്‍മാറ്റില്‍ ഇനി തങ്ങള്‍ കളിക്കില്ലെന്നു രോഹിത്തും കോലിയും പ്രഖ്യാപിച്ചത്. ഇപ്പോള്‍ ടെസ്റ്റും നിര്‍ത്തിയതോടെ ഇരുവരും പൂര്‍ണമായി ഏകദിനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

2027ലെ ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുകയെന്നതാണ് രോക്കോയുടെ ഇപ്പോഴത്തെ സ്വപ്‌നം. 2023ലെ അവസാന ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.

Story first published: Wednesday, May 14, 2025, 16:29 [IST]
Other articles published on May 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+