IND vs ENG: ഹാര്‍ദിക് എത്തുമോ? റൂട്ടില്ലെങ്കില്‍ ആര്? പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇവയറിയണം
ഇന്ത്യ- ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിനു ബുധനാഴ്ച തുടക്കമാവുകയാണ്. ഇരുടീമുകളും നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ ജയം വീതം നേടി ഇപ്പോള്‍ ഒപ്പം നില്‍ക്കുകയാണ്. അതിനാല്‍ തന്നെ മൂന്നാം ടെസ്റ്റ് വരുതിയിലാക്കുകയെന്ന ദൃഢനിശ്ചയത്തോടെയാവും ഇന്ത്യയും ഇംഗ്ലണ്ടും കച്ചമുറുക്കുക.
പുതുക്കിപ്പണിത അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാണ് പിങ്ക് ബോള്‍ ടെറ്റിനു ആതിഥേയത്വം വഹിക്കുന്നത്. ഇനിയൊരു തോല്‍വി ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിപ്പിക്കുമെന്നതിനാല്‍ ഇന്ത്യ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങുക. മൂന്നാം ടെസ്റ്റില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്ക് പരിശോധിക്കാം.

ഹാര്‍ദിക്കിന് അവസരം ലഭിക്കുമോ?
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നീണ്ട ഇടവേളയ്ക്കു ശേഷം മൂന്നാം ടെസ്റ്റില്‍ ഇന്ത്യ കളിപ്പിക്കുമോ? ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിനെ ഇറക്കിയാല്‍ അതു ഇന്ത്യന്‍ ബാറ്റിങിന് കൂടുതല്‍ കരുത്ത് നല്‍കും. എന്നാല്‍ ആര്‍ക്കു പകരമായിരിക്കും ഹാര്‍ദിക് എത്തുകയെന്നാണ് അറിയേണ്ടത്. കഴിഞ്ഞ ടെസ്റ്റില്‍ കളിച്ച കുല്‍ദീപ് യാദവ് പുറത്തു പോവാനാണ് സാധ്യത. പേസറായതിനാല്‍ തന്നെ ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ഹാര്‍ദിക്കിനെയും ബൗളിങില്‍ ഇന്ത്യക്കു ഉപയോഗിക്കാം.
പിങ്ക് ബോള്‍ ടെസ്റ്റായതിനാല്‍ തന്നെ പിച്ച് പേസ് ബൗളിങിനെ തുണയ്ക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ നോക്കുമ്പോള്‍ ഹാര്‍ദിക് മികച്ചൊരു ഓപ്ഷനാണ്.

ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍ ആരാവും?
ആദ്യ ടെസ്റ്റില്‍ നായകന്‍ ജോ റൂട്ട് ബാറ്റിങില്‍ ഇംഗ്ലണ്ടിന്റെ ഹീറോയായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ആര്‍ക്കും ഈ റോളിലേക്കുയരാനായില്ല. ഇതിന്റെ ഫലമായി രണ്ടിന്നിങ്‌സുകളിലും അവര്‍ക്ക് 200 റണ്‍സ് തികയ്ക്കാന്‍ സാധിച്ചതുമില്ല.
പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍ ആരാവും? ഇന്ത്യയെ കീഴടക്കണമെങ്കില്‍ ബാറ്റിങിലും ഇംഗ്ലണ്ടിനൊരു ഹീറോയെ ആവശ്യമാണ്. റൂട്ട് ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായാല്‍ പകരം ആര് ബാറ്റിങിന്റെ ചുമതലയേറ്റെടുക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം. ജോണി ബെയര്‍സ്‌റ്റോയുടെ മടങ്ങിവരവ് തീര്‍ച്ചയായും ഇംഗ്ലണ്ടിനു മുതല്‍ക്കൂട്ടാണ്. എന്നാല്‍ വെല്ലുവിളിയുയര്‍ത്തുന്ന ഇന്ത്യയിലെ സാഹചരങ്ങളില്‍ അദ്ദേഹത്തിനു തിളങ്ങാന്‍ കഴിയുമോയെന്നു സമയം തെളിയിക്കും.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ദുരന്തമായി മാറി. സ്‌റ്റോക്‌സിനും പിങ്ക് ബോള്‍ ടെസ്റ്റ് നിര്‍ണായകമാണ്.

ഇന്ത്യ കൗണ്ടര്‍ അറ്റാക്ക് നടത്തുമോ?
ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ നയിക്കുന്ന ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിനെതിരേ ഇന്ത്യ കൗണ്ടര്‍ അറ്റാക്ക് നടത്തുമോ? പിങ്ക് ബോള്‍ ടെസ്റ്റായതിനാല്‍ തന്നെ ആന്‍ഡേഴ്‌സനെയും ജോഫ്ര ആര്‍ച്ചറിനെയുമെല്ലാം ഇന്ത്യ ഭയക്കേണ്ടതുണ്ട്. പിച്ചില്‍ നിന്നും സ്വിങ് ലഭിക്കുകയാണെങ്കില്‍ ഇന്ത്യയുടെ കാര്യം കൂടുതല്‍ അവതാളത്തിലായേക്കും.
അവസാനമായി ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ ഡിസംബറില്‍ കളിച്ച പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം വലിയ നാണക്കേടായി മാറിയിരുന്നു. അതുപോലെയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യന്‍ ബാറ്റിങ് നിര ജാഗ്രത പാലിക്കണം.
മൂന്നു പിങ്ക് ബോള്‍ ടെസ്റ്റുകള്‍ കളിച്ച ആന്‍ഡേഴ്‌സന്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ആര്‍ച്ചറിനാവട്ടെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇനിയും അരങ്ങേറാനായിട്ടില്ല. അഹമ്മദാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ മൂന്നാം പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക്ക് വുഡ്, ഓലി സ്‌റ്റോണ്‍ ഇവരില്‍ ഒരാളായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications