
വിക്കറ്റ് കീപ്പിങും ക്യാപ്റ്റന്‍സിയും
ക്രിക്കറ്റ് ഫീല്‍ഡില്‍ കളിയെ ഏറ്റവും നന്നായി വിലയിരുത്താന്‍ കഴിയുന്നയാള്‍ വിക്കറ്റ് കീപ്പറാണെന്നു തനിക്കു എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ടെന്നു സഞ്ജു പറഞ്ഞു. വിക്കറ്റ് കീപ്പര്‍ക്കു കളിക്കളത്തില്‍ വച്ച് ഒരുപാട് കാര്യങ്ങള്‍ കൂടുതലായി കാണാന്‍ കഴിയും. മറ്റുള്ളവരേക്കാള്‍ നന്നായി കളിയെ വിശകലനം ചെയ്യാനുമാവും, അതുകൊണ്ടു തന്നെ വിക്കറ്റ് കീപ്പര്‍ ഒരുപടി മുന്നിലുമാണ്.
വിക്കറ്റ് കീപ്പിങിനൊപ്പം ക്യാപ്റ്റന്‍സിയും ലഭിച്ചാല്‍ ഒരുപാട് ജോലിഭാരമണ്ടാവുമെന്ന് കരുതുന്നവരെ സംബന്ധിച്ച് കാര്യങ്ങള്‍ ദുഷ്‌കരമായി തീരും. എന്നാല്‍ വിക്കറ്റ് കീപ്പറായതിനാല്‍ നിങ്ങളാണ് ടീമിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനാണെന്ന് കരുതുകയാണെങ്കില്‍ എല്ലാം എളുപ്പമവുമാണ്. താന്‍ രണ്ടാമത്തെ ഗണത്തില്‍ പെടുന്നയാളാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

പുതിയ സീസണിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍
കഴിഞ്ഞ സീസണില്‍ അവസാനസ്ഥാനത്തേക്കു ഞങ്ങള്‍ പിന്തള്ളപ്പെട്ടെങ്കിലും ടീമിന്റെ പ്രകടനം അത്രമ ാേശമായിരുന്നുവെന്നു കരുതുന്നില്ലെന്നു സഞ്ജു വ്യക്തമാക്കി. രാജസ്ഥാന്റെ ഇലവന്‍ നിങ്ങള്‍ നോക്കിയാല്‍ അത് മികച്ചവയിലൊന്നു തന്നെയായിരുന്നു. അതുകൊണ്ടു തന്നെ നമ്മുടേത് ഇപ്പോഴും ശക്തമായ ഇലവന്‍ തന്നെയാണെന്നും നല്ല ക്രിക്കറ്റ് കളിക്കുക മാത്രമാണ് ഇനി വേണ്ടതെന്നും ടീമിലോടും എല്ലാവരോടും പറയാനാണ് ഇഷ്ടം.
ഒരു ടീമെന്ന നിലയില്‍ ശരിയായ മാനസികാവസ്ഥയിലാണെങ്കില്‍ നല്ല കാര്യങ്ങാണ് ഞങ്ങള്‍ക്കു മുന്നിലുള്ളത്. നിര്‍ഭയമായി ക്രിക്കറ്റ് കളിക്കാനാണ് ഈ ഫോര്‍മാറ്റ് നിങ്ങളോട് ആവശ്യപ്പെടുന്നത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് ഏതുമാവട്ടെ വേഗം, കരുത്ത്, സ്വയം പ്രകടിപ്പിക്കുക എന്നിവയാണ് ടീമില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നതെന്നും സഞ്ജു മനസ്സ്തുറന്നു.

