Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പിങ്ക് ബോള്‍ ടെസ്റ്റിനു മുമ്പ് പിങ്ക് ബോള്‍ റിഹേഴ്‌സല്‍- ക്യാരി ഓസീസ് ക്യാപ്റ്റന്‍

സിഡ്‌നി: ഈ മാസം 17ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ പിങ്ക് ബോള്‍ ടെസ്റ്റിനു മുമ്പ് നടക്കുന്ന ത്രിദിന പിങ്ക് ബോള്‍ മല്‍സരത്തിനുള്ള ഓസീസ് എ ടീമിനെ പ്രഖ്യാപിച്ചു. നിശ്ചിത ഓവര്‍ ടീമിന്റെ വിക്കറ്റ് കീപ്പറായ അലെക്‌സ് ക്യാരിയാണ് ഓസീസ് എ ടീമിനെ നയിക്കുന്നത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ത്രിദിന പരിശീലന മല്‍സരം നടക്കുന്നത്. ടെസ്റ്റിനു മുമ്പ് ഇന്ത്യയ്ക്കു തയ്യാറെടുപ്പ് നടത്താനുള്ള അവസാന അവസരം കൂടിയാണ് ഈ മല്‍സരം.

1

ഇന്ത്യ എയ്‌ക്കെതിരായ കഴിഞ്ഞ ത്രിദിന മല്‍സരത്തില്‍ കളിച്ച വില്‍ പ്യുകോസ്‌കി, ജോ ബേണ്‍സ് എന്നിവര്‍ വരാനിരിക്കുന്ന പരിശീലന മല്‍സരത്തിലും ഓസീസ് സംഘത്തിലുണ്ട്. കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങിനിടെ ഹെല്‍മറ്റില്‍ പന്ത് കൊണ്ട ശേഷം പ്യുകോസ്‌കി റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു. ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ അഞ്ചു വിക്കറ്റുമായി മികച്ച പ്രകടനം നടത്തിയ യുവ സ്പിന്നര്‍ മിച്ചെല്‍ സ്വെപ്‌സണും പരിശീലന മല്‍സരത്തിനുള്ള ഓസീസ് എ ടീമില്‍ ഇടം പിടിച്ചു. കഴിഞ്ഞ സന്നാഹത്തില്‍ അഞ്ചു വിക്കറ്റെടുത്ത പേസര്‍ മാര്‍ക്ക് സ്റ്റെക്റ്റിയും ടീമിലുണ്ട്.

സമനിലയില്‍ കലാശിച്ച കഴിഞ്ഞ പരിശീലന മല്‍സരത്തില്‍ അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയെ നയിച്ചത്. ഈ മല്‍സരത്തില്‍ ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നെങ്കിലും വൃധിമാന്‍ സാഹയുടെ ഫിഫ്റ്റി രക്ഷിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ രഹാനെ സെഞ്ച്വറി നേടിയിരുന്നു. ചേതേശ്വര്‍ പുജാരയും ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയുമായി തിളങ്ങി.

വരാനിരിക്കുന്ന പിങ്ക് ബോള്‍ സന്നാഹത്തില്‍ ഇന്ത്യ മുന്‍നിര ടീമിനെ തന്നെ ഇറക്കുമോയെന്ന കാര്യം ഉറപ്പില്ല. പരിശീലന മല്‍സരത്തില്‍ കളിക്കുമോയെന്നതിനെക്കുറിച്ച് താന്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ക്യാപ്റ്റന്‍ വിരാട് കോലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ എ ടീം
സീന്‍ അബോട്ട്, ജോ ബേണ്‍സ്, അലെക്‌സ് ക്യാരി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാരി കോണ്‍വേ, കാമറോണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, മോയ്‌സസ് ഹെന്റിക്വസ്, നിക്ക് മാഡിസണ്‍, ബെന്‍ മക്‌ഡെര്‍മോട്ട്, മാര്‍ക്ക് സ്റ്റെക്റ്റി, വില്‍ സതെര്‍ലാന്‍ഡ്, മിച്ചെല്‍ സ്വെപ്‌സണ്‍.

Story first published: Wednesday, December 9, 2020, 18:47 [IST]
Other articles published on Dec 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+