ഐസിസിയുടെ ടി20 ലോകകപ്പ് പടിവാതില്‍ക്കെ എ്ത്തിനില്‍ക്കവെ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഇപ്പോഴും പൂര്‍ണമായി സെറ്റായിട്ടില്ലെന്നു കാണാം. ഏഷ്യാ കപ്പില്‍ ഒരുവിധം ചാംപ്യന്‍മാരായങ്കിവും അവിടെ ഇന്ത്യക്കു വെല്ലുവിളിയുയര്‍ത്താന്‍ ശേഷിയുള്ള ടീമുകള്‍ ഇല്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. അല്ലായിരുന്നെങ്കില്‍ സൂര്യകുമാര്‍ യാദവും സംഘവും കപ്പുയര്‍ത്തുന്ന കാര്യം സംശവുമാണ്.
ടി20യില്‍ നിലവിലെ ടീമില്‍ ഇന്ത്യയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഓപ്പണിങാണ്. അഭിഷേക് ശര്‍മ ഈ റോളിലേക്കു പെര്‍ഫെക്ടാണെങ്കിലും ശുഭ്മന്‍ ഗില്ലിനു ഇതിനു അനുയോജ്യനല്ലെന്നാണ് വീണ്ടും വീണ്ടും വ്യക്തമാവുന്നത്. പക്ഷെ അദ്ദേഹത്തിനു അവസരങ്ങള്‍ ലഭിച്ചു കൊണ്ടേയിരിക്കുന്നു.
ടി20യില്‍ നിലവിലെ ഇന്ത്യന്‍ ടീമിനു ഗില്ലിനെ ആവശ്യമില്ലെന്നു ഏറ്റവുമാദ്യം പറഞ്ഞയാള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെയാണ്. അദ്ദേഹത്തിന്റെ എതിപ്പ് മറികടന്നാണ് ഗില്‍ ടീമിലുള്ളതെന്നു എത്ര പേര്‍ക്കറിയാം. യുവ താരത്തെ ടീമിലെടുക്കുന്നതു തടാന്‍ സ്‌കൈ പരാമവധി ശ്രമിച്ചെങ്കിലും അതു വിജയിച്ചതുമില്ല.

സൂര്യയുടെ വാക്കുകേട്ടില്ല
സൂര്യകുമാര്‍ യാദവിന്റെ വാക്കു കേട്ടിരുന്നെങ്കില്‍ ഇന്ത്യക്കു ടി20യില്‍ ഓപ്പണിങിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു തലവേദന വരില്ലായിരുന്നു. അഭിഷേക് ശര്‍മയും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ഓപ്പണിങ് ജോടികളായി വിലസവെയാണ് ശുഭ്മന്‍ ഗില്ലിനെ അനാവശ്യമായി തിരുകിക്കയറ്റി എല്ലാം കുളമാക്കിയത്
ഒരു വര്‍ഷത്തിലേറെയായി ടി20.ില്‍ ടീമിനു പുറത്തായിരുന്നു ഗില്‍. അദ്ദേഹത്തിനു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലന്നും പലരും ഉറപ്പിച്ചതാണ്. എന്നാല്‍ അതിനിടെയാണ് കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇടിത്തീ പോലെ ഗില്ലിന്റെ വരവ്. ടീമിലെത്തുക മാത്രമല്ല, വൈസ് ക്യാപ്റ്റന്‍സിയും 26കാരനു ലഭിക്കുകയായിരുന്നു.
ടി20യില്‍ ഗില്ലിന്റെ ബാറ്റിങ് ദൗര്‍ബല്യത്തെ കുറിച്ച് ഭൂരിഭാഗം പേര്‍ക്കുമുളള അതേ അഭിപ്രായം തന്നെയാണ് സൂര്യക്കുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിന്റെ ടീം സെലക്ഷന്‍ സമയത്തു ഗില്ലിനെ ഉള്‍പ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഗില്‍ ടീമിലെത്തി, വൈസ് ക്യാപ്റ്റന്റെ ഉത്തരവാദിത്വം കൂടി ലഭിക്കുകയും ചെയ്തു.
സൂര്യയുടെ എതിര്‍പ്പുണ്ടായിട്ടും അദ്ദേഹത്തിനു ടീമില്‍ അവസരം ലഭിക്കാനുള്ള പ്രധാന കാരണം കോച്ച് ഗൗതം ഗംഭീറാണ്. ഗില്‍ ഉറപ്പായും ടീമിലുണ്ടാവണമന്ന അഭിപ്രായമിയാരുന്നു ഗംഭീറിന്. ഇതേ നിലപാട് തന്നെയാണ് മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിനുമുണ്ടായിരുന്നത്. ഇതോടെ സൂര്യ ഒറ്റപ്പെടുകയും ചെയ്തു.
വളരെ അഗ്രസീവ് ബ്രാന്‍ഡിലുള്ള ക്രിക്കറ്റാണ് ടി20യില്‍ ഇപ്പോള്‍ ഇന്ത്യ ഫോളോ ചെയ്യുന്നത്. അഭിഷേക് ശര്‍മ മുതല്‍ ലോവര്‍ ഓര്‍ഡര്‍ വരെയുള്ള താരങ്ങളുയെ ബാറ്റിങ് സമീപനം പരിശോധിച്ചാല്‍ നമുക്കു ഇതു വ്യത്യമാവും. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനെ സഹായിക്കുന്ന ഇംപാക്ടുള്ള ഇന്നിങ്‌സുകള്‍ കളിക്കാനാണ് ഓരോ താരവും ശ്രമിക്കുന്നത്.
പക്ഷെ ഇവര്‍ക്കിടയില്‍ വേറിട്ടുനില്‍ക്കുന്നയാള്‍ ഗില്ലാണ്. തീര്‍ത്തം ഔട്ട്‌ഡേറ്റഡായ ശൈലിയിലുള്ള ബാറ്റിങാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചുനിന്ന് ആങ്കറുടെ റോളില്‍ കളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.

ഈ കാരണത്താല്‍ തന്നെയാണ് ഏഷ്യാ കപ്പില്‍ ഗില്ലിനെ ആവശ്യമില്ലെന്നും ടീമിന്റെ ഇപ്പോഴത്തെ ശൈലിക്കു യോജിക്കില്ലെന്നും സൂര്യ ചുണ്ടിക്കാട്ടിയത്. എന്നാല്‍ ഗംഭീറിനും അഗാര്‍ക്കറിനും ഗില്ലിനെ ടീമിലെടുത്തേ തീരൂ. ഇതിനു പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാണിച്ചത് അടുത്ത ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാവേണ്ടവനാണ് എന്നതായിരുന്നു.
കൂടാതെ ബാറ്ററെന്ന നിലയില്‍ ഗില്ലിന്റെ സാങ്കേതിക മികവും സ്ഥിരതയുമെല്ലാം ഇന്ത്യന്‍ ബാറ്റിങിനു കെട്ടുറപ്പ് നല്‍കുമെന്നും അവര്‍ വിലയിരുത്തി. പക്ഷെ ഏഷ്യാ കപ്പും ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായടി ടി20 പരമ്പരയും അവസാനത്തോടു അടുക്കവെ സൂര്യ തന്നെയാണ് ശരിയെന്നു എല്ലാവര്‍ക്കും ബോധ്യമായിരിക്കുകയാണ്.