For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്യാപ്റ്റന്‍ കോലിയേക്കാള്‍ രണ്ടു പേര്‍ക്കും വിശ്വാസം ധോണിയെ! നേരില്‍ കണ്ടതാണെന്ന് കാര്‍ത്തിക്

ചഹല്‍, കുല്‍ദീപ് എന്നിവരെക്കുറിച്ചാണ് പരാമര്‍ശം

ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീമില്‍ ഒരു സമയത്തു സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ടുകളായികുന്നു 'കുല്‍- ചാ' സഖ്യമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും. എന്നാല്‍ ഇപ്പോള്‍ ഇവരിലൊരാല്‍ മാത്രമേ ടീമിന്റെ ഭാഗമായുള്ളൂ. ചഹലാണിത്. കുല്‍ദീപ് ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ടീമിന്റെ ഭാഗവുമല്ല. ചാഹലിന്റെ ബൗളിങിനും പഴയ പോലെ മൂര്‍ച്ചയില്ലെന്നു കാണാം. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല.

1

കുല്‍ദീപിന്റെയും ചാഹലിന്റെ കരിയറിലെ ഈ തകര്‍ച്ചയ്ക്കു കാരണം മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അഭാവമാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ധോണിയെപ്പൊലെയൊരു വഴികാട്ടിയെ രണ്ടു പേരും വളരെയധികം മിസ് ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

2

എംഎസ് ധോണി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ യുസ്വേന്ദ്ര ചാഹലിനെയും കുല്‍ദീപ് യാദവിനെയും വളരെയേറെ സഹായിക്കുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. നന്നായി ബൗള്‍ ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സഹായം ആവശ്യമില്ല, പക്ഷെ എതിര്‍ ബാറ്റര്‍മാരില്‍ നിന്നും നിരന്തരം പ്രഹരമേല്‍ക്കുമ്പോള്‍ എങ്ങനെ ബൗള്‍ ചെയ്യണമെന്നോ, ബൗള്‍ ഏതു വശത്തേക്കു ടേണ്‍ ചെയ്യുമെന്നോയെന്നും ചഹലിനും കുല്‍ദീപിനും അറിയില്ലെന്നും ദിനേശ് കാര്‍ത്തിക് നിരീക്ഷിച്ചു.

3

എതിര്‍ ബാറ്റര്‍ സ്ലോഗ് സ്വീപ്പോ, റിവേഴ്‌സ് സ്വീപ്പോ കളിക്കുകയാണെങ്കില്‍ അടുത്ത ബോള്‍ എങ്ങനെ എറിയണമെന്നു യുസ്വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും വലിയ ധാരണയുണ്ടാവാറില്ല. ഈ ഘട്ടത്തിലാണ് ഏറെ അനുഭവസമ്പത്തുള്ള, തന്ത്രശാലിയായ എംഎസ് ധോണിയുടെ സഹായം ഇവര്‍ക്കു വേണ്ടത്. ധോണിയെ രണ്ടു പേരും വളരെയധികം ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നു. ധോണിയുടെ വാക്കുകള്‍ക്കു വലിയ വില കല്‍പ്പിക്കുന്നവരാണ് ചഹലും കുല്‍ദീപും. ധോണിയുടെ ഉപദേശം പാഴാവില്ലെന്നു അവര്‍ക്കുറപ്പുണ്ട്, അത്രയുമധികം വിശ്വാസമായിരുന്നു രണ്ടുപേര്‍ക്കും അദ്ദേഹത്തിലുണ്ടായിരുന്നതെന്നും കാര്‍ത്തിക് വിശദമാക്കി.

4

വിരാട് കോലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സമയത്തു പോലും യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും വിക്കറ്റ് കീപ്പറായിരുന്ന എംഎസ് ധോണിയുടെ സഹായവും ഉപദേശവുമാ ണ് തേടിയിരുന്നതെന്നു ദിനേശ് കാര്‍ത്തിക് വെളിപ്പെടുത്തി. ക്യാപ്റ്റന്‍ സ്ഥാനത്തു വിരാട് ആയിരിക്കാം, പക്ഷെ ചഹലും കുല്‍ദീപും ഉപദേശത്തിനു വേണ്ടി സമീപിച്ചിരുന്നത് ധോണിയെയായിരുന്നു.

5

ഫീല്‍ഡ് ക്രമീകരണം എങ്ങനെയായിരിക്കണം? ഏതു ലൈനിന്‍ ബൗള്‍ ചെയ്യണം? എന്തായിരിക്കും ബാറ്റര്‍ ചിന്തിക്കുന്നുണ്ടാവുക? ഈ മൂന്നു ചോദ്യങ്ങളായിരിക്കും ചഹലിന്റെയും കുല്‍ദീപിന്റെയും മനസ്സിലുണ്ടാവുക. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഏറ്റവും മികച്ച ഉത്തരം ലഭിക്കുക കീപ്പര്‍ നിന്നായിരിക്കുമെന്നതില്‍ സംശമില്ല, അത് ധോണിയായിരുന്നു. അദ്ദേഹം രണ്ടു പേരെയും വളരെ നന്നായി നയിക്കുകയും ചെയ്തതായി കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

6

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തന്റെ സ്പിന്നര്‍മാരെ എങ്ങനെയാണ് എംഎസ് ധോണി ഉപയോഗിക്കുന്നതെന്നു നമ്മള്‍ കണ്ടതാണ്. അവരെ ഏറ്റവും നന്നായി ഉപയോഗിക്കുന്നതില്‍ അസാമാന്യ കഴിവ് ധോണിക്കുണ്ടായിരുന്നതായും ദിനേശ് കാര്‍ത്തിക് വിലയിരുത്തി.
സിഎസ്‌കെയ്ക്കു വേണ്ടി സ്പിന്നര്‍മാര്‍ എത്ര നന്നായിട്ടാണ് പെര്‍ഫോം ചെയ്തിട്ടുള്ളതെന്നു നിങ്ങള്‍ നോക്കൂ. അതിനു തീര്‍ച്ചയായും ഒരു കാരണവുമുണ്ടാവില്ലേ? അന്താരാഷ്ട്ര ക്രിക്കറ്റില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുമ്പോള്‍ രവീന്ദ്ര ജഡേജ ഇടയ്ക്കു നിരാശപ്പെടുത്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.

7

പക്ഷെ സിഎസ്‌കെയില്‍ ജഡേജ ഇങ്ങനെ പതറുന്നത് ഒരിക്കലും കാണാന്‍ കഴിയില്ല. ഇതിന്റെ കാരണം ധോണിയുടെ സാന്നിധ്യമാണ്. തന്റെ ബൗളറില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തു കൊണ്ടു വരേണ്ടത് എങ്ങനെയാണെന്നു അദ്ദേഹത്തിനറിയാം. മിച്ചെല്‍ സാന്റ്‌നര്‍ സിഎസ്‌കെയ്ക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള സ്പിന്നറാണ്. ഇമ്രാന്‍ താഹിര്‍ ടീമിന്റെ മാച്ച് വിന്നറായിരുന്നുവെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 24, 2022, 13:15 [IST]
Other articles published on Jan 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+