For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്ന് ധോണിയുടെ കരിയര്‍ തീര്‍ന്നേനെ, ആരാധകര്‍ വീടാക്രമിച്ചു! കോലം കത്തിച്ചു- ഓര്‍മയുണ്ടോ?

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകനാണ് എംഎസ് ധോണി. മൂന്ന് ഐസിസി കിരീടം ഉള്‍പ്പെടെ അലമാരയിലെത്തിക്കാന്‍ ധോണിക്കായി. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത് വരവറിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് സമ്മാനിച്ചു. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോള്‍ പകരക്കാരനില്ലാത്ത ഇതിഹാസമായി ധോണി മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ ധോണിയുടെ കരിയര്‍ 2007ല്‍ത്തന്നെ തീര്‍ന്നേനെ.

അത്രത്തോളം വലിയ പ്രതിസന്ധിയെ മറികടന്നാണ് ധോണി ഇന്നത്തെ നിലയിലേക്കെത്തിയിരിക്കുന്നത്. 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. രാഹുല്‍ ദ്രാവിഡിന് കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിനൊപ്പം നിര്‍ണ്ണായക താരമായി ധോണിയുമുണ്ടായിരുന്നു. എന്നാല്‍ ധോണിക്കൊന്നും കാര്യമായി ചെയ്യാന്‍ സാധിക്കാതെ പോയതോടെ വലിയ വിമര്‍ശനം താരത്തിനെതിരേ ഉയര്‍ന്നു. ധോണിക്കെതിരേ കരുതിക്കൂട്ടിയുള്ള ആരാധക ആക്രമണമാണ് നടന്നത്.

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ തോല്‍വിക്ക് പിന്നാലെയാണ് ധോണിയുടെ വീടിന് നേരെ ആക്രമണമുണ്ടായതും തടിച്ചുകൂടിയ ആരാധകര്‍ ധോണിയുടെ കോലം കത്തിക്കുകയും ചെയ്തത്. റാഞ്ചിയിലെ ധോണിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യയുടെ തോല്‍വിക്ക് മുഖ്യ കാരണമായ നായകന്‍ രാഹുല്‍ ദ്രാവിഡിനു നേരെയും ടീമിലെ സീനിയര്‍ താരം വീരേന്ദര്‍ സെവാഗിനെതിരേയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേയൊന്നും ഇത്തരമൊരു പ്രതിഷേധം ഉണ്ടായില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ആരാധകരെ സംബന്ധിച്ച് ഉള്‍ക്കൊള്ളാനാവാത്ത തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്. അതുകൊണ്ടുതന്നെ വൈകാരികമായാണ് എല്ലാവരും പ്രതികരിച്ചത്. ഈ പ്രശ്‌നം മാനസികമായി താരങ്ങളെ തളര്‍ത്തേണ്ടതാണ്. എന്നാല്‍ ധോണി തളര്‍ന്നില്ല. പകരം കൂടുതല്‍ കരുത്തോടെ തിരിച്ചുവരികയാണ് ചെയ്തത്. ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ധോണി എത്തിയ ശേഷം പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒരു എതിരാളിയും ചിന്തിക്കാത്ത വഴിയിലൂടെയാണ് ധോണി തന്ത്രം മെനഞ്ഞിരുന്നത്.

2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കപ്പിലേക്കെത്തിച്ചതോടെ ധോണി സൂപ്പര്‍ താരമായി മാറുകയായിരുന്നു. അന്ന് ധോണിയെ കല്ലെറിഞ്ഞവര്‍ പോലും ഇന്ന് അദ്ദേഹത്തിന്റെ ആരാധകരാണെന്ന് പറഞ്ഞാലും തെറ്റാവില്ല. ഇന്ത്യയെ സംബന്ധിച്ച് ധോണിയെപ്പോലൊരു താരം അദ്ദേഹത്തിന് മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. വിക്കറ്റിന് പിന്നിലും തകര്‍പ്പന്‍ പ്രകടനമാണ് ധോണി കാഴ്ചവെച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ പല റെക്കോഡുകളും ആര്‍ക്കും മറികടക്കാനാവാത്തതാണ്.

ms dhoni, rohit sharma

ഫിനിഷറെന്ന നിലയിലും അതുല്യ റെക്കോഡുകള്‍ ധോണി സ്വന്തമാക്കിയിട്ടുണ്ട്. ഇവയില്‍ പലതും തകര്‍ക്കപ്പെടാന്‍ പ്രയാസമുള്ളതാണെന്നതാണ് വസ്തുത. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ കൂടുതല്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് ധോണിയെന്ന് പറയാം. സച്ചിന്‍ ബാറ്റുചെയ്തുകൊണ്ടിരുന്നപ്പോള്‍ ആരാധകര്‍ മൈതാനത്തിലേക്കെത്തി കാലില്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതെല്ലാം കണ്ടിട്ടുണ്ട്. സച്ചിന് ശേഷം കൂടുതല്‍ തവണ ഇത്തരത്തില്‍ ആരാധകര്‍ സ്‌നേഹം പ്രകടിപ്പിച്ച താരം ധോണിയാണ്.

ഐപിഎല്ലിലൂടെയും നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ ധോണിക്കായി. സിഎസ്‌കെയുടെ നായകനെന്ന നിലയില്‍ കസറിയ ധോണി അഞ്ച് കിരീടങ്ങള്‍ അലമാരയിലേക്കെത്തിച്ചു. ഇന്ത്യന്‍ ടീമില്‍ നിന്ന് പടിയിറങ്ങിയിട്ടും ധോണി ഐപിഎല്ലില്‍ തുടരുന്നുണ്ട്. 2007ല്‍ ധോണി യുവതാരമായിരുന്നപ്പോള്‍ സംഭവിച്ച പ്രതിഷേധം പോലെ പിന്നീടൊരു പ്രതിഷേധവും താരത്തിനെതിരേ ഉയര്‍ന്നിട്ടില്ല. പകരം ആരാധകരുടെ ഹൃദയം കീഴടക്കിയ ആരാധനാ മൂര്‍ത്തിയായി ധോണി മാറുകയാണ് ചെയ്തത്.

ഇന്ന് എതിര്‍ താരങ്ങള്‍ പോലും ആരാധിക്കുന്ന താരമായി വളരാന്‍ ധോണിക്ക് സാധിച്ചു. താരങ്ങള്‍ക്കിടയില്‍പ്പോലും ധോണിക്ക് നിരവധി ആരാധകരുണ്ട്. ഇന്ത്യന്‍ ടീമിനെ തന്റേതായ രീതിയില്‍ വളര്‍ത്തിയ ധോണി ഈ വര്‍ഷത്തോടെ ഐപിഎല്ലില്‍ നിന്നും വിരമിച്ചേക്കും. വിരമിച്ചാലും ഐപിഎല്ലില്‍ സിഎസ്‌കെയോടൊപ്പം പ്രവര്‍ത്തിക്കുമെന്നത് നേരത്തെ തന്നെ ധോണി വ്യക്തമാക്കിയതാണ്. എന്തായാലും ലോക ക്രിക്കറ്റിലെ ഇതിഹാസമായിത്തന്നെ പടിയിറങ്ങാന്‍ ധോണിക്കായി.

Story first published: Tuesday, February 13, 2024, 10:11 [IST]
Other articles published on Feb 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+