For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭ് vs ജുറേല്‍, ടെസ്റ്റില്‍ ഇവരില്‍ ആരെ കളിപ്പിക്കണം? കുംബ്ലെ പറയുന്നത് ഇങ്ങനെ

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര് ധ്രുവ് ജുറേല്‍. വെറും രണ്ടു ടെസ്റ്റുകള്‍ കൊണ്ട് തന്നെ ഹീറോയായി മാറിയ ജുറേലിനെ ക്രിക്കറ്റ് ലോകം മുഴുവന്‍ പുകഴ്ത്തുകയാണ്. ഇംഗ്ലണ്ടിനെതിരേ റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ വിജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായത് 22 കാരനായ താരമാണ്. ഒന്നാമിന്നിങ്‌സില്‍ ടീം പതറവെ 90 റണ്‍സുമായി രക്ഷകനായി മാറിയ ജുറേല്‍ രണ്ടാമിന്നിങ്‌സില്‍ റണ്‍ചേസില്‍ പുറത്താവാതെ 39 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

ടെസ്റ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്ത് മടങ്ങിയെത്തിയാല്‍ ജുറേലിനു ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുമോയെന്നതാണ് പലരുടെയും ചോദ്യം. ഇതേക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. ജിയോ സിനിമയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RISHABH PANT

കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നു ഒരു വര്‍ഷത്തിലേറെയായി കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന റിഷഭ് വരാനിരിക്കുന്ന ഐപിഎല്ലിലൂടെ മല്‍സരരംഗത്തേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ഇപ്പോഴത്തെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യയുടെ അടുത്ത പരമ്പര സപ്തംബറില്‍ ബംഗ്ലാദേശിനെതിരേയാണ്. ഈ പരമ്പരയില്‍ റിഷഭ് ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിഷഭ് പന്ത്, ധ്രുവ് ജുറേല്‍ ചര്‍ച്ചയില്‍ അനില്‍ കുംബ്ലെ കൃത്യമായ ഒരു ഉത്തരം പറഞ്ഞില്ല. പക്ഷെ ജുറേലിനെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു. റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലേക്കു വരാനിരിക്കുകയാണ്. അവന്‍ എപ്പോഴായിരിക്കും മടങ്ങിവരികയെന്നു നമുക്കറിയില്ല. വേഗത്തില്‍ തന്നെ റിഷഭിനു തിരിച്ചെത്താന്‍ സാധിക്കട്ടെയെന്നു പ്രതീക്ഷിക്കുന്നു. അതേസമയം, എംഎസ് ധോണി കരിയറില്‍ എത്തിപ്പിടിച്ച നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ ജുറേലിനു കഴിയും.

കളിക്കളത്തില്‍ ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ കഴിയുമെന്നു മാത്രമല്ല മികച്ച ബാറ്റിങ് ടെക്‌നിക്കും പ്രതിരോധവുമെല്ലാം തനിക്കുണ്ടെന്നു ജുറേല്‍ തെളിയിച്ചിരിക്കുകയാണ്. കൂടാതെ ആക്രമിച്ചു കളിക്കാനുള്ള കഴിവും അവനുണ്ട്. ഒന്നാമിന്നിങ്‌സിലും വളരെ ആത്മവിശ്വാസത്തോടെയാണ് അവന്‍ ബാറ്റ് വീശിയത്. വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്യവെ പോലും ചില വമ്പന്‍ സിക്‌സറുകളടിക്കാന്‍ ജുറേലിനായിരുന്നു. കൂടാതെ വിക്കറ്റിനു പിന്നിലെ പ്രകടനവും ഗംഭീരമാണെന്നു അനില്‍ കുംബ്ലെ വിശദമാക്കി.

DHRUV JUREL

വിക്കറ്റ് കീപ്പറെന്ന നിലയില്‍ ധ്രുവ് ജുറേലിന്റെ പ്രകടനം ഏറെ ആകര്‍ഷിച്ചു. പ്രത്യേകിച്ചും ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ അവന്‍ വിക്കറ്റ് കാത്ത രീതി മികച്ചതായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേയും ചില മികച്ച ക്യാച്ചുകളെടുക്കാന്‍ ജുറേലിനായിരുന്നു. അവന്‍ ഇനിയും മെച്ചപ്പെടുക തന്നെ ചെയ്യും. ജുറേലിന്റെ രണ്ടാമത്തെ ടെസ്റ്റ് മാത്രമായിരുന്നു റാഞ്ചിയിലേത്. കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കുന്നതിലൂടെ അവന്‍ ഇനിയുമേറെ മെച്ചപ്പെടും. അതു തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും.

കെഎസ് ഭരതിനെ സംബന്ധിച്ച് കാര്യങ്ങള്‍ എളുപ്പമല്ല. 15 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ മാത്രം കളിച്ചതിനു ശേഷമാണ് സെലക്ടര്‍മാര്‍ ധ്രുവ് ജുറേലിനെ ടെസ്റ്റ് ടീമിലേക്കു വിളിച്ചത്. അവര്‍ അവനില്‍ വിശ്വിസിക്കുകയും ടെസ്റ്റില്‍ അവസരം നല്‍കുകയും ചെയ്തു. അതിനു ശേഷം ജുറേല്‍ ഉജ്ജ്വല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടീമിനു വേണ്ടി വളരെ നന്നായി ബാറ്റ് ചെയ്തിട്ടുമുണ്ടെന്നും കുംബ്ലെ വിശദമാക്കി.

ടെസ്റ്റില്‍ തന്റെ മിടുക്ക് തെളിയിക്കാന്‍ ജുറേലിനു ലഭിക്കുന്ന അവസാന അവസരമാണ് ഇംഗ്ലണ്ടുമായി മാര്‍ച്ച് ഏഴിനു ആരംഭിക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ്. ഇതിലും തിളങ്ങിയാല്‍ അടുത്ത ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പാണ്. ഭരതിനു ഇതോടെ സ്ഥാനം നഷ്ടമാവുകയും ചെയ്യും.

Story first published: Wednesday, February 28, 2024, 10:33 [IST]
Other articles published on Feb 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+