94ല്‍ നില്‍ക്കെയും സിക്‌സ്, സമ്മര്‍ദ്ദമില്ലേ? വീരു നല്‍കിയ ക്ലാസ് മറുപടി
ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂപ്പര്‍ ഹീറോ പരിവേഷമുള്ള താരങ്ങളിലൊരാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സൂപ്പര്‍ ഹീറോയെന്നു അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. മറ്റു ബാറ്റര്‍മാര്‍ക്കൊന്നും സാധിക്കാത്ത ചില അസാധാരണ കഴിവുകള്‍ വീരുവിനുണ്ടായിരുന്നു. ബൗളര്‍മാര്‍ക്കു യാതൊരു വിലയും അദ്ദേഹം നല്‍കിയിരുന്നില്ല. ഫോര്‍മാറ്റ് ഏതെന്നു പോലും നോക്കാതെയായിരുന്നു സെവാഗിന്റെ ബാറ്റ് ചെയ്തിരുന്നത്. ജഴ്‌സി മാറുമെന്നത് അല്ലാതെ അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിക്കു ഒരു മാറ്റവും വരാറില്ല.

കൂടാതെ സെഞ്ച്വറിയോ, ഫിഫ്റ്റിയോ ലക്ഷ്മിട്ട് സെവാഗ് ബാറ്റ് ചെയ്തതും നമുക്കു കാണാനാവില്ല. മറ്റുള്ള ബാറ്റര്‍മാരെല്ലാം ഫിഫ്റ്റിയും സെഞ്ച്വറിയുമൊക്കെ അടുക്കുമ്പോള്‍ കുറേക്കൂടി ശ്രദ്ധയോടെ, പ്രതിരോധിച്ച് കളിക്കുന്നത് നമ്മള്‍ കാണാറുണ്ട്. പക്ഷെ വീരു അങ്ങനെയായിരുന്നില്ല. വ്യക്തിഗത സ്‌കോര്‍ 94 നില്‍ക്കുകയാണെങ്കിലും അദ്ദേഹം യാതൊരു പരിഭ്രമമോ, സമ്മര്‍ദ്ദവുമില്ലാതെ സിക്‌സറിനു മുതിരും. ഒരിക്കല്‍ ഇതേക്കുറിച്ച് ഒരു വേദിയില്‍ വച്ച് ചോദിച്ചപ്പോള്‍ സെവാഗ് നല്‍കിയത് ക്ലാസ് മറുപടി തന്നെയായിരുന്നു.

വ്യക്തിഗത സ്‌കോര്‍ എത്തുമ്പോഴേക്കും സമ്മര്‍ദ്ദമെല്ലാം ഇല്ലാതായിട്ടുണ്ടാവും. പൂജ്യത്തില്‍ നില്‍ക്കെ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വരുമ്പോഴായിരിക്കും സമ്മര്‍ദ്ദമുണ്ടാവുക. പൂജ്യത്തില്‍ നിന്നും 94 റണ്‍സില്‍ എത്തുമ്പോഴേക്കും സമ്മര്‍ദ്ദം പൂര്‍ണമായി ഇല്ലാതായിട്ടുണ്ടാവും. പിന്നീട് എതിര്‍ ടീമിനു മേല്‍ നമ്മള്‍ സമ്മര്‍ദ്ദമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു വീരേന്ദര്‍ സെവാഗിന്റെ മറുപടി.
ടി10 ലീഗുമായി ബന്ധപ്പെട്ട ഒരു പടിപാടിയില്‍ ഷാഹിദ് അഫ്രീഡിക്കൊപ്പം വേദി പങ്കിടവെയായിരുന്നു സെവാഗ് ഇക്കാര്യം പറഞ്ഞത്. വീരുവിന്റെ ഈ മറുപടിയെ കരഘോഷത്തോടെയായിരുന്നു കാണികള്‍ വരവേറ്റത്.
ക്രിക്കറ്റ് താരങ്ങള്‍ ചൂയിങ് ഗം ചവക്കുന്നതെന്തിന്?, വെറുതെയല്ല, ഏഴ് കാരണങ്ങള്‍ ഇതാ

പാകിസ്താനെതിരേയുള്ള വീരേന്ദര്‍ സെവാഗിന്റെ അരങ്ങേറ്റ മല്‍സരത്തെക്കുറിച്ചും ഷാഹിദ് അഫ്രീഡി ചടങ്ങില്‍ സംസാരിച്ചു. അഗ്രസീവ് ബാറ്റര്‍മാരെ എനിക്കു തുടക്കം മുതല്‍ വലിയ ഇഷ്ടമായിരുന്നു. കരിയരിന്റെ ആദ്യകാലത്തു സഈദ് അന്‍വറിന്റെ ബാറ്റിങ് ഞാന്‍ ഇരുന്നു കാണുമായിരുന്നു. വീരുവിന്റെ ബാറ്റിങ് കണ്ടപ്പോള്‍ ഇന്ത്യന്‍ ബാറ്റിങിന്റെ രീതി തന്നെ അദ്ദേഹം മാറ്റി മറിച്ചതായിട്ടാണ് അനുഭവപ്പെട്ടത്.
വീരുവിനെപ്പോലെയൊരു പ്ലെയറെ അതിനു മുമ്പ് ഇന്ത്യയില്‍ ഞാന്‍ കണ്ടിട്ടില്ല. ഇത്രയും അഗ്രസീവായി ബാറ്റ് ചെയ്യുന്ന ഓപ്പണര്‍ ഇന്ത്യക്കു നേരത്തേയുണ്ടായിട്ടില്ല. വീരു തകര്‍ത്തടിക്കുകയാണെങ്കില്‍ ആ മല്‍സരം ഇന്ത്യ തോല്‍ക്കില്ലെന്നും തനിക്കു തോന്നിയിട്ടുണ്ടെന്നു അഫ്രീഡി അഭിപ്രായപ്പെട്ടു.
ഓപ്പണറായത് ഗാംഗുലിയുടെ ഒരൊറ്റ ഉറപ്പില്‍ മാത്രം! എന്തെന്നു വെളിപ്പെടുത്തി വീരു

ഇന്ത്യ-പാകിസ്താന്‍ പോരാട്ടങ്ങളില്‍ കാണികള്‍ക്കുള്ളതു പോലെ സമ്മര്‍ദ്ദം തങ്ങള്‍ക്കും അനുഭവപ്പെടാറുണ്ടായിരുന്നെന്നു വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി. ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ പോരിനേക്കാള്‍ വലുതാണ് ഇന്ത്യ- പാക് പോരാട്ടം. ഈ കാരണത്താലാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ ഇരുടീമുകളും മുഖാമുഖം വരുമ്പോള്‍ ഇവയുടെ ടിക്കറ്റുകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ വിറ്റുതീരുന്നത്.
മറ്റു ടീമുകള്‍ക്കെതിരേ റണ്‍സ് നേടാനായില്ലെങ്കിലും പാകിസ്താനെതിരേ റണ്‍സെടുക്കാന്‍ താരങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കും. പാകിസ്താനുമായുള്ള എന്റെ ആദ്യത്തെ പരമ്പര വളരെ മികച്ചതായിരുന്നു. 2003-04ലെ പാക് പര്യടനത്തില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യ നേടുകയും ചെയ്തിരുന്നതായി സെവാഗ് ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications