Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്നാഹം- കോലി, രഹാനെ എവിടെ? സുന്ദറും ആവേശും കൗണ്ടി ടീമില്‍!- കാരണം ബിസിസിഐ പറയുന്നു

1

ഇംഗ്ലണ്ടിലെ ആദ്യ സന്നാഹ മല്‍സരത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി രോഹിത് ശര്‍മയെത്തിയപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആശ്ചര്യപ്പെട്ടിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവര്‍ എവിടെയെന്നതായിരുന്നു പലരുടെയും സംശയം. കാരണം ഇരുവരും ഈ സന്നാഹ മല്‍സരത്തില്‍ ഉണ്ടാവില്ലെന്നു നേരത്തേ ഒരു സൂചനയും ലഭിച്ചിരുന്നില്ല. കൊവിഡില്‍ നിന്നും മുക്തനായ റിഷഭ് പന്ത് മാത്രമായിരുന്നു ഈ സന്നാഹത്തില്‍ നിന്നും വിട്ടുനില്‍ക്കുകയെന്നായിരുന്നു വിവരം.

പക്ഷെ കൗണ്ടി ഇലവനെതിരായ ത്രിദിന സന്നാഹത്തില്‍ രോഹിത് ക്യാപ്റ്റനായി ഗ്രൗണ്ടിലേക്കു വന്നത് പലര്‍ക്കും സര്‍പ്രൈസായിരുന്നു. കോലിയും രഹാനെയും എന്തുകൊണ്ട് കളിച്ചില്ല എന്നതിനെക്കുറിച്ച് ഇപ്പോള്‍ ബിസിസിഐയുടെ വിശദീകരണം വന്നിരിക്കുകയാണ്.

 കോലിക്കു പരിക്ക്

കോലിക്കു പരിക്ക്

നിസാരമായ പരിക്കുകള്‍ കാരണമാണ് വിരാട് കോലിയും അജിങ്ക്യ രഹാനെയും ആദ്യ സന്നാഹമല്‍സരത്തില്‍ നിന്നും വിട്ടുനിന്നതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ക്യാപ്റ്റന്‍ വിരാട് കോലിക്കു തിങ്കളാഴ്ച വൈകീട്ട് പുറംഭാഗത്ത് അല്‍പ്പം വേദനയനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ബിസിസിഐയുടെ മെഡിക്കല്‍ സംഘം അദ്ദേഹത്തോടു ത്രിദിന സന്നാഹ മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

 രഹാനെയ്ക്കു കൈത്തണ്ടയില്‍ വീക്കം

രഹാനെയ്ക്കു കൈത്തണ്ടയില്‍ വീക്കം

വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ ഇടതു കൈത്തണ്ടയില്‍ നേരിയ വീക്കമുണ്ട്. തുടര്‍ന്ന് അദ്ദേഹത്തിനു ഇഞ്ചക്ഷന്‍ നല്‍കുകയും ചെയ്തു. ബിസിസിഐയുടെ മെഡിക്കല്‍ ടീം രഹാനെയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് നാലിന് നോട്ടിങ്ഹാമില്‍ ഇംഗ്ലണ്ടുമാായുള്ള ഒന്നാം ടെസ്റ്റിനു മുമ്പ് അദ്ദേഹം പൂര്‍ണമായും സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ വിശദമാക്കി.

 സുന്ദറും ആവേശും കൗണ്ടി ടീമില്‍

സുന്ദറും ആവേശും കൗണ്ടി ടീമില്‍

ഇന്ത്യന്‍ താരങ്ങളായ വാഷിങ്ടണ്‍ സുന്ദറും ആവേശ് ഖാനും ത്രിദിന സന്നാഹ മല്‍സരത്തില്‍ കൗണ്ടി ഇലവനു വേണ്ടി കളിക്കുന്നുണ്ട് എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. ഇസിബിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു ബിസിസിഐ ഇതിനു അനുമതി നല്‍കിയത്.
അവരുടെ ചില കളിക്കാര്‍ക്കു പരിക്കും കൊവിഡ് ബാധിതുമായി സമ്പര്‍ക്കം പുലര്‍ത്തിയതു കാരണം ക്വാറന്റീനില്‍ പോവേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സംഘത്തിലെ വാഷിങ്ടണ്‍ സുന്ദര്‍, ആവേശ് ഖാന്‍ എന്നിവരെ വിട്ടുനല്‍കണമെന്ന് ഇസിബി അഭ്യര്‍ഥിക്കുകയായിരുന്നുവെന്നും ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.

 കൗണ്ടി ഇലവനെതിരേയുള്ള ഇന്ത്യന്‍ ടീം

കൗണ്ടി ഇലവനെതിരേയുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, ഹനുമാ വിഹാരി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Story first published: Tuesday, July 20, 2021, 21:10 [IST]
Other articles published on Jul 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+