Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 1 സെഞ്ച്വറി, 6 ഫിഫ്റ്റി; കുല്‍ദീപ് നിങ്ങള്‍ കരുതുന്നയാളല്ല! ബാറ്റിങ് മെച്ചപ്പെട്ടതെങ്ങനെ?

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ബൗളിങിനൊപ്പം ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാനുള്ള കഠിനപ്രയത്‌നത്തിലാണ് സ്റ്റാര്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ്. ബാറ്റിങും തനിക്കു വഴങ്ങുമെന്നു ചില മോശമല്ലാത്ത ഇന്നിങ്‌സുകളിലൂടെ താരം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി റാഞ്ചിയില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ കുല്‍ദീപ് നേടിയ 28 റണ്‍സ് ടീമിനെ സംബന്ധിച്ച് വളരെ വിലപിടിപ്പുള്ളതായിരുന്നു.

131 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ രണ്ടു ഫോറുകളുമുള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഏറ്റവുമധികം ബോളുകള്‍ കളിച്ചതും കുല്‍ദീപ് തന്നെയാണ്. ഏഴു വിക്കറ്റിനു 177 റണ്‍സിലേക്കു വീണ ഇന്ത്യ 200 റണ്‍സ് തികയ്ക്കുമോയെന്നതു പോലും സംശയമായിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ കുല്‍ദീപിനെ കൂട്ടുപിടിച്ച് ധ്രുവ് ജുറേല്‍ 76 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ടീമിനെ 250 കടത്തുകയായിരുന്നു.

KULDEEP YADAV

ഇംഗ്ലണ്ടിന്റെ പേസ്- സ്പിന്‍ ആക്രമണത്തിനെതിരേ മികച്ച പ്രതിരോധം തീര്‍ത്ത് പിടിച്ചുനിന്ന കുല്‍ദീപ് നല്ല ചില ഷോട്ടുകള്‍ കളിക്കുകയും ചെയ്തു. എങ്ങനെയാണ് അദ്ദേഹം ടെസ്റ്റില്‍ തന്റെ ബാറ്റിങ് മെച്ചപ്പെടുത്തിയത്? അക്ഷര്‍ പട്ടേലിനെപ്പോലെ മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി കുല്‍ദീപ് മാറുമോ? പരിശോധിക്കാം.

കുല്‍ദീപിന് ബാറ്റിങ് അത്ര വഴങ്ങില്ലെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്. പക്ഷെ അതല്ല സത്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനായി ബാറ്റിങില്‍ മോശമല്ലാത്ത റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. കുല്‍ദീപ് മികച്ച ബാറ്ററും കൂടിയാണെന്നാണ് താരത്തിന്റെ ബാല്യകാല കോച്ചായ കപില്‍ പാണ്ഡെ ഒരു അഭിമുഖത്തില്‍ നേരത്തേ പറഞ്ഞിട്ടുള്ളത്.

രഞ്ജി ട്രോഫിയില്‍ കുല്‍ദീപ് ബാറ്റിങിലും തിളങ്ങിയിട്ടുണ്ട്. പക്ഷെ രഞ്ജിയും അന്താരാഷ്ട്ര മല്‍സരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ക്രീസില്‍ പരമാവധി സമയം നിലയുറപ്പിച്ച ശേഷം റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നതാണ് ബാറ്റിങില്‍ കുല്‍ദീപിന്റെ രീതി. അതു തന്നെയാണ് ചില സമയങ്ങളിലുള്ള പ്രശ്‌നം. പക്ഷെ അവന്‍ മികച്ച ബാറ്റര്‍ തന്നെയാണ്.

2021ല്‍ ബംഗ്ലാദേശുമായുള്ള ടെസ്റ്റില്‍ കുല്‍ദീപ് 40 റണ്‍സെടുക്കുന്നതും നിങ്ങള്‍ കണ്ടിട്ടുള്ളതാണ്. മറ്റു മല്‍സരങ്ങളിലും അവന്‍ നന്നായിട്ടാണ് ബാറ്റ് ചെയ്തിട്ടുള്ളതെന്നും കപില്‍ പാണ്ഡെ പറയുന്നു.

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ മൂന്നു ടെസ്റ്റുകളിലാണ് കുല്‍ദീപ് ബാറ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്‍ട്രോള്‍ ശതമാനം 83.3 ആണ്. എഡ്ജാവുകയോ, മിസ് ചെയ്യുകയോ ചെയ്തിട്ടില്ലാത്ത ബോളുകളുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കുകൂട്ടുന്നത്. ഇംഗ്ലീഷ് ടീമിലെ മുഴുവന്‍ ബാറ്റിങ് ലൈനപ്പിനേക്കാള്‍ മികച്ചതാണ് കുല്‍ദീപിന്റെ ഈ ശതമാനമെന്നതാണ് രസകരം. ബാറ്ററെന്ന നിലയില്‍ താരത്തിന്റെ മികവ് തന്നെയാണ് ഇതു ശരിവയ്ക്കുന്നത്.

KULDEEP YADAV

12 വയസ് മാത്രമുള്ളപ്പോഴാണ് കുല്‍ദീപിനെ അച്ഛനായ രാം സിങ് യാദവ് കോച്ച് കപില്‍ പാണ്ഡെയുടെ അടുത്തെത്തിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായിരുന്ന കുല്‍ദീപിനെ മികച്ചൊരു റിസ്റ്റ് സ്പിന്നറായി അദ്ദേഹം മാറ്റിയെടുക്കുകയായിരുന്നു.

ചുരുങ്ങിയത് 30 മിനിറ്റെങ്കിലും കുല്‍ദീപിനെക്കൊണ്ട് ബാറ്റിങില്‍ അന്നു താന്‍ പരിശീലനം നടത്തിച്ചിരുന്നുവെന്നാണ് കോച്ചിന്റെ വാക്കുകള്‍. 60 ശതമാനം ബൗളിങിലും 40 ശതമാനം ബാറ്റിങിലുമാണ് അവന്‍ പരിശീലനം നടത്തിയിരുന്നത്. തുടക്കം മുതല്‍ ഈ രീതിയിലായിരുന്നു കുല്‍ദീപിന്റെ പരിശീലനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുല്‍ദീപിന്റെ ഫസ്റ്റ് ക്ലാസ് കരിയറെടുത്താല്‍ 39 മല്‍സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 986 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളും കുല്‍ദീപിന്റെ പേരിലുണ്ടെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഉയര്‍ന്ന സ്‌കോര്‍ 117 റണ്‍സുമാണ്.

ഈ പ്രകടനം വിലയിരുത്തുമ്പോള്‍ ടെസ്റ്റില്‍ കുല്‍ദീപിന്റെ മികച്ച ബാറ്റിങ് പ്രകടനം ഇനിയും കാണാനിരിക്കുന്നതേയുള്ളൂവെന്നതാണ് സത്യം. ടെസ്റ്റില്‍ ഇന്ത്യക്കായി 11 മല്‍സരങ്ങള്‍ കളിച്ച താരം നേടിയത് 161 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ 40 റണ്‍സുമാണ്.

Story first published: Wednesday, February 28, 2024, 16:54 [IST]
Other articles published on Feb 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+