Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍! റിഷഭ് വാട്ടര്‍ ബോയ്, ഗംഭീര്‍ അന്നു പറഞ്ഞത് ചെയ്യുമോ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ചുമതലയേറ്റെടുക്കാന്‍ തയ്യാറെടുക്കവെ പല താരങ്ങളും വാനോളം പ്രതീക്ഷയിലാണ്. ഇക്കൂട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്. ഈ മാസം അവസാനമോ, അടുത്ത മാസം ആദ്യമോ ആയിരിക്കും ഗംഭീറിനെ ടീം ഇന്ത്യയുടെ മുഖ്യ കോച്ചായി ബിസിസിഐ പ്രഖ്യാപിക്കുക. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ടി20 ലോകകപ്പിനു ശേഷം അവസാനിക്കുകയാണ്. തുടര്‍ന്നാണ് പകരക്കാരനായി മുന്‍ ലോകകപ്പ് വിന്നറുടെ വരവ്.

2027ലെ ഏകദിന ലോകകപ്പ് വരെ മൂന്നു വര്‍ഷത്തെ കരാറാണ് ഇന്ത്യന്‍ ടീമുമായി ഗംഭീര്‍ ഒപ്പുവയ്ക്കാനൊരുങ്ങുന്നത്. അദ്ദേഹത്തിന്റെ വരവ് സഞ്ജുവിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. രവി ശാസ്ത്രി, ദ്രാവിഡ് എന്നിവരുടെയൊന്നും കാലത്തു സഞ്ജുവിനു ദേശീയ ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഗംഭീറിന്റെ വരവ് എല്ലാം മാറ്റി മറിച്ചേക്കാനാണ് സാധ്യത. ഇതിനൊരു കാരണം കൂടിയുണ്ട്.

GAUTAM GAMBHIR

സഞ്ജുവിന്റെ കഴിവില്‍ തികഞ്ഞ മതിപ്പും വിശ്വാസവുമെല്ലാം നിരന്തരം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഗംഭീര്‍. നേരത്തേ പല തവണ സഞ്ജുവിനെ വാനോളം അദ്ദേഹം പുകഴ്ത്തിയിട്ടുണ്ട്. ദേശീയ ടീമില്‍ നിന്നും മലയാളി താരം നിരന്തരം തഴപ്പെടുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. സഞ്ജുവിന്റെ കഴിവില്‍ ഇത്രത്തോളം വിശ്വാസമര്‍പ്പിക്കുകയും ടീമിലെ സ്ഥാനത്തിനു വേണ്ടി വാദിക്കുകയും ചെയ്തിട്ടുള്ള മറ്റൊരു മുന്‍ ക്രിക്കറ്റര്‍ ഉണ്ടോയെന്ന കാര്യം പോലും സംശയമാണ്.

കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടപ്പോള്‍ ഈ തീരുമാനത്തിനെതിരേ ഗംഭീര്‍ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കിയാല്‍ അതിന്റെ നഷ്ടം അദ്ദേഹത്തിനല്ല, മറിച്ച് ടീമിനു തന്നെയാണെന്നുമാണ് ഗംഭീര്‍ അന്നു പറഞ്ഞത്.

ഈ തരത്തില്‍ പല തവണ കേരളാ വിക്കറ്റ് കീപ്പറെ പുകഴ്ത്തുകയും ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുള്ള ഗംഭീര്‍ മുഖ്യ കോച്ചായി വരുമ്പോള്‍ സ്വാഭാവികമായും പ്രതീക്ഷകള്‍ വാനാളമുണ്ടാവും. മുഖ്യ കോച്ചായി ചുമതലയേറ്റെടുത്താലും സഞ്ജുവിനെക്കുറിച്ചുള്ള വാക്കുകളില്‍ ഗംഭീര്‍ ഉറച്ചുനില്‍ക്കുമോയെന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

SANJU SAMSON

വളരെ ബോള്‍ഡായ തീരുമാനങ്ങളെടുക്കുകയും എല്ലായ്‌പ്പോഴും കഴിവുള്ളവര്‍ക്കു അവസരം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഗംഭീര്‍. ഈ കാരണത്താല്‍ തന്നെ സഞ്ജുവിനു പ്രതീക്ഷയ്ക്കു വകയുണ്ടെന്നു കാണാം. റിഷഭ് പന്തിനു പകരം സഞ്ജു ഭാവിയില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി വന്നാലും അദ്ഭുതപ്പെടാനില്ല.

ടി20 ലോകകപ്പിനു ശേഷം ജൂലൈ നാലു മുതല്‍ സിംബാബ്‌വെയുമായി അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. കോച്ചായ ശേഷം ഗംഭീറിന്റെ ആദ്യത്തെ ചാലഞ്ചും ഇതു തന്നെയായിരിക്കും. ടി20 ലോകകപ്പില്‍ ഇനിയും അവസരം കിട്ടാതെ പുറത്തിരിക്കുന്ന സഞ്ജുവിനെ ഈ പരമ്പരയില്‍ ഗംഭീര്‍ മുഖ്യ വിക്കറ്റ് കീപ്പറാക്കിയേക്കും.

കോച്ചായി സ്ഥാനമേറ്റെടുത്താല്‍ ടീമില്‍ പല മാറ്റങ്ങളും ഗംഭീര്‍ വരുത്തിയേക്കുമെന്നാണ് വിവരം. അതിനുള്ള സ്വാതന്ത്യം ബിസിസിഐ അദ്ദേഹത്തിനു നല്‍കിക്കഴിഞ്ഞു. കോച്ചായി സ്ഥാനമേറ്റെടുക്കും മുമ്പ് ഒരു അഭ്യര്‍ഥനയായിരുന്നു ബിസിസിഐയ്ക്കു മുന്നില്‍ ഗംഭീര്‍ വച്ചത്. പരിശീലകസംഘത്തിലെ മറ്റുള്ളവരെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കണമെന്നതായിരുന്നു ഇത്. ബിസിസിഐ ഇതിനു സമ്മതവും മൂളിക്കഴിഞ്ഞു.

Story first published: Monday, June 17, 2024, 13:31 [IST]
Other articles published on Jun 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+