വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഷമിയുടെ ഇടതു കാലിലെ ഷൂവില്‍ ദ്വാരം! വിരല്‍ കാണാം, കാരണമറിയാം

ടെലിവിഷന്‍ ക്യാമറകളാണ് ഇതു ഒപ്പിയെടുത്തത്

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരേ നടക്കുന്ന ഇന്ത്യയുടെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ക്രിക്കറ്റ് പ്രേമികളുടെ സംസാര വിഷയം പേസര്‍ മുഹമ്മദ് ഷമിയുടെ ഷൂവിനെക്കുറിച്ചാണ്. ബൗളിങിനിടെയായിരുന്നു ക്യാമറാക്കണ്ണുകള്‍ ഷമിയുടെ ഷൂസിലേക്കു പതിഞ്ഞത്. അദ്ദേഹത്തിന്റെ ഇടതു കാലിലെ ഷൂവിന്റെ മുന്‍ ഭാഗത്തു തന്നെ ഒരു ദ്വാരമുള്ളതായി എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഷമിയുടെ ഒരു വിരല്‍ ഇതിലൂടെ പുറത്തേക്കു കാണുകയും ചെയ്യാം.

Reason Behind The holes in Mohammed Shami’s shoes | Oneindia Malayalam
1

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ബിസിസിഐയ്ക്കു മികച്ച ഷൂസ് പോലും ഇന്ത്യന്‍ താരങ്ങള്‍ക്കു നല്‍കാനുള്ള ശേഷിയില്ലേയെന്നു പോലും ഇതോടെ പലരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ഇങ്ങനെയൊരു ദ്വാരം മനപ്പൂര്‍വ്വം തന്നെ നല്‍കിയതാണെന്നതാണ് യാഥാര്‍ഥ്യം. ബൗള്‍ ചെയ്യവെ ലാന്‍ഡിങിനിടെ കാല്‍വിരല്‍ സ്വതന്ത്രമാവുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തന്ത്രം ഷമി സ്വീകരിച്ചത്. കാല്‍വിരലിനു പരിക്കേല്‍ക്കുന്നത് കുറയ്ക്കാന്‍ ഇതു സഹായിക്കുകയും ചെയ്യും.

ആധുനിക ക്രിക്കറ്റില്‍ ഈ രീതി ബൗളര്‍മാര്‍ പിന്തുടരുന്നത് കാണാറില്ല. എന്നാല്‍ മുന്‍ കാലങ്ങളില്‍ ലോകത്തിലെ പല ബൗളര്‍മാരും ഈ തന്ത്രം പരീക്ഷിച്ചിരുന്നതായി കാണാം. പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ ചിലര്‍ ഇതുപോലെ ഷൂവിന്റെ മുന്‍ഭാഗത്തായി ദ്വാരമിട്ടിരുന്നു. ഇതിനെ ഐസിസി വിലക്കിയിട്ടില്ലാത്തതിനാല്‍ തന്നെ ബൗളര്‍മാര്‍ക്കു ഇങ്ങനെയൊരു തന്ത്രം സ്വീകരിക്കുന്നതില്‍ തെറ്റുമില്ല.

'ശങ്കരന്‍ പിന്നെയും തെങ്ങില്‍ത്തന്നെ'; പൃഥ്വി ഷായില്‍ കുരുങ്ങി ഇന്ത്യ'ശങ്കരന്‍ പിന്നെയും തെങ്ങില്‍ത്തന്നെ'; പൃഥ്വി ഷായില്‍ കുരുങ്ങി ഇന്ത്യ

IND vs AUS: വന്നു, കണ്ടു, മടങ്ങി! ബുംറയെ കണ്ടു പൃഥ്വി പഠിക്കണം- വീണ്ടും ബൗള്‍ഡ്, പിന്നാലെ ട്രോള്‍IND vs AUS: വന്നു, കണ്ടു, മടങ്ങി! ബുംറയെ കണ്ടു പൃഥ്വി പഠിക്കണം- വീണ്ടും ബൗള്‍ഡ്, പിന്നാലെ ട്രോള്‍

അതേസമയം, പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് രണ്ടാംദിനത്തിന്റെ തുടക്കത്തില്‍ തന്നെ അവസാനിച്ചു. 244 റണ്‍സാണ് ഇന്ത്യക്കു അഡ്‌ലെയ്ഡ് ഓവലില്‍ നേടാനായത്. ക്യാപ്റ്റന്‍ വിരാട് കോലി (74) പൊരുതി നേടിയ ഫിഫ്റ്റിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു മാന്യതയേകിയത്. 180 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളുണ്ടായിരുന്നു. ചേതേശ്വര്‍ പുജാര (43), അജിങ്ക്യ രഹാനെ (42) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ശേഷിച്ചവരൊന്നും 20 റണ്‍സ് തികച്ചില്ല. നാലു വിക്കറ്റെടുത്ത മിച്ചെല്‍ സ്റ്റാര്‍ക്കും മൂന്നു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യയെ തകര്‍ത്തത്.

മറുപടി ബാറ്റിങില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ഓസീസ് തരിപ്പണമാവുകയായിരുന്നു. വെറും 191 റണ്‍സില്‍ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് അവസാനിച്ചു. ക്യാപ്റ്റന്‍ ടിം പെയ്ന്‍ (73*), മാര്‍നസ് ലബ്യുഷെയ്ന്‍ (47) എന്നിവര്‍ ചേര്‍ന്നാണ് ആതിഥേയരെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. നാലു വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റെടുത്തു.

Story first published: Saturday, December 19, 2020, 8:51 [IST]
Other articles published on Dec 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X