For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അപ്രതീക്ഷിത ട്വിസ്റ്റ്? ഗംഭീറല്ല, ഇന്ത്യന്‍ ടീം കോച്ചാവാന്‍ ദാദ! ത്രില്ലടിച്ച് ഫാന്‍സ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വരുമെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്നു കൊണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഗംഭീറുമായി വാക്കാല്‍ ധാരണയായി കഴിഞ്ഞതായും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നുമാണ് വിവരം. അതിനിടെ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചേക്കുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. മുന്‍ ഇതിഹാസ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി ഈ റോളിനായി താല്‍പ്പര്യം പ്രകടപ്പിച്ചിരിക്കുകയാണ്.

ഇതോടെ ഗംഭീറിനെ ഓവര്‍ടേക്ക് ചെയ്ത് ദാദ ഈ റോള്‍ ഏറ്റെടുക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കൊല്‍ക്കത്തയില്‍ വച്ച് എഎന്‍ഐയോടു സംസാരിക്കവെയാണ് ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ തനിക്കു താല്‍പ്പര്യമുണ്ടെന്നു ഗാംഗുലി തുറന്നു പറഞ്ഞത്. ഇന്ത്യന്‍ ടീമിന്റെ കോച്ചാവാന്‍ എനിക്കു ആഗ്രഹമുണ്ട്. അവനു (ഗൗതം ഗംഭീര്‍) അതു ഏറ്റെടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ എതിര്‍പ്പില്ല. അവന്‍ ഈ റോളിലേക്കു വളരെ അനുയോജ്യനായ വ്യക്തിയാണെന്നും ഗാംഗുലി വ്യക്തമാക്കി.

SOURAV GANGULY

ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പോടെ നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഈ റോളിലേക്കു ബിസിസിഐ അപേക്ഷകള്‍ ക്ഷണിച്ചത്. ദ്രാവിഡിനു താല്‍പ്പര്യമുണ്ടെങ്കില്‍ വീണ്ടും അപേക്ഷിക്കാമെന്നു ബിസിസിഐ അറിയിക്കുകയും ചെയ്തിരുന്നു. പക്ഷെ ദ്രാവിഡ് ഇതിനു താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല. സ്റ്റീഫന്‍ ഫ്‌ളെമിങ്, റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാങര്‍, മഹേല ജയവര്‍ധനെ തുടങ്ങി പല മുന്‍ വിദേശ താരങ്ങളുടെയും പേര് കോച്ചിന്റെ റോളിലേക്കു പിന്നീട് ഉയര്‍ന്നു വരികയും ചെയ്തു.

പക്ഷെ ഇവരൊന്നും ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുക്കാനുള്ള താല്‍പ്പര്യം കാണിക്കുകയോ, ഔദ്യോഗികമായി അപേക്ഷ നല്‍കുകയോ ചെയ്തിട്ടില്ല. തുടര്‍ന്നാണ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഉപദേശകനായ ഗംഭീറിനെ ബിസിസിഐ നോട്ടമിട്ടത്.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം കെകെആറിനെ ഐപിഎല്ലില്‍ ഇത്തവണ ചാംപ്യന്‍മാരാക്കുകയും ചെയ്തതോടെ അദ്ദേഹം ഫേവറിറ്റായി മാറുകയും ചെയ്തിരുന്നു. ഐപിഎല്‍ ഫൈനലിനു ശേഷം ഗംഭീറുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന്റെ കോച്ചാവാന്‍ ഗംഭീറും താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞതായാണ് വിവരം.

GAUTAM GAMBHIR

ഇതിനിടെ ഗംഭീറും ബിസിസിഐയും തമ്മില്‍ കോച്ചിന്റെ റോളിലേക്കു ധാരണയായെന്നും ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂവെന്നും ഒരു ഐപിഎല്‍ ടീമുടമയെ ഉദ്ധരിച്ച് ക്രിക്ക്ബസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിസിസിഐയുടെ പ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കവെയാണ് ഗാംഗുലി തികച്ചും അപ്രതീക്ഷിതമായി ഈ റോള്‍ ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഗംഭീറിനെ ഓവര്‍ടേക്ക് ചെയ്ത് ഇനി ദാദ മുഖ്യ കോച്ചായി വരുമോയന്നു മാത്രമാണ് അറിയാനുള്ളത്.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഗാംഗുലി. പക്ഷെ ഡിസി ടീമിനെ ഇത്തവണ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഡിസിയെ പരിശീലിപ്പിച്ചത് പോണ്ടിങായിരുന്നു. വീണ്ടുമൊരു സീസണില്‍ കൂടി ടീം പ്ലേഓഫ് പോലും കാണാതെ പുറത്തായതോടെ അടുത്ത സീസണില്‍ പോണ്ടിങ് ഈ റോളിലുണ്ടാവില്ലെന്നാണ് വിവരം. ഗാംഗുലിയും ഉപദേശകന്റെ റോളില്‍ തുടരാനുള്ള സാധ്യത കുറവാണ്.

Story first published: Tuesday, June 4, 2024, 16:19 [IST]
Other articles published on Jun 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+