For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി 100ല്‍ കൂടുതല്‍ സെഞ്ച്വറി നേടും? സച്ചിനെ പിന്നിലാക്കും; കാരണങ്ങള്‍ ഇതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ രണ്ട് ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും. ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച് അതുല്യ റെക്കോഡുകളുമായി സച്ചിന്‍ പടിയിറങ്ങിയപ്പോള്‍ പകരക്കാരനായി ഇന്ത്യ കണ്ടെത്തിയത് വിരാട് കോലിയെയാണ്. ക്ലാസിക് ശൈലികൊണ്ട് വിസ്മയിപ്പിച്ച ഇരുവരും ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരായി എക്കാലവും ഉണ്ടാവും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സൃഷ്ടിച്ച പല അതുല്യ റെക്കോഡുകളും ഒരിക്കലും തകര്‍ക്കാന്‍ സാധിക്കാത്തതെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.

ഇതിലൊന്നായിരുന്നു സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ്. 49 സെഞ്ച്വറികളുമായി സച്ചിന്‍ ഏകദിനത്തില്‍ സൃഷ്ടിച്ച അതുല്യ റെക്കോഡിനെ ഒരിക്കലും ആരും തകര്‍ക്കില്ലെന്നാണ് കരുതിയിരുന്നതെങ്കിലും വിരാട് കോലി ഈ റെക്കോഡ് തകര്‍ത്തു. ഏകദിനത്തില്‍ 50 സെഞ്ച്വറികള്‍ കോലി ഇതിനോടകം സ്വന്തം പേരിലാക്കിക്കഴിഞ്ഞു. ഇനി കോലി ലക്ഷ്യമിടുന്നത് സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറിയെന്ന റെക്കോഡാണ്. ഈ റെക്കോഡ് കോലിക്ക് തകര്‍ക്കാനാവുമോ? സാധിക്കുമെന്ന് തന്നെ വിലയിരുത്താം.

ഇതിന് ചില കാരണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് അറിയാം. ഒന്നാമത്തെ കാര്യം കോലിയുടെ ഫിറ്റ്‌നസ് തന്നെയാണ്. അസാധ്യ ഫിറ്റ്‌നസുള്ള താരമാണ് കോലി. കരിയറിലുടെനീളം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോലി ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. കോലി ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസിന്റെ നിലവാരം തന്നെ മാറിയിരുന്നു. കോലിയുടെ പ്രായം 35 വയസാണ്. ഇനിയും അഞ്ച് വര്‍ഷമെങ്കിലും കളിക്കാന്‍ കോലിക്ക് സാധിക്കും.

നിലവില്‍ 80 സെഞ്ച്വറികള്‍ കോലിയുടെ പേരിലുണ്ട്. മൂന്ന് ഫോര്‍മാറ്റിലും കളിച്ചിരുന്ന കോലി ഇപ്പോള്‍ ടി20യില്‍ നിന്ന് വിരമിച്ചിട്ടുണ്ട്. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും കോലി കളി തുടരുന്നുണ്ട്. 20 സെഞ്ച്വറിയകലെ കോലിക്ക് സച്ചിന്റെ റെക്കോഡിനൊപ്പമെത്താം. അഞ്ച് വര്‍ഷത്തോളം കരിയറില്‍ തുടരാനായാല്‍ കോലിക്ക് സച്ചിന്റെ സെഞ്ച്വറി റെക്കോഡ് മറികടക്കാന്‍ സാധിക്കുമെന്ന് തന്നെ പറയാം.

virat kohli

രണ്ടാമത്തെ കാര്യം കോലിയുടെ സാങ്കേതികമായ മികവാണ്. കോലിയുടെ കരിയറിലൂടെ സഞ്ചരിക്കുമ്പോള്‍ സ്ഥിരതയോടെ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. ഈ വര്‍ഷത്തെ കോലിയുടെ കണക്കുകള്‍ അല്‍പ്പം മോശമാണെന്നതാണ് വസ്തുത. എന്നിരുന്നാല്‍ തന്നെ തിരിച്ചുവരാന്‍ ശേഷിയുള്ള താരമാണ് കോലി. സാങ്കേതികമായി ഇപ്പോഴും ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.

സ്പിന്നിനെതിരേ കോലിയുടെ സമീപകാല പ്രകടനം അല്‍പ്പം മോശമാണ്. 2020ന് ശേഷം കോലിയുടെ സ്പിന്നിനെതിരായ കണക്കുകള്‍ മോശമാണ്. അവസാനത്തെ ശ്രീലങ്കന്‍ പരമ്പരയില്‍ കോലി സ്പിന്നിനെതിരേ പതറുന്നതാണ് കാണാനായത്. എന്നാല്‍ ഈ പ്രതിസന്ധിയേയും മറികടക്കാന്‍ കഴിവുള്ള സാങ്കേതിക തികവ് കോലിക്കുണ്ട്. കോലി പുതിയ സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ വിദേശ മൈതാനങ്ങളിലടക്കം കോലി പഴയ മികവ് ഇപ്പോഴും തുടരുന്നു.

ഇതും കോലി സച്ചിന്റെ സെഞ്ച്വറി റെക്കോഡ് തകര്‍ക്കാനുള്ള സാധ്യത ഉയര്‍ക്കുന്നതാണ്. മൂന്നാമത്തെ കാര്യം മാനസികമായ കരുത്തും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ഇഷ്ടവുമാണ്. മാനസികമായി കോലിയെ തളര്‍ത്തുക പ്രയാസമാണ്. കരിയറില്‍ തിരിച്ചടി നേരിട്ട് താഴോട്ട് പോയപ്പോഴും ശക്തമായി തിരിച്ചുവരാന്‍ കോലിക്ക് സാധിച്ചു. രണ്ട് വര്‍ഷത്തിലധികം മോശം ഫോം കോലിയെ വേട്ടയാടിയിരുന്നു. എന്നാല്‍ ഈ പ്രതിസന്ധിയേയും കോലി മറികടന്നു.

ഇനിയും ഏകദിന ലോകകപ്പടക്കം കളിക്കാനുള്ള ബാല്യം കോലിയില്‍ ശേഷിക്കുന്നുണ്ട്. സച്ചിനെക്കാള്‍ കൂടുതല്‍ പ്രായംവരെ ക്രിക്കറ്റില്‍ തുടരാന്‍ കോലിക്ക് സാധിച്ചേക്കും. അതുകൊണ്ടുതന്നെ കോലി സച്ചിന്റെ സെഞ്ച്വറി റെക്കോഡുകള്‍ തകര്‍ക്കുമെന്ന് തന്നെ വിലയിരുത്താം. പരിക്ക് ഭീഷണിയാവാത്ത പക്ഷം കോലി സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡ് തകര്‍ക്കുമെന്ന് തന്നെ പറയാം.

Story first published: Monday, August 26, 2024, 10:51 [IST]
Other articles published on Aug 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+