Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യക്കു ആശ്വസിക്കാം, പിങ്ക് ബോള്‍ ടെസ്റ്റില്‍ അതു പ്രതീക്ഷിക്കുന്നില്ല- ആന്‍ഡേഴ്‌സന്‍

ബുധനാഴ്ച തുടങ്ങാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബോള്‍ റിവേഴ്‌സ് സ്വിങ് ചെയ്യുമെന്ന് തനിക്കു പ്രതീക്ഷയില്ലെന്നു ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. പിച്ചില്‍ നിന്നും സഹായം ലഭിച്ചാല്‍ ബോള്‍ റിവേഴ്‌സ് സ്വിങ് ചെയ്യും, പക്ഷെ അഹമ്മദാബാദിലെ പിച്ചില്‍ അതുണ്ടാവുമെന്നു തനിക്കു തോന്നുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.

1

ലൈറ്റ്‌സിനു കീഴില്‍ പിങ്ക് ബോള്‍ എങ്ങനെയായിരിക്കും 'പെരുമാറുക'യെന്നതിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനായ പേസര്‍ കൂടിയായ ആന്‍ഡേഴ്‌സന്‍ പ്രതികരിച്ചിരിക്കുന്നത്. പിങ്ക് ബോള്‍ സാധാരണയായി സീമര്‍മാര്‍ തുണയ്ക്കുന്നതിനായതിനാല്‍ മൂന്നാം ടെസ്റ്റില്‍ ആന്‍ഡേഴ്‌സന്‍ കസറുമെന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു.

അഹമ്മദാബാദിലെ പിച്ച് കണ്ടിട്ട് റിവേഴ്‌സ് സ്വിങ് ലഭിക്കുമെന്നു തോന്നുന്നില്ല. പിച്ചിനെ ആശ്രയിച്ചാണ് ബോള്‍ റിവേഴ്‌സ് സ്വിങ് ചെയ്യാറുള്ളത്. മിനുസമേറിയ പിച്ചാണെങ്കില്‍ ബോള്‍ അല്‍പ്പം റിവേഴ്‌സ് സ്വിങ് ചെയ്യും. പക്ഷെ അഹമ്മദാബാദില്‍ നെറ്റ്‌സില്‍ ബൗള്‍ ചെയ്ത ശേഷം റിവേഴ്‌സ് സ്വിങ് ചെയ്യുമെന്നു എനിക്കു തോന്നുന്നില്ല. ഇനി തിരിച്ചാണെങ്കില്‍ അത് ആശ്ചര്യപ്പെടുത്തുമെന്നും ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കി.

ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ വിശ്രമമനുവദിക്കപ്പെട്ട ആന്‍ഡേഴ്‌സന്‍ മൂന്നാം ടെസ്റ്റിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ്. ചെന്നൈയില്‍ തന്നെ നടന്ന ആദ്യ ചടെസ്റ്റില്‍ ഇംഗ്ലണ്ട് ആധികാരിക വിജയം നേടിയപ്പോള്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിരുന്നു. രണ്ടാമിന്നിങ്‌സില്‍ ആന്‍ഡേഴ്‌സന്റെ റിവേഴ്‌സ് സ്വിങുകള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ വലച്ചിരുന്നു.

2

അഹമ്മദാബാദ് ടെസ്റ്റില്‍ എസ്ജി പിങ്ക് ബോളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ആന്‍ഡേഴ്ന്‍ ഇംഗ്ലണ്ടില്‍ ഡ്യൂക്‌സ് പിങ് ബോളുമായാണ് കളിച്ചിട്ടുള്ളത്. രണ്ടു ബോളുകളും തമ്മില്‍ വലിയ വ്യത്യാസമുള്ളതായി തോന്നിയിട്ടില്ല. പിങ്ക് ബോളിനെ അപേക്ഷിച്ച് റെഡ് ബോള്‍ കൂടുതല്‍ സമയം കാഠിന്യമുള്ളതായി നില്‍ക്കും. മൂന്നാം ടെസ്റ്റില്‍ 40-50 ഓവറുകള്‍ക്കു ശേഷം ബോള്‍ എങ്ങനെ പെരുമാറുമെന്നു നമുക്കു കാത്തിരുന്നു കാണാമെന്നും ആന്‍ഡേഴ്‌സന്‍ വ്യക്തമാക്കി.

റെഡ് ബോള്‍ കൊണ്ട് ബൗള്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായ തരത്തിലായിരിക്കും ഞങ്ങള്‍ പിങ്ക് ബോള്‍ കൊണ്ട് ബൗള്‍ ചെയ്യുകയെന്നു കരുതുന്നില്ല. സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും എങ്ങനെ ബൗള്‍ ചെയ്യുമെന്നു തീരുമാനിക്കുക. ബോള്‍ സ്വിങ് ചെയ്യുകയാണെങ്കില്‍ കൂടുതല്‍ ആക്രമണാത്മത ശൈലി സ്വീകരിക്കും. എന്നാല്‍ സ്വിങ് ലഭിക്കുന്നില്ലെങ്കില്‍ കുറച്ചു കൂടി ഡിഫന്‍സീവ് ശൈലിയാണ് സ്വീകരിക്കുകയെന്നും ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

Story first published: Monday, February 22, 2021, 17:19 [IST]
Other articles published on Feb 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+