മോറിസിന്റെ റോള്‍
ടീമിലെ ഏറ്റവും വില പിടിപ്പുള്ള താരമായ ക്രിസ് മോറിസിനെ ഇതിന്റെ പേരില്‍ ഒരുപാട് സമ്മര്‍ദ്ദത്തിലാക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നു സഞ്ജു വ്യക്തമാക്കി. എല്ലാവര്‍ക്കും ടീമില്‍ വലിയ റോളാണ് വഹിക്കാനുള്ളത്, ചിലപ്പോള്‍ ഒരോവര്‍ മാത്രം ബൗള്‍ ചെയ്യുന്ന ബൗളര്‍ക്കു പോലും നിര്‍ണായക റോളുണ്ടാവും. മോറിസ് രാജസ്ഥാനില്‍ തിരിച്ചെത്തിയത് ഞങ്ങളെയെല്ലാം ആവേശഭരിതരാക്കുനന്നു. എപ്പോഴും സന്തോഷവാനായിരിക്കക്കുന്ന, തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ടീമിലെ അന്തരീക്ഷം എപ്പോഴും സിംപിളാക്കി നിര്‍ത്താന്‍ മോറിസ് ശ്രമിക്കാറുണ്ട്. എന്നാല്‍ ഗ്രൗണ്ടിലെത്തിയാല്‍ അദ്ദേഹം മറ്റൊരാളാണ്. എല്ലായ്‌പ്പോഴും പോരാട്ടവീര്യം കാണിക്കുന്ന മോറിസ് ടീമിനെ വിജയിപ്പിക്കാന്‍ കഠിനമായി ശ്രമിക്കും. അദ്ദേഹത്തെപ്പോലൊരു വ്യക്തി ടീമിലുള്ളത് മഹത്തായ കാര്യമാണെന്നും സഞ്ജു അഭിപ്രായപ്പെട്ടു.

സങ്കക്കാരയുടെ സാന്നിധ്യം
ടീം ഡയറക്ടറായ സങ്കക്കാരയുടെ സാന്നിധ്യം തനിക്കു കൂടുതല്‍ ആത്മവിശ്വാസും ആഹ്ലാദവും നല്‍കുന്നതായി സഞ്ജു പറയുന്നു. സങ്ക ഇതിഹാസമാണ്, ക്രിക്കറ്റ് കാരണം മാത്രമല്ല, വളരെ നന്നായി ആശയവിനിമയം നടത്താന്‍ കഴിയുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇത് എന്റെ സമ്മര്‍ദ്ദം ഒരുപാട് കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.
ആദ്യമായി സങ്കയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തെ ടീമിനെ ലഭിച്ചത് വലിയ അനുഗ്രഹമായി തോന്നി. ഞാന്‍ എവിടെ നിന്നാണ് വരുന്നതെന്നു സങ്കയ്ക്കു കൃത്യമായി അറിയാം, ഞാന്‍ ചിന്തിക്കുന്നത് എങ്ങനെയെന്നും കൃത്യമായി അറിയാം. സങ്കയേക്കാള്‍ മികച്ചൊരു പാര്‍ട്‌നറെ തനിക്കു ആവശ്യപ്പെടാന്‍ കഴിയില്ലെന്നും സഞ്ജു വിശദമാക്കി.

ക്യാപ്റ്റന്‍സിയിലെ പരിചയം
ക്യാപ്റ്റന്‍സിയെന്നത് ടീമിനെ കൂടുതലായി സേവിക്കാനുള്ള അവസരമായിട്ടാണ് ഞാന്‍ കാണുന്നത്. ഒരു ടീമിനകത്ത് എല്ലാവരും ആഗ്രഹിക്കുന്നതു പോലെയൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയെന്നതാണ് ക്യാപ്റ്റന്റെ റോള്‍. എന്നില്‍ എന്തോ ഒരു കഴിവ് ഉള്ളതു കൊണ്ടാണ് ഫ്രാഞ്ചൈസി നായകസ്ഥാനം ഏല്‍പ്പിച്ചത്. ടീം നന്നായാല്‍ മാത്രമേ ക്യാപ്റ്റനും നന്നാവുകയുള്ളൂവെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. റോയല്‍സിന് ഒരുപിടി മികച്ച കളിക്കാരും, ശക്തമായ സപ്പോര്‍ട്ടിങ് സ്റ്റാഫുമാരുടെ സംഘവുമുണ്ട്. പലരെയും വര്‍ഷങ്ങളായി എനിക്കറിയാം. അവര്‍ ഒരു കുടുംബം പോലയാണ്. 2013ല്‍ കൗമാരകാലം മുതല്‍ ഞാന്‍ റോയല്‍സിലുണ്ട്. ഇത്രയും കാലം ഒരേ ടീമിനായി കളിക്കുകയെന്നതും ഇപ്പോള്‍ അവരുടെ ക്യാപ്റ്റനാവുകയെന്നതും അഭിമാനമുഹൂര്‍ത്തമാണെന്നും സഞ്ജു പറഞ്ഞു.


Click it and Unblock the Notifications











