For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിക്കറ്റ് കാക്കും, വേണ്ടിവന്നാല്‍ കൊയ്യും!! ഇവര്‍ക്ക് പറ്റാത്തത് ഒന്നുമില്ല... ദ്രാവിഡും ലിസ്റ്റില്‍

ബൗളിങിലും തിളങ്ങിയ വിക്കറ്റ് കീപ്പര്‍മാരുണ്ട്

ദില്ലി: ക്രിക്കറ്റില്‍ ഒരു ടീമിന്റെ വിധി നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നവരാണ് വിക്കറ്റ് കീപ്പര്‍മാര്‍. ഇവരുടെ ചെറിയൊരു പിഴവ് പോലും സ്വന്തം ടീമിന്റെ തോല്‍വിക്കു വഴിവച്ചേക്കും. കഴുകന്റെ ജാഗ്രതയോടെ വിക്കറ്റിനു പിന്നിലെ ഇരയാന്‍ കാത്തു നില്‍ക്കുന്ന നിരവധി ലോകോത്തര വിക്കറ്റ് കീപ്പര്‍മാരെ ഇതിനകം കണ്ടുകഴിഞ്ഞു.

എന്നാല്‍ വിക്കറ്റ് കീപ്പറായി മാത്രമല്ല ആവശ്യമെങ്കില്‍ ബൗളിങിലും ഒരു കൈനോക്കി വിക്കറ്റുമായി തിളങ്ങിയ അപൂര്‍വ്വം ചില താരങ്ങളുണ്ട്. ടെസ്റ്റിലും ഏകദിനകത്തിലും ബൗള്‍ ചെയ്ത് വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അദ്ഭുത താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 രാഹുല്‍ ദ്രാവിഡ് (ഇന്ത്യ)

രാഹുല്‍ ദ്രാവിഡ് (ഇന്ത്യ)

ഇന്ത്യയുടെ ലോകോത്തര ബാറ്റ്‌സ്മാനായിരുന്ന രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കീപ്പറായും കുറച്ചു കാലം ടീമിനെ സേവിച്ചിട്ടുണ്ട്. അംഗീകൃത വിക്കറ്റ് കീപ്പര്‍ അല്ലാതിരുന്നിട്ടു പോലും തന്റെ റോള്‍ ഭംഗിയായി നിറവേറ്റിയ താരമാണ് ദ്രാവിഡ്.
എന്നാല്‍ വിക്കറ്റ് കീപ്പറായി മാത്രമല്ല പാര്‍ട്ട് ടൈം ബൗളറായും ഇടയ്ക്ക് ദ്രാവിഡിനെ ഇന്ത്യ ഉപയോഗിച്ചിട്ടുണ്ട്. 1999ല്‍ പാകിസ്താനുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയില്‍ ദ്രാവിഡിന്റെ ബൗളിങ് ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ന്യൂബോള്‍ എറിയാനും ദ്രാവിഡിന് അവസരം ലഭിച്ചു. പാകിസ്താന്റെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ സഈദ് അന്‍വറിനെ പുറത്താക്കി ദ്രാവിഡ് ഏവരെയും ഞെട്ടിച്ചു.
പിന്നീടും ചില മല്‍സരങ്ങളില്‍ അദ്ദേഹം ബൗള്‍ ചെയ്തിട്ടുണ്ട്. ഗാരി കേസ്റ്റണ്‍, ലാന്‍സ് ക്ലൂസ്‌നര്‍, ഷോണ്‍ പൊള്ളോക്ക് എന്നിവരുടെ വിക്കറ്റും ദ്രാവിഡ് പോക്കറ്റിലാക്കി. 2002ല്‍ വിന്‍ഡീസിനെതിരായ ടെസ്റ്റില്‍ റിഡ്‌ലി ജേക്കബ്‌സിനെ പുറത്താക്കിയ വന്‍മതില്‍ ടെസ്റ്റിലും തന്റെ മിടുക്ക് തെളിയിച്ചു.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സും ബൗളറും വിക്കറ്റ് കീപ്പറുമായി തിളങ്ങിയിട്ടുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും വിക്കറ്റെടുത്ത അപൂര്‍വ്വ വിക്കറ്റ് കീപ്പര്‍മാരുടെ നിരയില്‍ എബിഡിയെയും കാണാം.
2005 ഏപ്രില്‍ ഒമ്പതിന് വിന്‍സിനെതിരായ ടെസ്റ്റില്‍ ടിനോ ബെസ്റ്റ്, ഡാരന്‍ പവെല്‍ എന്നിവരെ പുറത്താക്കിയാണ് ഡിവില്ലിയേഴ്‌സ് ബൗളിങിലും കൈയടി വാങ്ങിയത്. ഈ കളിയില്‍ 49 റണ്‍സിന് രണ്ടു വിക്കറ്റെന്നത് താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിങ് പ്രകടനം കൂടിയാണ്.
ഏകദിനത്തില്‍ ഏഴു വിക്കറ്റുകളും ഡിവില്ലിയേഴ്‌സ് നേടിയിട്ടുണ്ട്. 2015ലെ ലോകകപ്പില്‍ അയര്‍ലന്‍ിനെതിരേ 15 റണ്‍സിന് രണ്ടു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

തറ്റെന്റ തെയ്ബു (സിംബാബ്‌വെ)

തറ്റെന്റ തെയ്ബു (സിംബാബ്‌വെ)

സിംബാബ്‌വെയുടെ മുന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന തറ്റെന്റ തെയ്ബുവും ബൗളിങില്‍ മിന്നിയവരുടെ നിരയിലുണ്ട്. 20 വയസ്സും 358 ദിവസവും പ്രായമുള്ളപ്പോള്‍ ടെസ്റ്റില്‍ ദേശീയ ടീമിനെ നയിക്കാന്‍ ഭാഗ്യം ലഭിച്ച തെയ്ബു തന്നെയാണ് ഏറ്റവും പ്രായം കുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റനും. 2004ലാണ് താരം റെക്കോര്‍ഡിട്ടത്.
2004 ഏപ്രില്‍ 19ന് ഹരാരെയില്‍ നടന്ന ഏകദിനത്തില്‍ ലങ്കന്‍ താരങ്ങളായ ഉപുല്‍ ചന്ദനയെയും തിലിന കംഡംബിയെയും പുറത്താക്കിയതാണ് തെയ്ബുവിന്റെ മികച്ച പ്രകടനം. ഒരാഴ്ചയ്ക്കുള്ളില്‍ ടെസ്റ്റിലെ ആദ്യ വിക്കറ്റും തെയ്ബു സ്വന്തമാക്കി. ലങ്കയുടെ ഇതിഹാസ താരം സനത് ജയസൂര്യയെയാണ് അന്ന് തെയ്ബു പുറത്താക്കിയത്.

Story first published: Tuesday, June 5, 2018, 15:55 [IST]
Other articles published on Jun 5, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+