Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഖില ധനഞ്ജയ്ക്ക് ഹാട്രിക്ക്, പിന്നാലെ ആറ് സിക്‌സര്‍ പറത്തി പൊള്ളാര്‍ഡ്; തകര്‍പ്പന്‍ പ്രകടനം

കോളിഡ്ജ്: ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശ വിരുന്നൊരുക്കിയ മത്സരമായിരുന്നു ശ്രീലങ്ക-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടി20. ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയയും വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡുമാണ് മത്സരത്തില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. അഖില ശ്രീലങ്കയ്ക്കുവേണ്ടി ഹാട്രിക് വിക്കറ്റ് നേടി വെസ്റ്റ് ഇന്‍ഡീസിനെ ഞെട്ടിച്ചു. പിന്നാലെ അടുത്ത ഓവറില്‍ അഖിലയുടെ ആറ് പന്തും പൊള്ളാര്‍ഡ് സിക്‌സര്‍ പറത്തി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് പൊള്ളാര്‍ഡ്. ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷ്വല്‍ ഗിബ്‌സ്,ഇന്ത്യയുടെ യുവരാജ് സിങ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെയാണ് യുവരാജ് ആറ് തവണ അതിര്‍ത്തി കടത്തിയത്.

wivsslt20pollard

നാലാം ഓവറിലാണ് അഖിലയുടെ ഹാട്രിക്ക് പ്രകടനം. എറിഞ്ഞ രണ്ടാം പന്തില്‍ എവിന്‍ ലെവിസിനെ (10 പന്തില്‍ 28) ഗുണതിലകയുടെ കൈയിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെ (0) എല്‍ബിയില്‍ കുരുക്കി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പുരാനെ (0) കീപ്പറുടെ കൈയിലുമെത്തിച്ചാണ് അഖില ഹാട്രിക്ക് നേടിയത്.

പിന്നീട് എറിയാന്‍ എത്തിയപ്പോഴാണ് പൊള്ളാര്‍ഡ് കടന്നാക്രമിച്ചത്. ആറ് തവണയും അതിര്‍ത്തി കടത്തിയതോടെ ഒരു മത്സരത്തില്‍ത്തന്നെ ഹാട്രിക്ക് വിക്കറ്റ് നേടുകയും ആറ് സിക്‌സര്‍ വഴങ്ങുകയും ചെയ്ത ആദ്യ ബൗളറെന്ന നാണക്കേട് അഖിലക്ക് ഏറ്റുവാങ്ങേണ്ടി വന്നു. 11 പന്തില്‍ 38 റണ്‍സെടുത്ത പൊള്ളാര്‍ഡിനെ പിഡബ്ല്യുഎച്ച് സില്‍വ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. നാല് ഓവറില്‍ 62 റണ്‍സാണ് അഖില വഴങ്ങിയത്.

wivsslt20akiladhananjaya

മത്സരത്തില്‍ നാല് വിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 13.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ശ്രീലങ്കയ്ക്കുവേണ്ടി നിരോഷന്‍ ഡിക്‌വെല്ല (29 പന്തില്‍ 33),പതും നിസന്‍ക (34 പന്തില്‍ 39) എന്നിവര്‍ തിളങ്ങി. ദിനേഷ് ചണ്ഡിമാല്‍ (10 പന്തില്‍ 11),ഏഞ്ചലോ മാത്യൂസ് (6 പന്തില്‍ 5),തിസാര പെരേര (4 പന്തില്‍ 1) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ഓപ്പണര്‍മാര്‍ തിളങ്ങിയതാണ് ടീമിന് ജയമൊരുക്കിയത്. ലിന്‍ഡന്‍ സിമ്മന്‍സ് (15 പന്തില്‍ 26),എവിന്‍ ലെവിസ് (10 പന്തില്‍ 28) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് നേടി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് വെസ്റ്റ് ഇന്‍ഡീസ് മുന്നിലെത്തി.

Story first published: Thursday, March 4, 2021, 9:35 [IST]
Other articles published on Mar 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+