Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ആദ്യമായി ധോണിക്കെതിരെ.. സുരേഷ് റെയ്‌നയ്ക്ക് പറയാനുള്ളത്...

ഐ പി എല്‍ ക്രിക്കറ്റ് ചരിതത്തില്‍ ആദ്യമായി അവര്‍ പിരിഞ്ഞു. എം എസ് ധോണിയെയും സുരേഷ് റെയ്‌നയെയും കുറിച്ചാണ് പറയുന്നത്. കഴിഞ്ഞ എട്ട് വര്‍ഷവും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്ന ടീമിന് വേണ്ടി ഒരുമിച്ച് കളിച്ചു ഇരുവരും. ഇപ്പോഴിതാ ആദ്യമായി പരസ്പരം നേര്‍ക്കുനേര്‍ വരുന്നു. പുനെ ടീമാണ് ധോണിയെ വാങ്ങിയത്. സുരേഷ് റെയ്‌നയെ രാജ്‌കോട്ടും.

ധോണിയാണ് എതിര്‍വശത്ത് എന്ന് കരുതി വെറുതെ ഇരിക്കില്ല എന്നാണ് റെയ്‌നയ്ക്ക് പറയാനുള്ളത്. മുഴുവന്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും പുറത്തെടുത്ത് തന്നെ മത്സരിക്കും. ബ്രണ്ടന്‍ മക്കുല്ലം, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ജയിംസ് ഫോക്‌നര്‍ എന്നിവരാണ് റെയ്‌നയ്‌ക്കൊപ്പം ടീമിലുള്ളത്. ധോണിക്കെതിരായ കളിയെക്കുറിച്ചും ടീമിനെക്കുറിച്ചും റെയ്‌നയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ...

വിട്ടുകൊടുക്കില്ല

വിട്ടുകൊടുക്കില്ല

എതിര്‍വശത്ത് സാക്ഷാല്‍ എം എസ് ധോണിയാണെങ്കിലും വിട്ടുകൊടുക്കില്ല എന്നാണ് സുരേഷ് റെയ്‌ന പറയുന്നത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ തന്നെ കളത്തിലിറങ്ങും - ബാറ്റിംഗ്, പാര്‍ട് ടൈം ബോളിംഗ്, ഫീല്‍ഡിങ് - ഐ പി എല്ലിലെ ഏറ്റവും മൂല്യമുള്ള കളിക്കാരില്‍ ഒരാളാണ് റെയ്‌ന.

രാജ്‌കോട്ട് നമ്മുടെ സ്ഥലം

രാജ്‌കോട്ട് നമ്മുടെ സ്ഥലം

അണ്ടര്‍ 16, 19 തലങ്ങളില്‍ താന്‍ ഇഷ്ടം പോലെ ക്രിക്കറ്റ് കളിച്ചിട്ടുണ്ട് രാജ്‌കോട്ടില്‍. ഗ്രൗണ്ട് വളരെ പരിചിതമാണ്. അതോര്‍ത്ത് ഒരു പ്രശ്‌നവും ഇല്ല - 29 കാരനായ റെയ്‌ന പറഞ്ഞു.

ജഡേജ ലോക്കല്‍ ബോയ്

ജഡേജ ലോക്കല്‍ ബോയ്

രാജ്‌കോട്ട് സ്വദേശിയായ രവീന്ദ്ര ജഡേജയാണ് ടീമിന്റെ മറ്റൊരു ശക്തി. രണ്ടുപേര്‍ക്കും രാജ്‌കോട്ട് നന്നായി അറിയുന്നത് ടീമിന് ഗുണം ചെയ്യും എന്നാണ് റെയ്‌ന കരുതുന്നത്. ഉത്തര്‍ പ്രദേശാണ് റെയ്‌നയുടെ രഞ്ജി ട്രോഫി ടീം.

ആരാവും ക്യാപ്റ്റന്‍

ആരാവും ക്യാപ്റ്റന്‍

സുരേഷ് റെയ്‌ന തന്നെയാകും രാജ്‌കോട്ട് ടീമിന്റെ ക്യാപ്റ്റന്‍ എന്നാണ് കരുതപ്പെടുന്നത്. ബ്രണ്ടന്‍ മക്കുല്ലം, ഡ്വെയ്ന്‍ ബ്രാവോ എന്നിവരും ടീമില്‍ ക്യാപ്റ്റന്‍സി പരിചയമുള്ളവരായി ഉണ്ട്.

ഐ പി എല്‍ എന്ന് മുതല്‍

ഐ പി എല്‍ എന്ന് മുതല്‍

2016 ഏപ്രില്‍ 9 മുതല്‍ മെയ് 29 വരെയാണ് ഐ പി എല്ലിന്റെ ഒമ്പതാം എഡിഷന്‍. നിലവിലെ ചാമ്പ്യന്മാരായ മുംബൈയുടെ ഹോം ഗ്രൗണ്ടിലാണ് ഐ പി എല്ലിലെ ആദ്യമത്സരം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Story first published: Wednesday, December 16, 2015, 12:06 [IST]
Other articles published on Dec 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+