Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂടുതലും കളിച്ചത് കോലിക്ക് കീഴില്‍, പക്ഷെ ചഹലിന്റെ ഫേവറിറ്റ് സഞ്ജു! ഇതാ കാരണം

ഐപിഎല്ലില്‍ കിരീടമൊന്നും എടുത്തു കാണിക്കാനില്ലെങ്കിലും ചുരുങ്ങിയ സീസണുകള്‍ കൊണ്ടു തന്നെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണിനായിട്ടുണ്ട്. 2008ലെ പ്രഥമ സീസണില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഷെയ്ന്‍ വോണിനു കീഴില്‍ ചാംപ്യന്‍മാരായതിനു ശേഷം റോയല്‍സിനെ വീണ്ടുമൊരിക്കല്‍ക്കൂടി ഫൈനലിലെത്തിക്കാന്‍ സഞ്ജു തന്നെ വേണ്ടിവന്നുവെന്നതാണ് എടുത്തു പറയേണ്ടത്. 2022ലായിരുന്നു സഞ്ജുവിനു കീഴില്‍ റോയല്‍സ് കലാശക്കളിയില്‍ മാറ്റുരച്ചത്.

ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിനെക്കുറിച്ച് റോയല്‍സ് ടീമിലെ പല സീനിയര്‍ കളിക്കാര്‍ക്കും വലിയ മതിപ്പാണുള്ളത്. അക്കൂട്ടത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലുമുണ്ട്. ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായെങ്കിലും റോയല്‍സിന്റെ സ്പിന്‍ ബൗളിങിങിലെ തുറുപ്പുചീട്ടാണ് അദ്ദേഹം. 2022ല്‍ റോയല്‍സിലെത്തിയതു മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ചഹല്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

SANJU CHAHAL

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം കരിയര്‍ ആരംഭിച്ച ചഹല്‍ ഏറ്റവുമധികം കളിച്ചിട്ടുള്ളത് അവരുടെ മുന്‍ ക്യാപ്റ്റനായ വിരാട് കോലിക്കു കീഴിലാണ്. പക്ഷെ ഐപിഎല്ലില്‍ ചഹലിന്റെ ഫേവറിറ്റ് ക്യാപ്റ്റന്‍ കോലിയല്ലെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ഫേവറിറ്റ് ഐപിഎല്‍ ക്യാപ്റ്റനാരാണെന്ന ചോദ്യത്തിനു അല്‍പ്പം ആലോചിച്ചതിനു ശേഷം സഞ്ജുവിന്റെ പേരാണ് ചഹല്‍ പറഞ്ഞത്.

അതു മാത്രമല്ല ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുമായി സഞ്ജുവിനെ ചഹല്‍ താരതമ്യം ചെയ്യാനും മടിച്ചില്ല. ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചിരുന്നു. ഐപിഎല്‍ ഫേവറിറ്റ് ക്യാപ്റ്റനെക്കുറിച്ച് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും സഞ്ജു സാംസണിന്റെ പേരായിരിക്കും പറയുക. കാരണം സഞ്ജുവിനെ എന്നു മഹി ഭായിയെപ്പോലെയാണ് (എംഎസ് ധോണി) പലപ്പോഴും തോന്നാറുള്ളത്.

മഹി ഭായിയെപ്പോലെ എല്ലായ്‌പ്പോഴും വളരെ ശാന്തനായാണ് സഞ്ജു കാണപ്പെടാറുള്ളത്. എന്റെ പ്രകടനത്തില്‍ ഇപ്പോള്‍ ഒരു 10 ശതമാനത്തിന്റെ വര്‍ധനവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനു കാരണം സഞ്ജു തന്നെയാണ്. അവന്‍ വലിയ സ്വാതന്ത്ര്യമാണ് എനിക്കു നല്‍കുന്നത്. നിങ്ങള്‍ക്കു നാലോവറുകളാണുള്ളത്. ഇഷ്ടമുളളതു പോലെ ബൗള്‍ ചെയ്‌തോളൂയെന്നാണ് സഞ്ജു പറയാറുള്ളതെന്നും ചഹല്‍ വ്യക്തമാക്കുന്നു.

2013ലായിരുന്നു ആര്‍സിബിക്കൊപ്പം ചഹലിന്റെ അരങ്ങേറ്റം. പിന്നീട് കോലിയുടെ സ്പിന്‍ ബൗളിങിലെ വജ്രായുധമായി താരം വളര്‍ന്നുവരുന്നതാണ് കണ്ടത്. 2021 വരെ ചഹല്‍ ആര്‍സിബിക്കൊപ്പമുണ്ടായിരുന്നു. പക്ഷെ സീസണിനു തൊട്ടുമുമ്പ് മെഗാ ലേലം നടക്കാനിരിക്കെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തെ ആര്‍സിബി കൈവിടുകയായിരുന്നു.

CHAHAL SANJU

ലേലത്തില്‍ തന്നെ വാങ്ങുമെന്നായിരുന്നു ടീമുടമകള്‍ തന്നെ അറിയിച്ചതെന്നായിരുന്നു റോയല്‍സിലെത്തിയ ശേഷം പിന്നീടൊരു അഭിമുഖത്തില്‍ ചഹല്‍ പറഞ്ഞത്. പക്ഷെ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നു അദ്ദേഹം തുറന്നടിക്കുകയും ചെയ്തിരുന്നു.

ലേലത്തില്‍ ഒരു ഘട്ടത്തില്‍പ്പോലും ചഹലിനെ തിരികെ വാങ്ങാന്‍ ആര്‍സിബി താല്‍പ്പര്യം കാണിച്ചില്ല. തുടര്‍ന്നാണ് റോയല്‍സ് അദ്ദേഹത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ആദ്യ സീസണില്‍ തന്നെ വിക്കറ്റുകള്‍ വാരിക്കൂട്ടിയ ചഹല്‍ ആര്‍സിബിക്കു ചുട്ട മറുപടിയും നല്‍കി. 17 മല്‍സരങ്ങളില്‍ നിന്നും 27 വിക്കറ്റുകള്‍ കൊയ്ത അദ്ദേഹം വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിനും അവകാശിയായിരുന്നു.

ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ ചഹല്‍ വഹിച്ച പങ്കും വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു 2022ലേത്. കഴിഞ്ഞ തവണയും അദ്ദേഹം മോശമാക്കിയില്ല. 14 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകള്‍ ചഹല്‍ പോക്കറ്റിലാക്കിയിരുന്നു.

Story first published: Wednesday, February 7, 2024, 20:38 [IST]
Other articles published on Feb 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+