മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് നമാന്‍ ഓജ
ലണ്ടന്‍: മുന്‍ ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ നമാന്‍ ഓജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യ പ്രദേശിനൊപ്പം മികച്ച റെക്കോഡുള്ള ഓജ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. '20 വര്‍ഷത്തെ ഫസ്റ്റ്ക്ലാസ് കരിയറിനും മറ്റ് നിരവധി മത്സരങ്ങളുടെയും ഭാഗമായ ഞാന്‍ മാറിനില്‍ക്കേണ്ട സമയമായെന്ന് തോന്നുന്നു. ജീവിതത്തിലെ ദീര്‍ഘവും മനോഹരവുമായ യാത്രയായിരുന്നു അത്.
രാജ്യത്തിനുവേണ്ടിയും എന്റെ സംസ്ഥാനത്തിനുവേണ്ടിയും കളിക്കുകയെന്ന എന്റെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ഒപ്പം നിന്നവര്‍ക്ക് എന്റെ നന്ദി. പരിശീലകര്‍, ഫിസിയോ, സെലക്ടര്‍മാര്‍, നായകന്മാര്‍, സഹതാരങ്ങള്‍, കുടുംബാഗങ്ങള്‍, സുഹൃത്തുക്കള്‍, ബിസിസിഐ എന്നിവരോടെല്ലാം എന്റെ നന്ദി അറിയിക്കുന്നു'-ഓജ പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ആഭ്യന്തര മത്സരങ്ങളില്‍ നിന്നുമാണ് ഓജ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിദേശ ലീഗുകളില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ കളിക്കുമെന്നും താരം പറഞ്ഞു.

37കാരനായ താരം ഇന്ത്യക്കുവേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ്. 14വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2014ല്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലൂടെയാണ് ഓജയ്ക്ക് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചത്. പരിക്കേറ്റ സാഹയ്ക്ക് പകരക്കാരനായായിരുന്നു അവസരം ലഭിച്ചത്. എന്നാല്‍ ഇത് വേണ്ടത്ര മുതലാക്കാന്‍ ഓജയ്ക്കായില്ല. രണ്ട് ഇന്നിങ്‌സില്‍ നിന്നും നേടിയത് വെറും 56 റണ്‍സ് മാത്രമാണ്. സാഹ തിരിച്ചെത്തിയതോടെ ഓജ വീണ്ടും പുറത്തായി.
2010ല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെയായിരുന്നു ഏകദിന അരങ്ങേറ്റം.ഒരു മത്സരത്തില്‍ നിന്ന് 1 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. 2010ല്‍ നടന്ന സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് ടി20 അരങ്ങേറ്റം നടത്തിയത്. രണ്ട് ടി20യില്‍ നിന്ന് നേടിയത് വെറും 10 റണ്‍സ് ഇതോടെ മൂന്ന് ഫോര്‍മാറ്റിലും താരത്തിന് അവസരം മുതലാക്കാനായില്ല.
ഐപിഎല്ലിലൂടെയാണ് ഓജയെ ആരാധകര്‍ക്ക് കൂടുതല്‍ അറിയാവുന്നത്. 113 ഐപിഎല്ലില്‍ നിന്ന് 20.72 ശരാശരിയില്‍ 1554 റണ്‍സ് ഓജയുടെ പേരിലുണ്ട്. 6 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ഓജയുടെ ഉയര്‍ന്ന സ്‌കോര്‍ 94 റണ്‍സാണ്. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഐപിഎല്ലില്‍ കളിച്ചത്. 146 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 9753 റണ്‍സും 143 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 4278 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications