Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്- ദ്രാവിഡ് സഖ്യം ഇന്ത്യക്കു ലോകകപ്പ് സമ്മാനിക്കുമോ? സച്ചിന്‍ പറയുന്നു

ഐസിസി ലോകകപ്പ് കിരീടത്തിനായുള്ള ഇന്ത്യയുടെ 11 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ- കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കു സാധിക്കുമോയെന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 2011ല്‍ ഇന്ത്യയുടെ അവസാനത്തെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

അടുത്തിടെ ചുമതലയേറ്റെടുത്ത രോഹിത്- ദ്രാവിഡ് ജോടിയില്‍ വലിയ പ്രതീക്ഷയാണ് ബിസിസിഐയ്ക്കും ആരാധര്‍ക്കുമുള്ളത്. ഐസിസി കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇവര്‍ക്കു കഴിയുമെന്നു എല്ലാവരും ഉറച്ചുവിശ്വസിക്കുന്നു.

1

2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചായിരുന്നു എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കിരീടമുയര്‍ത്തിയത്. അതിനു ശശേഷം ഒരിക്കല്‍പ്പോലും ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം ഇന്ത്യക്കുണ്ടായില്ല. 2019ലെ ഏകദിന ലോകകകപ്പില്‍ സെമി ഫൈനലില്‍ കാലിടറിയ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതെ സൂപ്പര്‍ 12ല്‍ തോറ്റു മടങ്ങുകയായിരുന്നു. വിരാട് കോലിക്കു കീഴില്‍ ഇന്ത്യയുടെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്.

2

ഈ വര്‍ഷം ഏപ്രിലില്‍ നമ്മുടെ ഏകദിന ലോകകപ്പ് വിജയത്തിനു 11 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇതു വലിയ കാത്തിരിപ്പ് തന്നെയാണ്. ബിസിസഐയുടെ ക്യാബിനറ്റില്‍ വീണ്ടും ഈ ട്രോഫി ഇരിക്കുന്നതു കാണാന്‍ ഞാനുള്‍പ്പെടെ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ഈയൊരു ട്രോഫിക്കു വേണ്ടിയാണ് ഓരോ ക്രിക്കറ്ററും കളിക്കുന്നത്. അതിനേക്കാള്‍ വലുതായി ഒരു ക്രിക്കറ്റര്‍ക്കു ഗെയിമില്‍ നിന്നും നേടാനുമില്ല. ഏകദിനമോ, ടി20യോ ആവട്ടെ ലോകകപ്പ് വിജയം വളരെ സ്‌പെഷ്യല്‍ തന്നെയാണെന്നും ബോറിയ മജുംദാറിന്റെ ഷോയായ ബാക്ക്‌സ്‌റ്റേജ് വിത്ത് ബോറിയയില്‍ സച്ചിന്‍ വിശദമാക്കി.

3

രോഹിത് ശര്‍മ, രാഹുല്‍ ദ്രാവിഡ് കോമ്പിനേഷനെ സച്ചിന്‍ പുകഴ്ത്തി. രോഹിത്തും രാഹുലും മികച്ച ജോടികളാണ്. നമുക്ക് ലോകകപ്പ് നേടിത്തരാന്‍ ഇരുവരും കഴിവിന്റെ പരമാവധി തന്നെ ശ്രമിക്കുമെന്നു എനിക്കറിയാം. നിങ്ങള്‍ക്കു ഒരുപാട് പേരുടെ പിന്തുണയുണ്ട്. ശരിയായ സമയത്ത് ഈ പിന്തുണ ലഭിക്കുകയെന്നതാണ് പ്രധാനം. തീര്‍ച്ചയായിട്ടുമ എല്ലാവരും ഒരുപാട് ക്രിക്കറ്റ് കളിച്ചവരാണ്. മുന്നോട്ടുള്ള യാത്രയില്‍ ഉയര്‍ച്ചകള്‍ക്കൊപ്പും താഴ്ചകളുമുണ്ടാവുമെന്നു ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള രാഹുലിന് മനസ്സിലാവും. പ്രതീക്ഷ നഷ്ടപ്പെടാതിരിക്കുകയെന്നതാണ് വേണ്ടത്. ശ്രമിച്ചു കൊണ്ടേയിരിക്കൂ, നമ്മള്‍ മുന്നോട്ടു തന്നെ പോവുമെന്നും സച്ചിന്‍ വിശദമാക്കി.

4

അവസാനമായി കളിച്ച രണ്ടു പരമ്പരകളിലുമേറ്റ കനത്ത പരാജയം കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിനു ക്ഷീണമായിട്ടുണ്ട്. സൗത്താഫ്രിക്കന്‍ പര്യടനത്തിലെ രണ്ടു പരമ്പരകളിലും ഇന്ത്യ പരാജയം നേരിട്ടിരുന്നു. മൂന്നു ടെസ്റ്റുകളുടെ പരമ്പര 1-2നു കൈവിട്ട ഇന്ത്യ ഏകദിന പരമ്പരയില്‍ തൂത്തുവാരപ്പെടുകയും ചെയ്തു. കെഎല്‍ രാഹുല്‍ നയിച്ച ഇന്ത്യയെ 3-0നാണ് ആതിഥേയര്‍ നാണംകെടുത്തിയത്. ഇന്ത്യന്‍ കോച്ചായ ശേഷം ദ്രാവിഡിനു കീഴില്‍ ഇന്ത്യ പരമ്പര കൈവിട്ടതും ഇതാദ്യമാണ്.

5

നേരത്തേ ന്യൂസിലാന്‍ഡിനെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ വിജയിച്ചായിരുന്നു ദ്രാവിഡ് തുടങ്ങിയത്. ഇന്ത്യയുടെ അടുത്ത പരമ്പര നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ്. മൂന്നു മല്‍സരങ്ങള്‍ വീതമുള്ള ടി20, ഏകദിന പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്.

അതേസമയം, ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പാണ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ആദ്യത്തെ അഗ്നിപരീക്ഷ. ഒക്ടോബര്‍ 23നു ചിരവൈരികളായ പാകിസ്താനുമായിട്ടാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. സൗത്താഫ്രിക്കയുള്‍പ്പെട്ട കടുപ്പമേറിയ ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്.

Story first published: Friday, January 28, 2022, 18:30 [IST]
Other articles published on Jan 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+