Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിനു പകരമാര്? ഗില്ലിനെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനാക്കരുത്!! ഈ കാരണങ്ങള്‍

ഇംഗ്ലണ്ട് പര്യടനം അടുത്തെത്തി നില്‍ക്കവ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റില്‍ സമീപകാലത്തെ മോശം പ്രകടനങ്ങള്‍ കാരണം ടെസ്റ്റ് ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിന്റെ നായകസ്ഥാനത്തു നിന്നും രോഹിത്തിനെ പുറത്താക്കാനുള്ള നീക്കത്തിലായിരുന്നു ബിസിസിഐ. ഇതിനിടെയാണ് ഹിറ്റ്മാന്റെ വിരമിക്കല്‍ പ്രഖ്യാപനം.

രോഹിത്തിന്റെ പിന്‍ഗാമിയായി യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിന്റെ പേരാണ് ഫേവറിറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തെ റെഡ് ബോള്‍ ടീമിന്റെ നായകസ്ഥാനം ഇപ്പോള്‍ ഏല്‍പ്പിക്കുന്നത് അത്ര മികച്ച തീരുമാനമായിരിക്കില്ല. ഇതിന്റെ മൂന്നു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

SHUBMAN GILL

സെന രാജ്യങ്ങളിലെ പ്രകടനം

ഏകദിന ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ശുഭ്മന്‍ ഗില്ലെന്നതില്‍ സംശയമില്ല. പക്ഷെ ടെസ്റ്റില്‍ സെനാ (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ ടെസ്റ്റ് റെക്കോര്‍ഡ് ഒട്ടും തന്നെ മികച്ചതല്ലെന്നു കാണാം.

ഈ രാജ്യങ്ങളിലെ പേസും ബൗണ്‍സും സ്വിങുമുള്ള പിച്ചുകളില്‍ എല്ലായ്‌പ്പോഴും പതറിയിട്ടുള്ള താരമാണ് ഗില്‍. അതുകൊണ്ടു തന്നെ ഇങ്ങനെയൊരാളെ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനാക്കണമോയെന്നതാണ് ചോദ്യം. സെനാ രാജ്യങ്ങളില്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം പോലും ഗില്‍ അര്‍ഹിക്കുന്നുണ്ടോയന്നതും സംശയമാണ്. അതിനാല്‍ എല്ലാ തരത്തിലുള്ള പിച്ചുകളിലും തിളങ്ങാന്‍ സാധിക്കുന്നയാളെയാണ് പുതിയ ടെസ്റ്റ് നായകനായി ടീമിനു ആവശ്യം.

അനുഭവസമ്പത്തില്ലായ്മ

വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമേറ്റടുക്കുന്നതിനു മുമ്പ് ഒരുപാട് അനുഭവസമ്പത്തുണ്ടായിരുന്നു. ദീര്‍ഘകാലം ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്റെ റോളില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് ഇരുവരും സ്ഥിരം നായകരായത്. പക്ഷെ ശുഭ്മന്‍ ഗില്ലിന്റെ കാര്യത്തില്‍ നമുക്കു ഇതു കാണാന്‍ സാധിക്കില്ല.

ടെസ്റ്റില്‍ ടീമിനായി കാര്യമായി റോളുകളൊന്നും അദ്ദേഹം വഹിച്ചിട്ടില്ല. 2020ല്‍ ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്ന ടെസ്റ്റിലൂടെയാണ് ഗില്ലിന്റെ അരങ്ങേറ്റം. ആദ്യം ഓപ്പണറായും പിന്നീട് മൂന്നാം നമ്പറിലുമെല്ലാം കളിച്ച അദ്ദേഹം ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമല്ലെന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ടു തന്നെ ഗില്ലിനു ധൃതി പിടിച്ച് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നത് മണ്ടത്തരമായി മാറിയേക്കും.

ബാറ്റിങ് റോള്‍

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കൃത്യമായൊരു ബാറ്റിങ് പൊസിഷന്‍ പോലുമില്ലാത്ത താരമാണ് ശുഭ്മന്‍ ഗില്ലെന്നതാണ് യാഥാര്‍ഥ്യം. തുടക്കകാലത്തു ഓപ്പണറായാണ് അദ്ദേഹം കളിച്ചു കൊണ്ടിരുന്നത്. നായകന്‍ രോഹിക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി അദ്ദേഹം കളിക്കുകയും ചെയ്തു.

പിന്നീട് യശസ്വി ജയ്‌സ്വാളിന്റെ വരവോടെ തന്റെ ഓപ്പണിങ് റോള്‍ ഗില്‍ വിട്ടുകൊടുക്കുകയായിരുന്നു. പകരം മൂന്നാം മ്പറിലേക്കു മാറുകയും ചെയ്തു. ഓപ്പണറായും വണ്‍ഡൗണായും മാത്രമല്ല, അഞ്ചാം നമ്പറിലും ഗില്‍ ബാറ്റ് ചെയ്തിട്ടുണ്ട്.

SHUBMAN GILL

നാലാം നമ്പറില്‍ വിരാട് കോലിയുടെ പിന്‍ഗാമിയായി അദ്ദേഹത്തെ വളര്‍ത്തിയെടുക്കണമെന്നാണ് ഒരു വിഭാഗം നിര്‍ദേശിക്കുന്നത്. ഈ പൊസിഷനുകളില്ലൊം ഒരുപാട് ഓപ്ഷനുകള്‍ ഇന്ത്യക്കുള്ളതിനാല്‍ ബാറ്റിങിനു ഇറങ്ങുമ്പോഴെല്ലാം നന്നായി പെര്‍ഫോം ചെയ്യണമെന്ന സമ്മര്‍ദ്ദവും എല്ലായ്‌പ്പോഴും ഗില്ലിനു മുകളിലുണ്ടാവും.

അതേസമയം, ഗില്ലിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ ഇതിനകം കളിച്ചത് 32 മല്‍സരങ്ങളിലാണ്. 59 ഇന്നിങ്‌സുകളിലായി 35.06 ശരാശരിയില്‍ 1893 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏഴു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Story first published: Saturday, May 10, 2025, 10:23 [IST]
Other articles published on May 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+