Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജഡ്ഡുവിനു റോക്ക്‌സ്റ്റാറെന്ന പേര് നല്‍കിയത് വോണ്‍- കാരണത്തെക്കുറിച്ച് കൈഫ് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ റോക്ക്‌സ്റ്റാറെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. അണ്ടര്‍ ലോകകപ്പിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലേക്കു വരവറിയിച്ച ജഡ്ഡു പിന്നീട് ഐപിഎല്ലിലും കസറിയതോടെയാണ് സീനിയര്‍ ടീമിലുമെത്തിയത്. പ്രഥമ സീസണില്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

1

അന്നു ടീമിനെ നയിച്ച ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണാണ് ജഡേജയുടെ പ്രതിഭയെ ആദ്യമായി തിരിച്ചറിയുകയും മികച്ച പിന്തുണയും പ്രോല്‍സാഹനവും നല്‍കി ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തത്. ദിവസങ്ങള്‍ക്കു മുമ്പ് അന്തരിച്ച വോണിനു ജഡേജയിലുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ടീമംഗവും ഇന്ത്യയുടെ മുന്‍ താരവുമായ മുഹമ്മദ് കൈഫ്.

2

വിരാട് കോലിക്കു കീഴില്‍ 2008ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ സംഘത്തിലുണ്ടായിരുന്ന താരമാണ് രവീന്ദ്ര ജഡേജ. ടൂര്‍ണമെന്റില്‍ ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ താരത്തിനായിരുന്നു. ഇതാണ് 2008ലെ പ്രഥമ ഐപിഎല്ലില്‍ ജഡേജയെ രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്കു കൊണ്ടുവന്നത്.
വമ്പന്‍ താരങ്ങളൊന്നുമില്ലാതെയാണ് ഷെയ്ന്‍ വോണിനു കീഴില്‍ റോയല്‍സ് പ്രഥമ സീസണില്‍ കളിച്ചത്. ടീമിന്റെ ക്യാപ്റ്റനും ഉപദേഷ്ടാവും കോച്ചുമെല്ലാം അദ്ദേഹമായിരുന്നു.

3

രാജസ്ഥാന്‍ റോയല്‍സ് ടീമിലുണ്ടായിരുന്നപ്പോള്‍ ഷെയ്ന്‍ വോണാണ് രവീന്ദ്ര ജഡേജയുടെ അസാധാരണമായ കഴിവ് തിരിച്ചറിയുന്നത്. ഭാവിയില്‍ സൂപ്പര്‍ താരമായി മാറാന്‍ ജഡ്ഡുവിനാവുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു.
അതുകൊണ്ടു തന്നെ ജഡേജയ്ക്കു വോണ്‍ പരമാവധി അവസരങ്ങള്‍ നല്‍കുകയും ആത്മവിശ്വാസം വളര്‍ത്തിയെടുക്കുകയും ചെയ്തു. ജഡ്ഡുവിന്റെ കരിയറിലെ ആദ്യത്തെ പ്രധാന ടേണിങ് പോയിന്റും റോയല്‍സിനൊപ്പമുള്ള കന്നി സീസണായിരുന്നു.

4

രവീന്ദ്ര ജഡേജയ്ക്കു ഷെയ്ന്‍ വോണ്‍ നല്‍കിയിരുന്ന പിന്തുണയെക്കുറിച്ചും റോക്ക്സ്റ്റാറെന്ന പേര് വരാനുള്ള കാരണത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് മുഹമ്മദ് കൈഫ്. ജഡേജയെ റോക്ക്‌സ്റ്റാറെന്നായിരുന്നു വോണ്‍ വിളിച്ചിരുന്നത്. ജഡ്ഡുവിനു അദ്ദേഹത്തിനു വലിയ ഇഷ്ടമായിരുന്നു.

5

കാരണം ജഡേജയ്ക്കു നന്നായി ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും ഫീല്‍ഡ് ചെയ്യാനുമെല്ലാം സാധിക്കുമായിരുന്നു. കരിയറില്‍ ഏറെ ദൂരം മുന്നോട്ടു പോവാന്‍ ജഡ്ഡുവിന് കഴിയുമെന്നു വോണിന് അറിയാമായിരുന്നു. ബൗളിങ്, ബാറ്റിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം അവനെ വഴി കാണിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഇതു തീര്‍ച്ചയായും ജഡേജയെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അന്നു അവന്‍ വളരെ ചെറുപ്പവുമായിരുന്നു. വോണ്‍ ഒപ്പമുണ്ടായത് ജഡേജയുടെയും ഭാഗ്യമാണന്നും മുഹമ്മദ് കൈഫ് വിശദമാക്കി.

6

തന്നെ ലോക ക്രിക്കറ്റിലെ റോക്ക്‌സ്റ്റാറാക്കി മാറ്റിയ ഷെയ്ന്‍ വോണിനു തകര്‍പ്പന്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് കഴിഞ്ഞ ദിവസം രവീന്ദ്ര ജഡേജ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ശ്രീലങ്കയ്‌ക്കെതിരേ മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജഡ്ഡുവിന്റെ ഓള്‍റൗണ്ട് പ്രകടനം ഇന്ത്യക്കു ഇന്നിങ്‌സിന്റെയും 222 റണ്‍സിന്റെയും വമ്പന്‍ ജയം നേടിക്കൊടുത്തിരുന്നു. ബാറ്റിങില്‍ പുറത്താവാതെ 175 റണ്‍സെടുത്ത അദ്ദേഹം രണ്ടിന്നിങ്‌സുകളിലായി ഒമ്പതു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞടെുക്കപ്പെട്ടതും ജഡേജയായിരുന്നു.

7

ഇന്ത്യക്കു വേണ്ടി ഏഴാമനായി ഇറങ്ങിയ അദ്ദേഹം 228 ബോളില്‍ 17 ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു 175 റണ്‍സ് വാരിക്കൂട്ടിയത്. ജഡേജയുടെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏഴാം നമ്പറിലെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ജഡേജ കുറിച്ചത്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു. ബാറ്റിങിനൊപ്പം ജഡ്ഡു ബൗളിങിലും ടീമിന്റെ ഹീറോയായി മാറി. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ നേടിയ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റുകളും വീഴ്ത്തുകയായിരുന്നു.

Story first published: Monday, March 7, 2022, 14:56 [IST]
Other articles published on Mar 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+