Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ആ റോള്‍ ഏറ്റെടുക്കുമോ? ഒരിക്കലുമാവില്ല... തുറന്നു പറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ

ദില്ലി: പരിക്കില്‍ നിന്നും മോചിതനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ട്യ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരാന്‍ തയ്യാറെടുക്കുകായണ്. പുറംഭാഗത്തെ വലച്ച പരിക്കാണ് താരത്തിന്റെ കരിയറിനു ഭീഷണിയായത്. വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിലൂടെ വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ തിരിച്ചെത്താനമെന്ന ശുഭപ്രതീക്ഷയിലാണ് ഹാര്‍ദിക്. ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ എ ടീമില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ട്. സീനിയര്‍ ടീമില്‍ മടങ്ങിയെത്തും മുമ്പ് ഹാര്‍ദിക്കിന് ഫോം വീണ്ടെടുക്കാന്‍ ലഭിച്ച അവസരം കൂടിയാണിത്.

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കു കിരീടമുയര്‍ത്തണമെങ്കില്‍ ഹാര്‍ദിക്കില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം തന്നെ ടീം പ്രതീക്ഷിക്കുന്നുണ്ട്. ഇതിഹാസ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി കളിച്ചില്ലെങ്കില്‍ ലോകകപ്പില്‍ ഫിനിഷറുടെ റോളായിരിക്കും താരത്തിനു ലഭിക്കുക.

ധോണിയുടെ പകരക്കാരനാവാന്‍ കഴിയില്ല

ധോണിയുടെ പകരക്കാരനാവാന്‍ കഴിയില്ല

ധോണി ലോകകപ്പില്‍ കളിച്ചില്ലെങ്കില്‍ ഈ അഭാവം നികത്താന്‍ തനിക്കു ഒരിക്കലും സാധിക്കില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഹാര്‍ദിക്. ധോണിക്കു പകരം ഫിനിഷറുടെ റോളില്‍ കളിക്കുകയെന്നതിനെക്കുറിച്ച് താന്‍ ഇതു വരെ ചിന്തിച്ചിട്ടു പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബറിലാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് ആരംഭിക്കുന്നത്. പ്രഥമ ടൂര്‍ണമെന്റിലെ ജേതാക്കളായ ഇന്ത്യ രണ്ടാം കിരീടമാണ് ഇത്തവണ സ്വപ്‌നം കാണുന്നത്.

വെല്ലുവിളിക്കായി കാത്തിരിക്കുന്നു

വെല്ലുവിളിക്കായി കാത്തിരിക്കുന്നു

ടി20 ലോകകപ്പിലെ വെല്ലുവിളിക്കു വേണ്ടി കാത്തിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ എന്തു തന്നെ ചെയ്താലും അത് ടീമിനു വേണ്ടിയായിരിക്കുമെന്നും ഹാര്‍ദിക് പറഞ്ഞു.
ലോകകപ്പില്‍ ഘട്ടം ഘട്ടമായി മാത്രമേ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയുള്ളൂ. ഓരോ സ്റ്റെപ്പും പതിയെ പതിയെ കയറിയാല്‍ കിരീടമെന്ന ലക്ഷ്യം എത്തിപ്പിടിക്കാന്‍ സാധിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

ടെലിവിഷന്‍ ഷോ വിവാദം

ടെലിവിഷന്‍ ഷോ വിവാദം

കഴിഞ്ഞ വര്‍ഷം കോഫി വിത്ത് കരണ്‍ ഷോയിലെ തുറന്നു പറച്ചില്‍ ഹാര്‍ദിക്കിനെയും ടീമംഗം ലോകേഷ് രാഹുലിനെയും കുടുക്കിയിരുന്നു. ബിസിസിഐ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇതേക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് ഹാര്‍ദിക്. ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഇനിയെന്താണ് സംഭവിക്കുകയെന്നു അന്നു അറിയില്ലായിരുന്നു. പന്ത് തന്റെ കോര്‍ട്ടില്‍ അല്ലായിരുന്നു. അത് മറ്റാരുടെയോ കോര്‍ട്ടിലായിരുന്നു. അവരാണ് ഷോട്ട് എടുക്കുന്നത്. ഒരിക്കലും പോവാന്‍ പാടില്ലാത്ത, വഴി തെറ്റിക്കുന്ന സ്ഥലമാണ് അതെന്നും ഹാര്‍ദിക് പറഞ്ഞു.

ദുബെ തെറിക്കും

ദുബെ തെറിക്കും

നിലവില്‍ മുംബൈയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് ഹാര്‍ദിക്കിന്റെ റോളില്‍ ഓള്‍റൗണ്ടറായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിക്കുന്നത്. ഹര്‍ദിക് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിക്കളത്തില്‍ തിരിച്ചെത്തിയാല്‍ ദുബെയ്ക്കു ടീമിലെ സ്ഥാനം നഷ്ടമാവും.
ഇപ്പോള്‍ ലഭിക്കുന്ന അവസരം പരമാവധി മുതലെടുത്ത് ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനാണ് ദുബെയുടെ ശ്രമം.

Story first published: Thursday, January 9, 2020, 14:52 [IST]
Other articles published on Jan 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+