Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

51 പന്തില്‍ സെഞ്ച്വറി, മിന്നിച്ച് ശ്രേയസ്; സഞ്ജുവിന്റെ ചീട്ടുകീറും! ചാമ്പ്യന്‍സ് ട്രോഫി സീറ്റുറപ്പ്

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തി എല്ലാവരേയും ഞെട്ടിപ്പിച്ചിരിക്കുകയാണ് ശ്രയസ് അയ്യര്‍. ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് ശ്രേയസ് തഴയപ്പെട്ട് നില്‍ക്കുകയായിരുന്നു. എന്നാല്‍ സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം നടത്തി ശ്രയസ് ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി ഉള്‍പ്പെടെ നേടി മിന്നിക്കാന്‍ ശ്രേയസിനായിരുന്നു.

നായകനായി മുംബൈയെ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടത്തിലേക്കുമെത്തിക്കാന്‍ ശ്രേയസ് അയ്യര്‍ക്കായി. ഇപ്പോഴിതാ വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനത്തോടെ വീണ്ടും കൈയടി നേടുകയാണ് ശ്രേയസ് അയ്യര്‍. കരുത്തരായ കര്‍ണാടകയ്‌ക്കെതിരേയാണ് ശ്രേയസിന്റെ സെഞ്ച്വറി പ്രകടനം. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സെലക്ടര്‍മാര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്ന പ്രകടനമാണ് ശ്രേയസ് അയ്യര്‍ നടത്തിയിരിക്കുന്നത്.

നാലാം നമ്പറില്‍ സീറ്റുറപ്പിച്ചു

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ താനുണ്ടാവുമെന്ന് പ്രകടനംകൊണ്ട് തെളിയിക്കുകയാണ് ശ്രേയസ് അയ്യര്‍. മുംബൈക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ശ്രേയസ് കടന്നാക്രമിച്ചാണ് കളിച്ചത്. ശ്രേയസിന്റെ സ്‌ട്രൈക്ക് റേറ്റിനെതിരേ പരക്കെ ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം പൊളിച്ചെഴുതുന്ന ബാറ്റിങ് പ്രകടനമാണ് ശ്രേയസ് നടത്തിക്കൊണ്ടിരിക്കുന്നത്. 55 പന്ത് നേരിട്ട് അഞ്ച് ഫോറും 10 സിക്‌സും ഉള്‍പ്പെടെ 114 റണ്‍സോടെയാണ് ശ്രേയസ് ക്രീസില്‍ തുടര്‍ന്നത്.

വിജയ് കുമാര്‍ വൈശാഖും ശ്രേയസ് ഗോപാലും ഉള്‍പ്പെട്ട ബൗളിങ് നിരക്കെതിരേയാണ് ശ്രേയസിന്റെ ബാറ്റിങ് വെടിക്കെട്ട്. ഷോട്ട് ബോളിലടക്കം സിക്‌സര്‍ പായിച്ച് തന്റെ മികവ് കാട്ടിക്കൊടുത്താണ് ശ്രേയസ് കൈയടി നേടിയെടുത്തത്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ ഉണ്ടാവുമെന്നുറപ്പാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ക്ലാസിക് ഷോട്ടുകള്‍ കളിക്കാനും ശ്രേയസിന് സാധിക്കുന്നുണ്ട്.

shreyas iyer

സഞ്ജുവിന് ഇനി പ്രതീക്ഷ വേണ്ട

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മധ്യനിരയിലേക്ക് പ്രതീക്ഷവെച്ചിരുന്ന താരമാണ് സഞ്ജു സാംസണ്‍. സമീപകാലത്തെ ടി20യിലെ പ്രകടനങ്ങള്‍ വിലയിരുത്തി സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ശ്രേയസിന്റെ മിന്നും പ്രകടനത്തോടെ സഞ്ജുവിന് കാര്യങ്ങള്‍ പ്രയാസമായിരിക്കുകയാണ്. ഇന്ത്യ മുഖ്യ പരിഗണന ശ്രേയസിന് നല്‍കുമെന്നുറപ്പാണ്. കടന്നാക്രമിച്ച് കളിക്കുന്ന പ്രകടനമാണ് ശ്രേയസ് കാഴ്ചവെക്കുന്നത്.

കൂടാതെ സ്പിന്നിനെതിരേയും മികവ് കാട്ടുന്നു. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലോ ദുബായിലോ ആവും. രണ്ടിടത്തായാലും സ്പിന്നിന് മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ ശ്രേയസ് ടീമിലേക്ക് വരുന്നത് ടീമിനും വളരെ ഗുണം ചെയ്യുമെന്നുറപ്പാണ്. ടെസ്റ്റിലും ഇന്ത്യന്‍ ടീമിലേക്ക് ശ്രേയസ് തിരിച്ചുവരവ് നടത്തിയേക്കും. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വലിയ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കാം.

മുംബൈക്ക് വമ്പന്‍ സ്‌കോര്‍

കര്‍ണാടകയ്ക്ക് മുന്നില്‍ വമ്പന്‍ വിജയലക്ഷ്യമാണ് മുംബൈ ഉയര്‍ത്തിയിരിക്കുന്നത്. 50 ഓവറില്‍ നാല് വിക്കറ്റിന് 382 റണ്‍സാണ് മുംബൈ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. അന്‍കൃഷ് രഘുവന്‍ഷി ആറ് റണ്‍സെടുത്ത് മടങ്ങി. ആയുഷ് മാത്രെ 78 റണ്‍സും ഹാര്‍ദിക് താമോര്‍ 84 റണ്‍സും നേടി കസറി. സൂര്യകുമാര്‍ യാദവ് 20 റണ്‍സെടുത്തപ്പോള്‍ ശിവം ദുബെ അവസാന ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ടാണ് തീര്‍ത്തത്. 36 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 63 റണ്‍സോടെ ശിവം ദുബെ പുറത്താവാതെ നിന്നു.

Story first published: Saturday, December 21, 2024, 15:08 [IST]
Other articles published on Dec 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+