For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എവിടെ സഞ്ജു? കേരളം പുറത്താക്കിയോ? വിജയ് ഹസാരെ ട്രോഫി ടീമിലിടമില്ല! കാരണം അറിയാം

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് ശേഷം വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിന് കളമൊരുങ്ങുകയാണ്. 2024ല്‍ ഇന്ത്യക്കായി ടി20യില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നു. മൂന്ന് സെഞ്ച്വറിയടക്കം മിന്നിച്ച സഞ്ജു കേരളത്തിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നിരാശപ്പെടുത്തി. ഇപ്പോഴിതാ സഞ്ജുവില്ലാതെ വിജയ് ഹസാരെ ട്രോഫി ടീമിനെ കേരളം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് സഞ്ജുവിനെ തഴഞ്ഞതെന്ന ചോദ്യം സജീവമായി ഉയരുകയാണ്.

സഞ്ജുവിന് പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇനി ഇന്ത്യക്കായി കളിക്കാന്‍ പോകുന്നത് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാവും. ഇത് ജനുവരി അവസാന വാരമാണ് ആരംഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 25ന് ആരംഭിച്ച് ജനുവരി 18വരെ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണെ എന്തുകൊണ്ടു കളിപ്പിക്കുന്നില്ലെന്ന ചോദ്യമാണ് ശക്തമായി ഉയരുന്നത്. സഞ്ജുവിനെ എന്തുകൊണ്ട് തഴഞ്ഞുവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പല റിപ്പോര്‍ട്ടുകളും പ്രചരിക്കുകയാണ്.

സഞ്ജു വിശ്രമം ആവശ്യപ്പെട്ടു

സഞ്ജു സാംസണ്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടര്‍ച്ചയായി മത്സരം കളിക്കുകയാണ്. ഇന്ത്യക്കായി കളിച്ചതിന് പിന്നാലെ സഞ്ജു കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും കളിച്ചു. ഇതിന് ശേഷം സഞ്ജുവിനെ ചെറിയ ഇടവേളക്ക് ശേഷം വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ വിളിക്കുന്നത് താരത്തിന്റെ ഫിറ്റ്‌നസിനെ ബാധിച്ചേക്കും. ഇക്കാരണത്താലാണ് സഞ്ജുവിന് കെസിഎ വിശ്രമം അനുവദിച്ചിരിക്കുന്നതെന്നാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് ശേഷം അധികം വൈകാതെ ഐപിഎല്ലിന്റെ പടയൊരുക്കത്തിലേക്ക് ടീമുകള്‍ കടക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. ഈ സാഹചര്യത്തില്‍ സഞ്ജുവിനോട് വിശ്രമത്തില്‍ പോകാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും രാജസ്ഥാന്‍ മാനേജ്‌മെന്റിന്റെ നിര്‍ദേശവുമുണ്ടാവും. ഇതാവാം സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണമെന്ന് തന്നെ വിലയിരുത്താം.

sanju samson

സയ്യിദ് മുഷ്താഖ് അലിയില്‍ മിന്നിച്ചില്ല

അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കാട്ടാന്‍ സഞ്ജുവിന് സാധിച്ചില്ലെന്നതാണ് വസ്തുത. ആദ്യ മത്സരത്തില്‍ സര്‍വ്വീസസിനെതിരേ 75 റണ്‍സോടെ സഞ്ജു കസറി. എന്നാല്‍ പിന്നീടുള്ള നാല് ഇന്നിങ്‌സില്‍ നിന്ന് സഞ്ജു നേടിയത് വെറും 61 റണ്‍സാണ്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായതോടെ കേരളത്തിന് നോക്കൗട്ടിലേക്ക് യോഗ്യത നേടാനും സാധിച്ചില്ല. സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബിസിസി ഐ കരാറുള്ള ഏക കേരള താരമാണ്.

ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ തുടര്‍ച്ചയായി കളിപ്പിക്കുന്നതിനും പ്രയാസമുണ്ട്. സഞ്ജുവിന്റെ ഫിറ്റ്‌നസ് പരിഗണിച്ചാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്ന് പറയാം. സഞ്ജു സാംസണിനൊപ്പം സീനിയര്‍ താരം സച്ചിന്‍ ബേബിക്കും കേരളം വിശ്രമം അനുവദിച്ചിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് ശേഷം ഇടവേള ആഘോഷിക്കാന്‍ സഞ്ജു ദുബായില്‍ പോയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

കേരളം ഗ്രൂപ്പ് ഇയില്‍

ഗ്രൂപ്പ് ഇയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. ബംഗാള്‍, ത്രിപുര, മധ്യ പ്രദേശ്, ഡല്‍ഹി, ബറോഡ, ബിഹാര്‍ എന്നീ വമ്പന്മാരോടൊപ്പമാണ് കേരളമുള്ളത്. സഞ്ജുവിന്റേയും സച്ചിന്റേയും അഭാവത്തില്‍ സല്‍മാന്‍ നിസാറാണ് കേരളത്തെ നയിക്കുന്നത്.

കേരള ടീം: സല്‍മാന്‍ നിസാര്‍ (c), രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍, ആനന്ദ് കൃഷ്ണന്‍, കൃഷ്ണ പ്രസാദ്, എ ഇമ്രാന്‍, ജലജ് സക്‌സേന, എ സര്‍വറ്റെ, സിജോമോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍പി, നിധീഷ് എംടി, ഏദന്‍ അപ്പിള്‍ ടോം, ഷറഫുദ്ദീന്‍ എന്‍എം, അഖില്‍ സ്‌കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്‌നാസ് എം

Story first published: Tuesday, December 17, 2024, 22:07 [IST]
Other articles published on Dec 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+