Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'കോലി നായകസ്ഥാനം ഒഴിഞ്ഞത് ഇന്ത്യയുടെ നഷ്ടം', ഈ അഞ്ച് കാരണങ്ങള്‍ അത് വ്യക്തമാക്കും

1
Virat Kohli is a role model in Indian cricket, 5 reason behind it | Oneindia Malayalam

മുംബൈ: ആധുനിക ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാവാണ് വിരാട് കോലി. പ്രതിഭകൊണ്ടും പോരാട്ട വീര്യംകൊണ്ടും എതിരാളികളുടെ പേടി സ്വപ്‌നമായ കോലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനെന്ന നിലയില്‍ കൈയടി നേടിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട സൂപ്പര്‍ സ്റ്റാറെന്ന് കോലിയെ വിശേഷിപ്പിക്കാം. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവനെന്ന് ലോകം വിശ്വസിക്കുന്ന നിലവിലെ ഏക താരം കോലിയാണ്.

മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള നിലവിലെ ഏക സൂപ്പര്‍ താരം കോലിയാണ്. വിരമിക്കുന്നവരെ ഇന്ത്യയുടെ നായകനായി കോലി തുടരുമെന്നാണ് എല്ലാവരും കരുതിയതെങ്കിലും അപ്രതീക്ഷിതമായി മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനം കോലിക്ക് ഒഴിയേണ്ടി വന്നു. 2021ലെ ടി20 ലോകകപ്പിന് പിന്നാലെ ടി20 നായകസ്ഥാനവും പിന്നാലെ ഏകദിന സ്ഥാനവും കോലി ഒഴിഞ്ഞു. ഒടുവില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പിന്നാലെ ടെസ്റ്റിലും കോലി നായകസ്ഥാനം ഒഴിഞ്ഞത് ഇന്ത്യയെ സംബന്ധിച്ച് ഞെട്ടിക്കുന്ന പ്രഖ്യാപനമായിരുന്നു. കോലിയുടെ നായകസ്ഥാനത്ത് നിന്നുള്ള പടിയിറക്കം ഇന്ത്യയെ സംബന്ധിച്ച് വലിയ നഷ്ടമാണ്. ഈ അഞ്ച് കാരണങ്ങള്‍ അത് വ്യക്തമാക്കും.

അനുഭവസമ്പത്ത്

അനുഭവസമ്പത്ത്

വിരാട് കോലിയുടെ അനുഭവസമ്പത്ത് ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്. പ്രധാനമായും വിദേശ പര്യടനങ്ങളില്‍. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ കോലിയുടെ പ്രകടനങ്ങളും നായക മികവും എടുത്തുപറയേണ്ടതാണ്. രോഹിത് ശര്‍മക്ക് ടെസ്റ്റില്‍ അനുഭവസമ്പത്തിന്റെ പ്രശ്‌നമുണ്ട്. വലിയ ടീമുകള്‍ക്കെതിരേ രോഹിത്തിന്റെ വിദേശ പര്യടനങ്ങളിലെ പ്രകടനം കണ്ടറിയണം. കോലിയുടെ അനുഭവസമ്പത്ത് ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്.

ആക്രമണോത്സകത

ആക്രമണോത്സകത

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സംസ്‌കാരം മാറ്റിയെഴുതിയ നായകനെന്ന് കോലിയെ വിശേഷിപ്പിക്കാം. ആക്രമണോത്സകത കൈവിടാതെ കളിക്കുന്ന കോലി വിദേശ മൈതാനങ്ങളിലെല്ലാം ഇതേ ആക്രമണ സ്വഭാവം കാട്ടിയിരുന്നു. ഇത് ഇന്ത്യയുടെ പ്രകടനത്തെയും സ്വാധീനിച്ചു. വിറച്ചുനില്‍ക്കുന്നവരില്‍ നിന്ന് വിറപ്പിക്കുന്നവരായി ഇന്ത്യ മാറിയതിന് പിന്നില്‍ കോലിയുടെ ആക്രമണോത്സകതയ്ക്ക് വലിയ പങ്കുണ്ട്. ഇന്ത്യയുടെ മറ്റ് നായകന്മാരേക്കാളും ആക്രമണോത്സകതയില്‍ കോലി ഒരുപടി മുന്നില്‍ത്തന്നെയായിരുന്നു. ആ ആക്രമണോത്സകത ഇന്ത്യ മിസ് ചെയ്യും.

മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍

മുന്നില്‍ നിന്ന് നയിക്കുന്ന നായകന്‍

സഹതാരങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായി ഏതറ്റം വരെയും പോകുന്ന നായകനായിരുന്നു കോലി. മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. വിദേശ പര്യടനങ്ങളില്‍ ഇന്ത്യയെ സ്ലഡ്ജ് ചെയ്യാന്‍ ആതിഥേയര്‍ ഭയപ്പെട്ടത് വിരാട് കോലിയുടെ സാന്നിധ്യംകൊണ്ടാണ്. സ്ലെഡ്ജിങ്ങിന് അതേ നാണയത്തില്‍ കോലി മറുപടി നല്‍കും. പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ ആവേശത്തോടെ പോരാടും. കോലിയെന്ന നായകന്റെ ഈ പോരാട്ട വീര്യം പെട്ടെന്ന് നഷ്ടമായത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.

കോലിയുടെ ഉയര്‍ന്ന് ഫിറ്റ്‌നസ്

കോലിയുടെ ഉയര്‍ന്ന് ഫിറ്റ്‌നസ്

രോഹിത് ശര്‍മയെ സംബന്ധിച്ച് പ്രായം പ്രശ്‌നമാണ്. 35ാം വയസില്‍ ടെസ്റ്റ് നായകനാവുമ്പോള്‍ വെല്ലുവിളികളേറെ. രോഹിത്തിന്റെ ഫിറ്റ്‌നസ് വലിയ ചോദ്യം ഉയര്‍ത്തുന്നതാണ്. അതേ സമയം കോലി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സഹതാരങ്ങള്‍ക്കെല്ലാം മാതൃകയാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോലി വിട്ടുവീഴ്ച ചെയ്യാറില്ല. തന്നെപ്പോലെ തന്നെ സഹതാരങ്ങള്‍ക്കും മികച്ച ഫിറ്റ്‌നസ് വേണമെന്ന നിര്‍ബന്ധം കോലിക്കുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്തിയ നായകനെയാണ് ഇന്ത്യക്ക് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.

റോള്‍ മോഡല്‍

റോള്‍ മോഡല്‍

വിരാട് കോലി എല്ലാവര്‍ക്കും മാതൃകായ താരമാണ്. ടീമിലെ യുവതാരങ്ങള്‍ക്കെല്ലാം അദ്ദേഹം വലിയ പ്രചോദനമായിരുന്നു. എല്ലാംകൊണ്ടും കോലി റോള്‍ മോഡലായിരുന്നു. കോലി നായകസ്ഥാനം ഒഴിഞ്ഞ് പിന്നോട്ടിറങ്ങുമ്പോള്‍ യുവതാരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വിലപ്പെട്ട പല ഉപദേശങ്ങളും നഷ്ടമാവും. കോലി ഉത്തരവാദിത്തങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഇന്ത്യയുടെ യുവതാരങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുക. വലിയൊരു പാഠ പുസ്തകം തന്നെയാണ് കോലി.

Story first published: Saturday, February 26, 2022, 11:53 [IST]
Other articles published on Feb 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+