For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ 'വിരമിപ്പിച്ചു', ഏകദിനത്തിലും രോക്കോയ്ക്ക് ഇതേ വിധി? ഗംഭീറിന്റെ പ്ലാനറിയാം

ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി എത്തിയ ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് അടിമുടി മാറ്റങ്ങള്‍ക്കു വിധേയമായി കൊണ്ടിരിക്കുകയാണ്. ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനാക്കി അദ്ദേഹം പുതിയ ലുക്കിലുള്ള ഒരു ടീമിനെ വാര്‍ത്തെടുത്തു കഴിഞ്ഞു. ഈ പരീക്ഷണ ടീം കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തളച്ച് ഗംഭീറിന്റെ തീരുമാനം ശരിവയ്ക്കുകയും ചെയ്തിരിക്കുകയാണ്.

ഇനി ഏകദിനത്തിലും അദ്ദേഹം ഒരു ഉടച്ചു വാര്‍ക്കലിനു മുതിരുകയാണെന്നാണ് സൂചനകള്‍. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും പൊടു്ന്നനെ വിരമിച്ചതിനു പിന്നില്‍ ഗംഭീറിനു പങ്കുണ്ടെന്നെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ കളിക്കാന്‍ ഇരുവരും ആഗ്രഹിച്ചിരുന്നതായും പക്ഷെ ഗംഭീറിന്റെ പ്ലാന്‍ മറ്റൊന്നാണെന്നു വ്യക്തമായതോടെയാണ് കഴിഞ്ഞ ഐപിഎല്ലിനിടെ വെറും ഒരാഴ്ചയുടെ വ്യത്യാസത്തില്‍ രോക്കോ വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും അണിയറയില്‍ സംസാരമുണ്ട്. ഇനി ഏകദിനത്തിലും ഇതു തന്നെ സംഭവിക്കുമോയെന്നാണ് അറിയാനുള്ളത്.

ROHIT KOHLI

ഏകദിനത്തിലും തെറിക്കുമോ?

രോഹിത് ശര്‍മയും വിരാട് കോലിയും നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നുള്ളൂ. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം കിരീടമുയര്‍ത്തിയതിനു പിന്നാലെയാണ് ഈ ഫോര്‍മാറ്റിനോടു വിട പറയുകയാണെന്നു ഇരുവരും പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ടെസ്റ്റും മതിയാക്കിയതോടെ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ വരെ ഈ ഫോര്‍മാറ്റില്‍ കളി തുടരുകയെന്നതാണ് രോഹിത്തിന്റെ പ്ലാന്‍. ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയ്‌ക്കൊപ്പം ഏകദിന ലോകകപ്പും കൂടി സ്വന്തമാക്കി ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങുകയെന്നതാണ് ഇരുവരുടെയും സ്വപ്നം. പക്ഷെ ഗംഭീര്‍ അതിനു അനുവദിക്കുമോയെന്നതാണ് ചോദ്യം.

രോഹിത്തിനു ഇപ്പോള്‍ 38ഉം കോലിക്കു 36ഉം വയസ്സായിക്കഴിഞ്ഞു. അടുത്ത ലോകകപ്പാവുമ്പോഴേക്കും രോഹിത്തിനു 40ഉം കോലിക്കും 38ഉം വയസ്സാവും. ടൂര്‍ണമെന്റ്
വരെ ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തുകയെന്നത് ഇരുവര്‍ക്കും വലിയ വെല്ലുവിളി തന്നെയാവും. കാരണം ഈ കാലയളവില്‍ വളരെ കുറച്ച് ഏകദിന പരമ്പരളില്‍ മാത്രമേ രോഹിത്തിനും കോലിക്കും കളിക്കാന്‍ അവസരം ലഭിക്കുകയുള്ളൂ.

ഓസ്്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായി ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാണ് ഇനി ഇരുവരെയും കാണാനാവുക. അതിനു ശേഷം ആറു ഏകദിനങ്ങളില്‍ കൂടി മാത്രമേ 2026 ജൂലൈയ്ക്കു വരെ രോഹിത്തും കോലിയും കളിക്കാനിടയുള്ളൂ. ഇത്രയും കുറച്ചു മല്‍സരങ്ങളില്‍ മാത്രം കളിച്ച് ലോകകപ്പിനായി തയ്യാറായി നില്‍ക്കുക ഇരുവര്‍ക്കും കടുപ്പം തന്നെയായിരിക്കും.

GAUTAM GAMBHIR

ഗംഭീറിന്റെ പ്ലാനെന്ത്?

2027ലെ ലോകകപ്പ് വരെ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഇന്ത്യന്‍ ഏകദിന ടീമില്‍ നിലനിര്‍ത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നു ഗൗതം ഗംഭീര്‍ വിശ്വസിക്കുന്നു. കാരണം പുതിയ ഒരുപിടി യുവതാരങ്ങള്‍ അവസരം കാത്ത് നില്‍ക്കുകയാണ്. അതിനിടെ 40 കളിലേക്കു കടക്കുന്ന, ഏകദിനം മാത്രം കളിക്കുന്ന ലോക്കോ എന്തിനാണെന്നതാണ് ഗംഭീറിന്റെ മനസ്സിലുയരുന്ന ചോദ്യം.

ഇക്കാര്യത്തില്‍ ഉടന്‍ തന്നെ ഒരു വ്യക്തത ലഭിക്കുന്നതിനായി ഭാവിയെക്കുറിച്ച് രോഹിത്തുമായും കോലിയുമായും ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് ഗംഭീറും ബിസിസിഐയും. ഇക്കാര്യം ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളും പിടിഐയോടു തുറന്നു പറഞ്ഞിരിക്കുകാണ്.

രോഹിത്തും കോലിയും കരിയറില്‍ എല്ലാം നേടിക്കഴിഞ്ഞവരാണ്. ഇന്ത്യന്‍ ക്രിക്കറ്റിനു ഇരുവരും ഒരുപാട് സംഭാവനകളും നല്‍കിയിട്ടുണ്ട്. അതിനാല്‍ കളി നിര്‍ത്താന്‍ ഇവരെ ആര്‍ക്കെങ്കിലും നിര്‍ബന്ധിക്കാന്‍ കഴിയുമെന്നു കരുതുന്നില്ല.

എന്നാല്‍ അടുത്ത ഏകദിന സൈക്കിള്‍ ആരംഭിക്കുന്നതിനു മുമ്പ് കരിയറിനെക്കുറിച്ച് ഇരുവരുടെയും പ്ലാനുകള്‍ എന്തൊക്കെയാണെന്നു ചര്‍ച്ച ചെയ്യേണ്ടത് പ്രധാനമാണ്. മാനസികമായും ശാരീരികമായും ഇരുവരും എവിടെയാണ് നില്‍ക്കുന്നതെന്നറിയണം. അതിനു ശേഷം മാത്രമേ ഭാവി കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും അടുത്ത വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.

Story first published: Tuesday, August 5, 2025, 17:28 [IST]
Other articles published on Aug 5, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+