Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവിയും ദാദയും പിന്നില്‍!! ജയ്‌സ്വാള്‍ ഏറ്റവും ബെസ്റ്റ് ഇടംകൈയന്‍ താരം, എന്തുകൊണ്ട്?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ പ്രതിഭാശാലികളായ നിരവധി ബാറ്റിങ് ഇതിഹാസങ്ങളെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി ഇപ്പോള്‍ അതു വിരാട് കോലിയില്‍ എത്തിനില്‍ക്കുകയാണ്. ഇപ്പോള്‍ കോലിയില്‍ നിന്നും 'ബാറ്റണ്‍' എടുക്കാന്‍ തയ്യാറായി പുതിയ കളിക്കാരും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു.

ഇടംകൈയന്‍ ബാറ്റര്‍മാരെന്ന നിലയില്‍ കസറിയ ചില താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി, മുന്‍ മാച്ച് വിന്നറായ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, മറ്റൊരു ഓള്‍റൗണ്ടറായ സുരേഷ് റെയ്‌ന, മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ എന്നിവരെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താവുന്നരാണ്. ഇവരുടെ കൂട്ടത്തിലേക്കു വരാന്‍ ഏറ്റവുമധികം സാധ്യതയുള്ള യുവതാരമായി മാറിയിരിക്കുകയാണ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍.

വളരെ കുറച്ചുകാലം കൊണ്ടു തന്നെ ലോക ക്രിക്കറ്റിലെ ചര്‍ച്ചാവിഷയമായി അദ്ദേഹം മാറിയിരിക്കുകയാണ്. ഗാംഗുലി, യുവരാജ് എന്നിവരേക്കാള്‍ കഴിവുറ്റ ബാറ്ററാണ് ജയ്‌സ്വാളെന്നു നമുക്കു ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കും. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്താണെന്നു പരിശോധിക്കാം.

YASHASVI JAISWAL

ജയ്‌സ്വാളിന്റെ കരിയര്‍

കഴിഞ്ഞ വര്‍ഷത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ യശസ്വി ജയ്‌സ്വാളിന്റെ അരങ്ങേറ്റം. ഇതിനകം ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളിലാണ് താരം ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. രണ്ടു ഫോര്‍മാറ്റുകളിലും മിന്നുന്ന പ്രകടനങ്ങളിലൂടെ അദ്ദേഹം ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു. 11 ടെസ്റ്റുകളില്‍ നിന്നും 64.05 എന്ന ഗംഭീര ശരാശരിയില്‍ 1217 റണ്‍സാണ് ജയ്‌സ്വാള്‍ വാരിക്കൂട്ടിയത്. മൂന്നു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ടി20 കരിയറെടുക്കുകയാണെങ്കില്‍ ഇന്ത്യക്കു വേണ്ടി 23 മല്‍സരങ്ങളില്‍ നിന്നും 164.31 സ്‌ട്രൈക്ക് റേറ്റില്‍ 36.15 ശരാശരിയില്‍ 723 റണ്‍സാണ് ജയ്‌സ്വാളിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കമാണിത്. അധികം വൈകാതെ തന്നെ ഏകദിനത്തിലും കളിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

ഗാംഗുലി vs ജയ്‌സ്വാള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ മാത്രമല്ല, വളരെ മികച്ച ഇടംകൈയന്‍ ബാറ്ററും കൂടിയായിരുന്നു സൗരവ് ഗാംഗുലി. ഓഫ്‌സൈഡിലെ കിങെന്നു വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം സ്പിന്നര്‍മാര്‍ക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി സിക്‌സറുകള്‍ പറത്തുന്നതിലും കേമനായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 42.17ഉം ഏകദിനത്തില്‍ 41.20ഉം ശരാശരിയും ദാദയ്ക്കുണ്ട്.

ഗാംഗുലിയുടെ ബാറ്റിങ് ശൈലിയെടുത്താല്‍ ടെസ്റ്റ്, ഏകദിനം എന്നിവ മാത്രമാണ് അദ്ദേഹത്തിനു ഏറ്റവും അനുയോജ്യമെന്നു കാണാം. ടി20യില്‍ വെറും 107 മാത്രമാണ് ഗാംഗുലിയുടെ സ്‌ട്രൈക്ക് റേറ്റ്. ഈ ഫോര്‍മാറ്റില്‍ അദ്ദേഹം അത്ര പോരായെന്നു തെളിയിക്കാന്‍ ഈ കണക്കു തന്നെ ധാരാളം. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ അപകടം വിതയ്ക്കുന്ന ബാറ്ററാണ് ജയ്‌സ്വാള്‍. അതുകൊണ്ടു തന്നെ മൂന്നു ഫോര്‍മാറ്റും പരിഗണിക്കുമ്പോള്‍ ദാദയേക്കാള്‍ മിടുക്കനും ജയ്‌സ്വാളാണ്.

YUVRAJ SINGH- SOURAV GANGULY

യുവരാജ് vs ജയ്‌സ്വാള്‍

യുവരാജ് സിങിന്റെ കാര്യമെടുത്താല്‍ അദ്ദേഹം വളരെയധികം പ്രതിഭയുള്ള, തനിച്ചു മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരമായിരുന്നുവെന്നു കാണാം. വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന വമ്പന്‍ മല്‍സരങ്ങളില്‍ മികച്ച ഇന്നിങ്സുകള്‍ കളിക്കാന്‍ പ്രത്യേക മിടുക്ക് തന്നെ യുവിക്കുണ്ടായിരുന്നു. ഏകദിനത്തില്‍ 36.55 ശരാശരിയും ടി30യില്‍ 135നു മുകളില്‍ സ്‌ട്രൈക്ക് റേറ്റുമാണ് അദ്ദേഹത്തിനുള്ളത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ എത്ര മാത്രം അപകടകാരിയാണ് യുവിയെന്നു ഇതു കാണിച്ചു തരുന്നു.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു പകരം വയ്ക്കാനില്ലാത്ത താരം തന്നെയാണ് അദ്ദേഹമെന്നു ഉറപ്പിച്ച് പറയാം. പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്ര മാത്രം ഇംപാക്ടുണ്ടാക്കാന്‍ യുവിക്കായിട്ടില്ല. ഇവിടെയാണ് ഇടംകൈയന്‍ ബാറ്ററെന്ന നിലയില്‍ ജയ്‌സ്വാള്‍ യുവിയേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കുന്നത്.

Story first published: Thursday, October 3, 2024, 13:24 [IST]
Other articles published on Oct 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+