For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലി വഞ്ചിച്ചു! പിന്നീട് വിവാഹം പോലും വേണ്ടെന്നുവെച്ചു- നഗ്മയുടെ പ്രണയ കഥയിതാ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലി ആരാധകരുടെ പ്രിയങ്കരനായ താരമാണ്. കളത്തിനകത്തും രാജ പ്രൗഡിയോടെ നിറഞ്ഞ ഗാംഗുലിയെ ദാദയെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നു. കൊല്‍ക്കത്തയുടെ രാജകുമാരനായി, ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനായി, ഇടം കൈയന്‍ ബാറ്റിങ് വിസ്മയമായ ഗാംഗുലി ക്രിക്കറ്റില്‍ നിറഞ്ഞുനിന്നു. ഒരു കാല ഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായിരുന്ന ഗാംഗുലിക്ക് വലിയ ആരാധകരുമുണ്ടായിരുന്നു.

സൂപ്പര്‍ താരമായതിനാല്‍ത്തന്നെ പല തവണ ഗാംഗുലി ഗോസിപ്പ് കോളത്തില്‍ പേരുചേര്‍ത്തു. എന്നാല്‍ ഗാംഗുലിയുടെ പ്രണയ വാര്‍ത്തകളില്‍ ഏറ്റവും പ്രചാരം നേടിയത് സിനിമാ താരം നഗ്മയുമായുള്ള പ്രണയമായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന നഗ് മയുമായുള്ള ഗാംഗുലിയുടെ പ്രണയ വാര്‍ത്തകള്‍ പരസ്യമായ രഹസ്യമായിരുന്നു. ഇരുവരും വിവാഹിതരാവുമെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നെങ്കിലും ഗാംഗുലി ഡോണയെ വിവാഹം ചെയ്യുകയായിരുന്നു.

എന്തുകൊണ്ടാണ് ഗാംഗുലി നഗ്മയെ വിവാഹം കഴിക്കാത്തതെന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നതാണ്. ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചത് എന്താണ്? നഗ്മ ഇതുവരെ വിവാഹം ചെയ്യാത്തത് ഗാംഗുലിയെ വിവാഹം ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണോ? ഇങ്ങനെ പല ചോദ്യങ്ങളും എയറിലുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് വിശദമായി അറിയാം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന കാര്യം ഗാംഗുലി സമ്മതിച്ചിരുന്നില്ലെങ്കിലും നഗ് മ സമ്മതിച്ചിരുന്നു.

ഇരുവരും തമ്മില്‍ വേര്‍പിരിയാന്‍ രണ്ട് പ്രധാന കാരണമായിരുന്നു ഉണ്ടായിരുന്നത്. ഒന്നാമത്തെ കാര്യം രണ്ട് പേരുടെയും പ്രണയം വിവാഹത്തിലേക്കെത്തിക്കുന്നതില്‍ ഗാംഗുലിയുടെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെത്തിയപ്പോള്‍ ഗാംഗുലിയുടെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തി. സിനിമാ താരത്തെ വിവാഹം കഴിക്കേണ്ടെന്ന നിലപാടായിരുന്നു ഗാംഗുലിയുടെ കുടുംബത്തിനുണ്ടായിരുന്നത്.

ഇതോടെ നഗ് മയില്‍ നിന്ന് ഗാംഗുലി അകലാന്‍ തുടങ്ങി. അധികം വൈകാതെ വീട്ടുകാര്‍ കൊണ്ടുവന്ന ഡോണയെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടാമത്തെ കാര്യം നഗ്മയുമായുള്ള പ്രണയത്തിന് ശേഷം ഗാംഗുലിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഗാംഗുലിയുടെ മോശം പ്രകടനത്തിന് പിന്നില്‍ നഗ്മയെയാണ് ആരാധകര്‍ വിമര്‍ശിച്ചത്. ഇത് നഗ്മയ്ക്ക് മാനസികമായി വളരെ വിഷമമുണ്ടാക്കി. ഈ സാഹചര്യത്തില്‍ നഗ്മയെ ഗാംഗുലി പിന്തുണച്ചുമില്ലെന്ന് നഗ്മ തന്നെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചിരുന്നു.

sourav ganguly

വിവാഹത്തിന് ശേഷവും ഗാംഗുലി ഈ പ്രണയ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നഗ്മ സമ്മതിച്ചില്ല. ഇതോടെ ഈ ബന്ധം പൂര്‍ണ്ണമായും അവസാനിച്ചു. എന്നാല്‍ ഗാംഗുലിയെ മറക്കാന്‍ സാധിക്കാത്തതിനാലാവാം നഗ്മ ഇന്നും വിവാഹം ചെയ്യാത്തത്. ഗാംഗുലി പിന്നീട് ബിസിസി ഐയുടെ പ്രസിഡന്റായ ഐപിഎല്ലിന്റെ ഉത്തരവാദിത്തങ്ങളിലൂടെയും തിരക്കിലായി. ഇതോടെ അദ്ദേഹം നഗ്മയെ പൂര്‍ണ്ണമായും മറന്നു. ഇപ്പോള്‍ ഇരുവരും തമ്മില്‍ സുഹൃത് ബന്ധം പോലുമില്ല.

നഗ്മയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറുമ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമോയെന്ന് ഗാംഗുലി ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വേഗത്തില്‍ ഡോണയുമായുള്ള വിവാഹം നടത്തി. ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു വിവാഹം. പിന്നീടാണ് വിവാഹ സല്‍ക്കാരം നടത്തിയത്. ഗാംഗുലിയുടെ ഭാര്യ മികച്ച നര്‍ത്തകി കൂടിയാണ്. ക്ഷേത്രങ്ങളില്‍ ഡോണയുടെ നൃത്തം കാണാന്‍ ഗാംഗുലിയും ഒപ്പം പോകാറുണ്ട്. ഒഡീസ ഡാന്‍സറാണ് ഡോണ.

ദീക്ഷ മഞ്ജരിയെന്ന പേരില്‍ നൃത്ത ഗ്രൂപ്പും ഇവര്‍ നടത്തുന്നുണ്ട്. ഡോണയുടെയും മകളുടെയും നൃത്തത്തോടുള്ള താല്‍പര്യത്തിന് ഗാംഗുലി വലിയ പിന്തുണ നല്‍കുന്നുണ്ട്. ഗാംഗുലി കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കുമ്പോഴും നഗ്ന പ്രണയ നൈരാശ്യത്താല്‍ ഇന്നും വിവാഹം കഴിക്കാതെ പഴയ പ്രണയത്തിന്റെ ഓര്‍മയില്‍ ജീവിക്കുന്നു.

Story first published: Thursday, June 22, 2023, 17:32 [IST]
Other articles published on Jun 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+