Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഹീറിനെ തഴഞ്ഞു, മോണി മോര്‍ക്കല്‍ ബൗളിങ് കോച്ചായത് എങ്ങനെ? പിന്നില്‍ ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ എത്തിയതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണികളാണ് നടക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ബന്ധപ്പെട്ടിരുന്നവര്‍ പല സ്ഥാനങ്ങളിലായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തുന്നതാണ് കാണുന്നത്. ഏറ്റവും ഒടുവിലായി മോണി മോര്‍ക്കലാണ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറെ ബൗളിങ് പരിശീലകനായാണ് ഇന്ത്യ നിയമിച്ചത്.

സഹീര്‍ ഖാന്‍, ലക്ഷ്മിപതി ബാലാജി, വിനയ് കുമാര്‍ എന്നിങ്ങനെ പല പേരുകളും ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഇവരയെല്ലാം മറികടന്ന് മോണി മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിങ് പരിശീലകനാവുകയായിരുന്നു. മികച്ച റെക്കോഡുള്ള ബൗളര്‍മാരിലൊരാളാണ് മോണി മോര്‍ക്കല്‍. അതുകൊണ്ടുതന്നെ മോണി മോര്‍ക്കലിന്റെ വരവ് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്ന് തന്നെ പറയാം. എന്നാല്‍ മോണി മോര്‍ക്കലിനെ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചതിന് പിന്നില്‍ ഗംഭീറിന്റെ വ്യക്തമായ ഇടപെടലുണ്ട്.

മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമെന്നത് മാത്രമല്ല മോണി മോര്‍ക്കല്‍ ഗംഭീറിന്റെ പേടി സ്വപ്‌നമായിരുന്ന ബൗളറാണ്. കരിയറില്‍ നേരിടാന്‍ ഏറ്റവും പ്രയാസപ്പെട്ട ബൗളര്‍ മോണി മോര്‍ക്കലാണെന്ന് ഗംഭീര്‍ തുറന്ന് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. അന്ന് ഗംഭീര്‍ ഭയപ്പെട്ടിരുന്ന ബൗളറെയാണ് ഇപ്പോള്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. സഹീര്‍ ഖാന്‍ വരണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു.

എന്നാല്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലക സംഘത്തില്‍ സഹീര്‍ ഖാനും ഭാഗമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം നിലവില്‍ ഇന്ത്യന്‍ ടീമിലേക്ക് വരാന്‍ വലിയ താല്‍പര്യം കാട്ടിയിട്ടില്ല. ഇന്ത്യന്‍ ടീമിലേക്ക് വന്നാല്‍ എപ്പോഴും ടീമിനൊപ്പം പ്രവര്‍ത്തിക്കേണ്ടി വരുമെന്നതിനാലാണ് പല പ്രമുഖരും ദേശീയ ടീമിന്റെ ഉത്തരവാദിത്തങ്ങളിലേക്ക് വരാതെ മാറി നില്‍ക്കുന്നത്. മോര്‍ക്കലിന്റെ വരവ് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

india cricket

ബൗളിങ്ങില്‍ ഇന്ത്യക്ക് വിദേശ പരിശീലകന്‍ ഒപ്പം വേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ് ഇനി വരാനിരിക്കുന്നത്. അവിടുത്തെ ബൗണ്‍സും പേസും നിറഞ്ഞ പിച്ചില്‍ ഇത്തവണയും ഇന്ത്യ അത്ഭുതം കാട്ടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിദേശ പിച്ചുകളെക്കുറിച്ച് നന്നായി അറിയുന്ന മോര്‍ക്കലിനെപ്പോലൊരു താരം ഒപ്പമുണ്ടായാല്‍ ഇന്ത്യക്ക് ഓസീസ് പരമ്പരയില്‍ അത് ഗുണം ചെയ്‌തേക്കും.

മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നീ പേസര്‍മാരെല്ലാം സ്ഥിരതയോടെ കസറുന്നവരാണ്. ഇവരെ പരിശീലിപ്പിക്കേണ്ട കാര്യമായ ആവശ്യമില്ല. എന്നാല്‍ മായങ്ക് യാദവ്, ഉമ്രാന്‍ മാലിക്ക് തുടങ്ങി അതിവേഗ പന്തുകളെറിയാന്‍ കഴിവുന്ന യുവതാരങ്ങളെ വളര്‍ത്താന്‍ മോണി മോര്‍ക്കലിനെപ്പോലൊരാളുടെ സാന്നിധ്യം സഹായിക്കും. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. മോര്‍ക്കലിന് കീഴില്‍ തയ്യാറെടുത്ത് ഇന്ത്യ ഈ നേട്ടവും സ്വപ്‌നം കാണുന്നുണ്ട്.

ഇന്ത്യയ്ക്ക് വിദേശ ബൗളിങ് പരിശീലകനെക്കാള്‍ അത്യാവശ്യം വിദേശ ബാറ്റിങ് പരിശീലകനാണ്. വിരാട് കോലിയും രോഹിത് ശര്‍മയും സീനിയര്‍ താരങ്ങളാണെന്നതിനാല്‍ ഇവര്‍ക്ക് സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ കഴിവുണ്ട്. എന്നാല്‍ പിന്നാലെ എത്തുന്ന പല താരങ്ങള്‍ക്കും വിദേശ പിച്ചുകളില്‍ സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ബാറ്റിങ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ഓസ്‌ട്രേലിയ പകരം വീട്ടാന്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു ചെറിയ പിഴവ് പോലും സംഭവിച്ചാല്‍ ഇന്ത്യക്ക് വലിയ വില കൊടുക്കേണ്ടി വരും. ഓസ്‌ട്രേലിയക്കെതിരേ അവസാന രണ്ട് തവണയും ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇക്കാരണത്താല്‍ത്തന്നെ ഓസീസ് കണക്കുവീട്ടാന്‍ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ മികച്ച മുന്നൊരുക്കം ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.

Story first published: Thursday, August 15, 2024, 10:39 [IST]
Other articles published on Aug 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+