IPL 2021: 'പന്ത്' തട്ടി കപ്പ് വീഴുമോ? ഡിസിയുടെ കരുത്ത്, വീക്ക്‌നെസ്, പ്ലെയിങ് ഇലവന്‍ അറിയാം
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് ഫൈനല്‍ വരെയെത്തിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇത്തവണ ഒരുപടി കൂടി കടന്ന് കന്നിക്കിരീടമാണ് സ്വപ്‌നം കാണുന്നത്. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഡിസിയിലെ പ്രധാന മാറ്റം നായകനായി ശ്രേയസ് അയ്യര്‍ ഇല്ലെന്നതാണ്. പരിക്കു കാരണം ഈ സീസണ്‍ മുഴുവന്‍ ശ്രേയസിനു നഷ്ടമായതോടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ് ഡിസി ദൗത്യമേല്‍പ്പിച്ചിരിക്കുന്നത്.
നായകന്റെ റോളില്‍ പന്ത് ക്ലിക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം നേരത്തേ ടീമുകളെ നയിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ഇതു കന്നി ഊഴമാണ്. നേരത്തേ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്ന പന്തില്‍ ടീം മാനേജ്‌മെന്റിനു വലിയ പ്രതീക്ഷകളാണുള്ളത്. ഡിസി ടീമിന്റെ കരുത്തും ദൗര്‍ബല്യവും സാധ്യതാ പ്ലെയിങ് ഇലവനും നമുക്കു പരിശോധിക്കാം.

കരുത്ത്- ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം
ടൂര്‍ണമെന്റില്‍ ഒരു വിദേശതാരത്തെപ്പോലും ഉള്‍പ്പെടുത്താതെ ഇന്ത്യന്‍ താരങ്ങളെ മാത്രം അണിനിരത്തെ ടീമിനെ ഇറക്കാന്‍ ശേഷിയുള്ള ഏക ഫ്രാഞ്ചൈസിയാണ് ഡിസി. ഇന്ത്യന്‍ താരങ്ങളുടെ മികച്ച സാന്നിധ്യം തന്നെയാണ് ഇതിനു കാരണം. പന്തിനെക്കൂടാതെ ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, ഉമേഷ് യാദവ്, അക്ഷര്‍ പട്ടേല്‍ തുടങ്ങിയ താരങ്ങളുടെ നിര തന്നെ ഡിസിയിലുണ്ട്.
അതോടൊപ്പം സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, കാഗിസോ റബാഡ, ക്രിസ് വോക്‌സ്, ടോം കറെന്‍, സാം ബില്ലിങ്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആന്റിച്ച് നോര്‍ക്കിയ, ഡാനിയേല്‍ സാംസ് തുടങ്ങിയ മികച്ച വിദേശതാരങ്ങളും ഡിസിയുണ്ട്.
മുന്‍നിരയില്‍ ധവാന്‍, പൃഥ്വി, പന്ത് എന്നിവരുടെ മികച്ച ഫോം ഡിസിക്കു കരുത്താവും. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടിയാണ് പൃഥ്വി ഐപിഎല്ലിലേക്കു വരുന്നത്. ധവാനും ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. സ്റ്റോയ്‌നിസും ഹെറ്റ്‌മെയറും കഴിഞ്ഞ സീസണില്‍ തിളങ്ങിയിരുന്നു. പുതുതായി ടീമിലെത്തിയ സ്മിത്ത്, ബില്ലിങ്‌സ് എന്നിവരുടെ സാന്നിധ്യം ഡിസി ബാറ്റിങിന് ആഴം കൂട്ടുന്നു. ബൗളിങില്‍ റബാഡ, നോര്‍ക്കിയ, ഇഷാന്ത് അശ്വിന്‍, മിശ്ര എന്നിവരുള്‍പ്പെടുന്ന ബൗളിങ് ആക്രമണവും മികച്ചതാണ്.

പോരായ്മ- ശ്രേയസിന്റെ അഭാവം
ഡിസിയെ സംബന്ധിച്ച് ഏറ്റവും വലിയ പോരായ്മ നായകന്‍ ശ്രേയസിന്റെ അഭാവമാണ്. മികച്ച ക്യാപ്റ്റന്‍ മാത്രമല്ല പ്രതിസന്ധി ഘട്ടങ്ങളില്‍ മാച്ച് വിന്നിങ്് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള മധ്യനിര ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. ഈ രണ്ടു റോളിലും പന്തിന് എത്രത്തോളം സംഭാവന ചെയ്യാന്‍ കഴിയുമെന്നതാണ് പ്രധാന ചോദ്യം.
പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന നാലു വിദേശ താരങ്ങളെ തീരുമാനിക്കുകയെന്നതാണ് ഡിസിക്കു മുന്നിലുള്ള മറ്റൊരു വലിയ തലവേദന. റബാഡ, നോര്‍ക്കിയ എന്നിവര്‍ സ്ഥാനമുറപ്പിച്ചതാണ്. സ്മിത്ത്, ബില്ലിങ്‌സ്, ഹെറ്റ്‌മെയര്‍, സ്റ്റോയ്‌നിസ് അടത്തമുള്ള മികച്ച താരങ്ങള്‍ തമ്മിലാണ് ശേഷിച്ച രണ്ടു സ്ഥാനങ്ങള്‍ക്കായി പിടിവലി നടക്കുക.

ഡിസി ടീം
ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര, ഇഷാന്ത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍, ലളിത് യാദവ്, അവേശ് ഖാന്‍, പ്രവീണ്‍ ദുബെ, കാഗിസോ റബാഡ, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഷിംറോണ്‍ ഹെറ്റ്മിയര്‍, ക്രിസ് വോക്‌സ്, ഡാനിയല്‍ സാംസ്, സ്റ്റീവ് സ്മിത്ത്, ടോം കറെന്‍, ഉമേഷ് യാദവ്, റിപാല്‍ പട്ടേല്‍, വിഷ്ണു വിനോദ്, ലുക്മാന്‍ മേരിവാല, മണിമാരന്‍ സിദ്ധാര്‍ത്ഥ്, സാം ബില്ലിംഗ്‌സ്.

ഡിസിയുടെ മികച്ച പ്ലെയിങ് ഇലവന്‍
ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, അക്ഷര്‍ പട്ടേല്‍/ അമിത് മിശ്ര, ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ക്കിയ, ഇഷാന്ത് ശര്‍മ.

പ്രവചനം
ഡിസി ടീം എല്ലാ മേഖലയിലും വളരെ സന്തുലിതമായ ടീമാണ്. ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ അഭാവം നികത്താന്‍ ശേഷിയുള്ള ഒരുപിടി മികച്ച ഇന്ത്യന്‍, വിദേശ താരങ്ങള്‍ ഡിസിയിലുണ്ട്. അതുകൊണ്ടു തന്നെ വളരെ അപകടകാരികളായ ടീം തന്നെയാണ് അവര്‍. തുടര്‍ച്ചയായി രണ്ടാം സീസണിലും ഡിസിക്കു പ്ലേഓഫിലെത്താന്‍ കഴിയും. ഇത്തവണ കന്നിക്കിരീടം നേടാന്‍ പോലും ഒരുപക്ഷെ ഡിസിക്കു സാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications