For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'രോക്കോയുടെ' കാര്യം തീരുമാനമായി!! 2027ലെ ലോകകപ്പില്‍ സീറ്റുറപ്പില്ല? ഗംഭീര്‍ പറഞ്ഞത് കേട്ടോ

2027ല്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ അടുത്ത ഏകദിന ലോകകപ്പില്‍ ഇതിഹാസ താരങ്ങളും മുന്‍ നായകരുമായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യക്കായി കളിക്കുമോയെന്നതിനെക്കുറിച്ച് പ്രതികരിച്ച് കോച്ച് ഗൗതം ഗംഭീര്‍.

എവിടെയും തൊടാതെയുള്ള ഒരു മറുപടിയാണ് ഇക്കാര്യത്തില്‍ അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇതു തീര്‍ച്ചയായും രോഹിത്തിന്റെയും കോലിയുടെയും ആരാധകരെയും ഏറെ നിരാശപ്പെടുത്തുമെന്നുറപ്പാണ്.

രോഹിത്തിനെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കി പകരം യുവതാരം ശുഭ്മന്‍ ഗില്ലിനെ പുതിയ നായകനാക്കിയ തീരുമാനത്തെ ഗംഭീര്‍ ന്യായീകരിക്കുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെയാണ് രോക്കോയുടെ ലോകകപ്പ് സാധ്യകളെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്.

ROHIT KOHLI

രോക്കോയ്ക്കു പ്രതീക്ഷ വേണ്ട?

അടുത്ത ഐസിസി ഏകദിന ലോകകപ്പില്‍ കൂടി ഇന്ത്യന്‍ കുപ്പായമണിഞ്ഞതിനു ശേഷം വിരമിക്കുകയെന്ന രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും മോഹം നടന്നേക്കില്ലെന്നു തന്നെയാണ് ഗൗതം ഗംഭീറിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.

ഏകദിന ലോകകപ്പിനു ഇനിയും രണ്ടര വര്‍ഷത്തോളമുണ്ട്. ഇപ്പോഴത്തെ ശ്രദ്ധ മുഴുവന്‍ ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയിലേക്കാണ്. വര്‍ത്തമാന കാലത്തു തുടരേണ്ടത് പ്രധാനമാണ്. രോഹിത് ശര്‍മയും വിരാട് കോലിയും കഴിവുറ്റ കളിക്കാരാണ്.

രണ്ടു പേരുടെയും അനുഭവസമ്പത്ത് ഏറെ മുതല്‍ക്കൂട്ടാവുകയും ചെയ്യും. ഓസ്‌ട്രേലിയന്‍ പര്യടനം രണ്ടു പേര്‍ക്കും മികച്ചതായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. അതിനേക്കാള്‍ പ്രധാനം ടീമെന്ന നിലയില്‍ നമ്മല്‍ വിജയം കൈവരിക്കുകയെന്നതാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

അടുത്ത ഞായറാഴ്ചയാണ് ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുന്നത്. പെര്‍ത്തിലാണ് ആദ്യ കളി. മാസങ്ങള്‍ നീണ്ട ഗ്യാപ്പിനു ശേഷം രോഹിത്തും കോലിയും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്ന പരമ്പര കൂടിയാണിത്. മാര്‍ച്ചില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലാണ് രണ്ടു പേരെയും അവസാനമായി കളിക്കളത്തില്‍ കണ്ടത്.

ഓസീസ് പര്യടനത്തിനായി ഇന്ത്യന്‍ ടീം നാളെ (ബുധന്‍) ഡല്‍ഹിയില്‍ നിന്നും യാത്ര തിരിക്കും. ഐപിഎല്ലിനു ശേഷം കുടുംബത്തൊടൊപ്പം ലണ്ടനിലായിരുന്ന കോലി ഡല്‍ഹിയിലെത്തിക്കഴിഞ്ഞു. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. ഇതാദ്യമായാണ് അദ്ദേഹം ദേശീയ ടീമിന്റെ നേതൃനിരയിലേക്കു വരുന്നത്.

ഗില്ലിന്റെ ക്യാപ്റ്റന്‍സി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരിയില്‍ രോഹിത് ശര്‍മയെ മാറ്റി ശുഭ്മന്‍ ഗില്ലിനെ പുതിയ ക്യാപ്റ്റനാക്കാനുള്ള തീരുമാനം വളരെ ശരിയാണെന്നു ഗൗതം ഗംഭീര്‍ വ്യക്തമാക്കി. നായകസ്ഥാനം ഗില്‍ അര്‍ഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

GILL GAMBHIR

ശുഭ്മാനോടു ആരും ഒരു ഫേവറും കാണിച്ചിട്ടില്ല. രണ്ടു ഫോര്‍മാറ്റുകളിലും അവന്‍ നായകസ്ഥാനം അര്‍ഹിക്കുക തന്നെ ചെയ്യുണ്ടെന്നുമായിരുന്നു ഗംഭീറിന്റെ വാക്കുകള്‍. അതേസമയം, കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയത്.

എന്നിട്ടും അദ്ദേഹത്തെ നായകസ്ഥാനത്തു നിലനിര്‍ത്താതെ പുറത്താക്കിയതിനെതിരേ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ശക്തമാണ്. മുന്‍ താരങ്ങളടക്കം പലരും ഈ തീരുമാനത്തെ ചോദ്യം ചെയ്തു. സോഷ്യല്‍ മീഡിയയില്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനെതിരേ പലരും ആഞ്ഞടിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇതിനെ ഗംഭീര്‍ ന്യായീകരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഏകദിന ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോ്ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് കൃഷ്ണ, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍.

Story first published: Tuesday, October 14, 2025, 13:54 [IST]
Other articles published on Oct 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+