ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചെന്ന നിലയില്‍ ഇതുവരെ താന്‍ പിന്തുടര്‍ന്നു വന്നിട്ടുള്ള ഗെയിം പ്ലാനില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശമില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഗൗതം ഗംഭീര്‍. ബാറ്റിങ് ഓര്‍ഡറില്‍ അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങളെ ചില മുന്‍ താരങ്ങളും ആരാധകരുമെല്ലാം ചോദ്യം ചെയ്തിരുന്നു.
ബാറ്റിങ് ഓര്‍ഡറില്‍ എല്ലായ്‌പ്പോഴും ഇടംകൈ- വലംകൈ കോമ്പിനേഷന്‍ കൊണ്ടുവരാന്‍ ഗംഭീര്‍ അമിതമായി ശ്രദ്ധിക്കാറുണ്ട്. ഇതു കാരണം ചില മുന്‍നിര ബാറ്റര്‍മാര്‍ക്കു പലപ്പോഴും താഴേക്കു ഇറങ്ങേണ്ടതായും വന്നിരുന്നു. അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും താന്‍ ഇതേ ഗെയിം പ്ലാന്‍ തന്നെയാവും തുടരുകയെന്നു ഗംഭീര്‍ പറയുന്നു. ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പര 3-0നു തൂത്തുവാരിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിനു പണി കിട്ടി
ഇടംകൈ- വലംകൈ ബാറ്റിങ് കോമ്പിനേഷനില്‍ നിന്നും മാറാന്‍ ആലോചിക്കുന്നില്ലെന്നു ഗൗതം ഗംഭീര്‍ വ്യക്തമാക്കിയതോടെ പണി കിട്ടിയത് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനാണ്. ഏകദിനത്തില്‍ തന്റെ സ്ഥിലം ബാറ്റിങ് പൊസിഷനായ അഞ്ചാം നമ്പര്‍ അദ്ദേഹത്തിനു പലപ്പോഴും നഷ്ടമായിരുന്നു.
ഗംഭീര്‍ കോച്ചായ ശേഷം ഏകദിനത്തില്‍ ഒരിക്കല്‍ മാത്രമാണ് രാഹുലിനു ടോപ്പ് ഫൈവില്‍ ബാറ്റ് ചെയ്യാനായത്. ഇംഗ്ലണ്ടുമായി കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിത്തിലായിരുന്നു ഇത്. ഈ കളിയില്‍ അദ്ദേഹം 29 ബോളില്‍ 40 റണ്‍സുമായി തിളങ്ങുകയും ചെയ്തു. ആദ്യ രണ്ടു ഏകദിനങ്ങളിലും ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയാണ് അഞ്ചാമനായി ഗംഭീര്‍ പരീക്ഷിച്ചത്. താരം ഈ റോളില്‍ തിളങ്ങുകയും ചെയ്തു.
നേരത്തേ ഭൂരിഭാഗം കളിയിലും ആറാമനായാണ് രാഹുലിനു കളിക്കേണ്ടി വന്നത്. ഈ പൊസിഷനില്‍ അദ്ദേഹം ഫ്‌ളോപ്പുമായിരുന്നു. രാഹുലിനു അദ്ദേഹത്തിന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ അഞ്ചാം നമ്പര്‍ നല്‍കണമെന്നു കെ ശ്രീകാന്ത്, സുനില്‍ ഗവാസ്‌കര്‍ തുടങ്ങി പല മുന്‍ താരങ്ങളും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബാറ്റിങ് ഓര്‍ഡറല്ല പ്രധാനം
ബാറ്റിങ് ഓര്‍ഡറല്ല പ്രധാനമെന്നും ഏതു താരത്തിനാണോ കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുക അവരെയാണ് കളിപ്പിക്കേണ്ടതെന്നുമാണ് ഗൗതം ഗംഭീറിന്റെ അഭിപ്രായം. ക്രിക്കറ്റ് ഈ തരത്തില്‍ തന്നെയാണ് കളിക്കേണ്ടത്. ഒരുപാട് ആളുകള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നു എനിക്കറിയാം. പക്ഷെ ഈയൊരു രീതിയില്‍ തന്നെയാണ് ഗെയിം കളിക്കേണ്ടത്, ക്രിക്കറ്റ് കളിക്കേണ്ടതും ഇങ്ങനെ തന്നെയാണ്.
ബാറ്റിങ് ഓര്‍ഡറല്ല ഇവിടെ പ്രധാനപ്പെട്ട കാര്യം. ആര്‍ക്കാണ് ഇംപാക്ടുണ്ടാക്കാന്‍ കഴിയുകയെന്നതാണ് നോക്കേണ്ടത്. മധ്യനിരയില്‍ നിങ്ങള്‍ക്കു കഴിവുള്ള ഒരു ഇടംകൈയന്‍ താരം ഓപ്ഷനായുണ്ടെങ്കില്‍ എന്തുകൊണ്ട് അയാളെ കളിപ്പിക്കാന്‍ പാടില്ല? ടോപ്പ് ഫൈവ് ബാറ്റര്‍മാരും എന്തുകൊണ്ട് വലംകൈയന്‍ ബാറ്റര്‍മാരാവണമെന്നും ഗംഭീര്‍ ചോദിക്കുന്നു.

കണക്കുകള്‍ നോക്കാറില്ല
ഞങ്ങള്‍ ഒരു ബാറ്ററുടെ ശരാശരിയോ, ഇതു വരെയുള്ള കണക്കുകളോ ഒന്നും തന്നെ നോക്കാറില്ല. ആ നമ്പറില്‍ ടീമിനു വേണ്ടി ഏതു താരത്തിനാണ് കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുകയെന്നു മാത്രമേ ശ്രദ്ധിക്കാറുള്ളൂ. അക്ഷര്‍ പട്ടേല്‍ വളരെ നന്നായി തന്നെ പെര്‍ഫോം ചെയ്തു.
പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?
ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ രണ്ടു കളിയിലും അവനു അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചു. ടീമിനായി അക്ഷര്‍ പെര്‍ഫോം ചെയ്യുകയും ചെയ്തു. ആളുകള്‍ എല്ലായ്‌പ്പോഴും ഇതേക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുമെന്നു എനിക്കറിയാം. പക്ഷെ ഈ രീതിയില്‍ തന്നെയാണ് ഭാവിയിലും മുന്നോട്ടു പോവാന്‍ ആഗ്രഹിക്കുന്നതെന്നു ഗൗതം ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലും ഗംഭീര്‍ ഇടംകൈ- വലംകൈ ബാറ്റിങ് ലൈനപ്പ് കൊണ്ടു വന്നിരുന്നു. പക്ഷെ ഈ നീക്കം ദയനീയമായി പരാജയപ്പെട്ടു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ലങ്ക 2-0ന് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.