ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്നും ക്യാപ്റ്റനന്നുമെല്ലാം ഒരു സമയത്തു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നയാളാണ് വെടിക്കെട്ട് ബാറ്റര്‍ പൃഥ്വി ഷാ. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ കരിയര്‍ ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വിവാദങ്ങളുമെല്ലാമാണ് പൃഥ്വിയുടെ കരിയര്‍ അവതാളത്തിലാക്കിയിരിക്കുന്നത്.
ദേശീയ ടീമില്‍ നിന്നു മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമില്‍ നിന്നു പോലും താരം ഒഴിവാക്കപ്പെട്ടു. വിജയ് ഹസാരെ ട്രോഫിയിലാണ് ഓപ്പണര്‍ക്കു സ്ഥാനം നഷ്ടമായത്. ഇനി രഞ്ജി ട്രോഫിയിലും പൃഥ്വിയെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ കളിപ്പിക്കുമോയെന്നതു സംശയമാണ്. കൂടാതെ കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തിലും അദ്ദേഹത്തെ ആരും വാങ്ങിയില്ല.
ഇത്തരമൊരു മോശം അവസ്ഥയിലൂടെ കടന്നുപോകവെ ഇന്ത്യന്‍ ടീമിലേക്കു പൃഥ്വിക്കു ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോയെന്നതിനെക്കുറിച്ച് പ്രവച്ചിരിക്കുകയാണ് ജ്യോതിഷി ഗ്രീന്‍സ്‌റ്റോണ്‍ ലോബോ. കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടവിജയവും അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടവുമെല്ലാം കൃത്യമായി പ്രവചിച്ചിട്ടുള്ള ഇന്ത്യന്‍ ജ്യോതിഷി കൂടിയാണ് അദ്ദേഹം.

തിരിച്ചുവരുമോ പൃഥ്വി?
വലിയ രീതിയിലുള്ള ഒരു തിരിച്ചുവരവ് നടത്താന്‍ പൃഥ്വി ഷായ്ക്കു സാധിച്ചേക്കില്ലെന്നാണ് ഗ്രഹനില നല്‍കുന്ന സൂചനയെന്നു ഗ്രീന്‍സ്റ്റോണ്‍ ലോബോ പ്രവചിക്കുന്നു. ഏതെങ്കിലും രീതിയിലുള്ള ഒരു മടങ്ങിവരവ് ഇനി പൃഥ്വി ഷായ്ക്കു സാധ്യമാണെങ്കില്‍ അതു 2026ല്‍ ആയിരിക്കും. ഈ സമയത്തു പ്ലാനറ്റ് വൈ കരുത്താര്‍ജിക്കുമെന്നാണ് കാണപ്പെടുന്നത്.
2026ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ വളരെ താല്‍പ്പര്യമുണര്‍ത്തുര്‍ന്ന രീതിയില്‍ പെര്‍ഫോം ചെയ്യേണ്ടതുണ്ട്. അതിനു സാധിക്കുകയാണെങ്കില്‍ പൃഥ്വിക്കു ഒരു തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞേക്കും. പക്ഷെ ഇതു ആഭ്യന്തര ക്രിക്കറ്റില്‍ മാത്രമായിരിക്കും.
അന്താരാഷ്ട്ര ക്രിക്കറ്റിനെക്കുറിച്ച് പറയുകയാണെങ്കില്‍ പൃഥ്വിയുടെ തിരിച്ചുവരവ് സാധ്യത വളരെ വളരെ കുറവാണ്. കാരണം അദ്ദേഹത്തിന് പകരക്കാര്‍ ടീമില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ ടീമില്‍ പൃഥ്വിക്കു സ്ഥാനം ഒട്ടും തന്നെയില്ലെന്നു കാണാമെന്നും ലോബോ വ്യക്തമാക്കി.
സഞ്ജുവിന്റെ നല്ല കാലം തീരും? ഇഷാന്റെ ഗതിയാവും!! വരാനിരിക്കുന്നത് ഈ തിരിച്ചടികള്‍
പൃഥ്വിയുടെ കാര്യത്തില്‍ അതൃപ്തി
പൃഥ്വി ഷായുടെ പ്രകടനത്തിന്റെയും ഫോമിന്റെയും കാര്യത്തിലെല്ലം മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ), റെഡ് ബോള്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, വൈറ്റ് ബോള്‍ നായകന്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെല്ലാം വലിയ രീതിയിലുള്ള അതൃപ്തിയുണ്ട്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം പൃഥ്വിയെ കളിക്കളത്തില്‍ എങ്ങനെ മറച്ചു വയ്ക്കണമെന്നു പോലും അറിയില്ലെന്നായിരുന്നു നേരത്തേ ടീമിന് പുറത്താക്കിയപ്പോള്‍ എംസിഎ ഒഫീഷ്യല്‍ പറഞ്ഞത്.
ശ്രേയസും പൃഥ്വിയെ പിന്നീട് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എല്ലാ കാര്യങ്ങളും പറഞ്ഞു ചെയ്യിപ്പിക്കാന്‍ സാധിക്കില്ല. എന്താണ് വേണ്ടതെന്നു പൃഥ്വി തന്നെ കണ്ടെത്തണമെന്നുമായിരുന്നു അദ്ദേഹം ആഞ്ഞടിച്ചത്. രഞ്ജിയുടെ രണ്ടാം പാദത്തില്‍ യുവ ഓപ്പണറെ മുംബൈ കളിപ്പിക്കാനുള്ള സാധ്യത തീരെ കുറവാണ്. അതുകൊണ്ടു തന്നെ മുംബൈ വിട്ട് ആഭ്യന്തര ക്രിക്കറ്റില്‍ മറ്റൊരു ടീമിലേക്കു പൃഥ്വി മാറിയേക്കുകയും ചെയ്യും.

അന്താരാഷ്ട്ര കരിയര്‍
പൃഥ്വി ഷായുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്നാല്‍ ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും താരം ഇതിനകം കളിച്ചുകഴിഞ്ഞു. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ വരവറിയിച്ച താരം കൂടിയാണ് അദ്ദേഹം. അഞ്ചു ടെസ്റ്റുകളില്‍ നിന്നം 42.367 ശരാശരിയില്‍ 339 റണ്‍സ് പൃഥ്വി സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ഏകദിനത്തിലാവട്ടെ ആറു മല്‍സരങ്ങളാണ് 25കാരനായ പൃഥ്വി കളിച്ചത്. ഇവയില്‍ നിന്നും വെറും 189 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഫിഫ്റ്റിയോ, സെഞ്ച്വറിയോ ഇതിലുള്‍പ്പെടുന്നില്ല. ടി20യില്‍ ഒരു മല്‍സരം മാത്രം കളിച്ച പൃഥ്വി പൂജ്യത്തിനും പുറത്തായിരുന്നു.