Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

23ല്‍ 71! സിക്‌സറില്‍ റിഷഭ് പന്തിനു മുന്നില്‍ ഇനി റെയ്‌ന മാത്രം- സച്ചിന്‍ പോലും പിറകില്‍

പരിഹാസങ്ങളും വിമര്‍ശനങ്ങളുമേറ്റുവാങ്ങി പുറത്തായ ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള രണ്ടാം വരവില്‍ എല്ലാവരുടെയും മനം കവര്‍ന്നിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ ഒരു ഘട്ടത്തില്‍ പന്തിനു കടന്നുപോവേണ്ടി വന്നിരുന്നു. പക്ഷെ അദ്ദേഹം തളര്‍ന്നില്ല. വിമര്‍ശകര്‍ക്കു ബാറ്റ് കൊണ്ടും വിക്കറ്റിനു പിന്നിലെ ചടുലമായ പ്രകടനങ്ങള്‍ കൊണ്ടും താരം മറുപടി നല്‍കുകയായിരുന്നു.

1

ടെസ്റ്റ് ക്രിക്കറ്റിലൂടെ ദേശീയ ടീമിലേക്കു തിരിച്ചുവന്ന പന്ത് ഇപ്പോള്‍ ടി20, ഏകദിന ടീമുകളിലും സ്ഥാനമുറപ്പാക്കിക്കഴിഞ്ഞു. കരിയര്‍ അവസാനിച്ചുവെന്ന് പലരും കരുതിയ ഇടത്തു നിന്നാണ് അദ്ദേഹം ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനമായിരുന്നു ടേണിങ് പോയിന്റ്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതോടെ പന്തിനെ എല്ലാവരും അംഗീകരിച്ചു തുടങ്ങി. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനവും കൂടിയായതോടെ പന്ത് വിമര്‍ശകരെപ്പോലും കൈയിലെടുത്തു.

ഇപ്പോഴിതാ വെറും 23ാം വയസ്സില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ എലൈറ്റ് താരങ്ങളില്‍ രണ്ടാമനായിരിക്കുകയാണ് പന്ത്. 23ാം വയസ്സില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ രണ്ടാമത്തെ താരമായി അദ്ദേഹം മാറിയിരിക്കുകയാണ്. 71 സിക്‌സറുകളാണ് പന്തിന്റെ സമ്പാദ്യം. ആറു സിക്‌സറുകളുടെ ലീഡുമായി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണ് ഇനി മുന്നിലുള്ളത്. ഇംഗ്ലണ്ടിനെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തില്‍ ഏഴു സിക്‌സറുകളടിച്ചാല്‍ റെയ്‌നയെ മറികടന്ന് പന്ത് ഒന്നാമനാവും.

2

മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പോലും അവകാശപ്പെടാനില്ലാത്ത നേട്ടത്തിലാണ് ഇപ്പോള്‍ പന്ത് എത്തിനില്‍ക്കുന്നത്. 23ാം വയസ്സില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സറടിച്ച താരങ്ങളുടെ ലിസ്റ്റില്‍ പന്തിനു പിന്നില്‍ മൂന്നാംസ്ഥാനത്താണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. 58 സിക്‌സറുകളാണ് സച്ചിന്റെ പേരിലുള്ളത്. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ് 53 സിക്‌സറുകളുമായി നാലാംസ്ഥാനത്തത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ പന്ത് തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചിരുന്നു. വെറും 40 ബോളില്‍ ഏഴു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം 77 റണ്‍സ് പന്ത് വാരിക്കൂട്ടിയിരുന്നു. ഇതോടെ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഒരിന്നിങ്‌സില്‍ കൂടുതല്‍ നേടിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. മുമ്പൊരു വിക്കറ്റ് കീപ്പറും ഇംഗ്ലണ്ടിനെതിരേ ഏകദിനത്തില്‍ ഏഴു സിക്‌സറുകളടിച്ചിട്ടില്ല. എംഎസ് ധോണി, ബ്രെന്‍ഡന്‍ മക്കുല്ലം, ക്വിന്റണ്‍ ഡികോക്ക് എന്നിവര്‍ ആറു വീതം സിക്‌സറുകള്‍ നേടിയതായിരുന്നു റെക്കോര്‍ഡ്. ഇതാണ് പന്ത് പഴങ്കഥയാക്കിയത്.

Story first published: Saturday, March 27, 2021, 17:48 [IST]
Other articles published on Mar 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+