Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാം, പക്ഷെ ആര്‍ആര്‍ ക്യാപ്റ്റന്‍സി ഒഴിയണം! കാരണങ്ങളിതാ

ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാ കാലത്തും താരസമ്പന്നമാണ്. ഐപിഎല്ലിന്റെ വരവോടെ ഒരേ സമയം മൂന്ന് ടീമിനെയെങ്കിലും ഇറക്കാനുള്ളത്ര താരസമ്പത്ത് ഇന്ത്യക്കുണ്ടാവുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്ത്യ ലോകക്രിക്കറ്റിലെ ശക്തരായി തുടരുന്നത്. ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ മികച്ച പോരാട്ടം കാഴ്ചവെക്കാത്തവര്‍ക്ക് പുറത്തിരിക്കേണ്ടി വരും. പ്രതിഭാശാലികളായ പല താരങ്ങളും പിന്നോട്ട് പോകുന്നതിന് കാരണമിതാണ്.

സഞ്ജു സാംസണാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. പ്രതിഭാശാലിയായ സഞ്ജു ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും ഇതുവരെ സീറ്റുറപ്പിക്കാനായിട്ടില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു. എന്നിട്ടും സ്ഥിരമായൊരു അവസരം ലഭിക്കുന്നില്ല. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനമൊഴിഞ്ഞ് ഗൗതം ഗംഭീര്‍ പുതിയ പരിശീലകനാവാന്‍ പോവുകയാണ്. അതുകൊണ്ട് തന്നെ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല.

ചാമ്പ്യന്‍സ് ട്രോഫി അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാന്‍ പോവുകയാണ്. 2026ല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി ടി20 ലോകകപ്പും നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് ടീമില്‍ ഇടം നേടുകയെന്നത് നിലവിലെ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജു ചില കാര്യങ്ങള്‍ ഐപിഎല്ലില്‍ ചെയ്യേണ്ടതായുണ്ട്. അതിലൊന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം ഒഴിയുകയെന്നതാണ്.

വളര്‍ന്നുവന്ന ടീമെന്ന വൈകാരിക ബന്ധത്തിനെത്തുടര്‍ന്നാണ് സഞ്ജു രാജസ്ഥാനില്‍ തുടരുന്നത്. വലിയ ആരാധക പിന്തുണയുള്ള സഞ്ജുവിനെ രാജസ്ഥാന്‍ നായകനാക്കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ട് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാനാവില്ല. കാരണം രാജസ്ഥാന്‍ റോയല്‍സ് താരമെന്ന നിലയില്‍ സഞ്ജുവിനെ പിന്തുണക്കുന്ന പ്രമുഖര്‍ കുറവാണ്. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ക്ക് വലിയ പിന്തുണ ബിസിസി ഐയില്‍ ലഭിക്കുന്നു.

sanju samson

എന്നാല്‍ രാജസ്ഥാന്‍ താരങ്ങള്‍ക്ക് ഈ പിന്തുണയില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജു ഐപിഎല്ലില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവണം. അടുത്ത സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. സഞ്ജു രാജസ്ഥാന്‍ നായകസ്ഥാനമൊഴിഞ്ഞ് സിഎസ്‌കെയിലേക്ക് കൂടുമാറിയാല്‍ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറില്‍ അത് വലിയ മാറ്റമുണ്ടാക്കും. സിഎസ്‌കെയില്‍ എംഎസ് ധോണി കളി തുടരാന്‍ സാധ്യത കുറവാണ്.

ധോണി കളിച്ചാലും ബാക്കപ്പ് വിക്കറ്റ് കീപ്പറായി പരിചയസമ്പന്നനായ ഇന്ത്യന്‍ താരം സിഎസ്‌കെയിലില്ല. ഡെവോണ്‍ കോണ്‍വേ കീപ്പ് ചെയ്യുമെങ്കിലും വിദേശ താരമാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് കൂടുമാറാനുള്ള അവസരമുണ്ടാവും. തന്നെ പ്രമുഖ ടീമുകള്‍ സമീപിച്ചിരുന്നുവെന്ന് സഞ്ജു തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സഞ്ജു വിവേക പൂര്‍വ്വം സിഎസ്‌കെയിലേക്ക് കൂടുമാറ്റം നടത്തേണ്ടതായുണ്ട്.

അങ്ങനെ വന്നാല്‍ സഞ്ജുവിന് കൂടുതല്‍ പ്രമുഖരുടെ പിന്തുണ ലഭിക്കുകയും ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കുകയും ചെയ്യും. മുംബൈ ഇന്ത്യന്‍സിലേക്ക് കൂടുമാറാന്‍ അവസരം ലഭിച്ചാലും അത് ചെയ്യണം. കാരണം മുംബൈ നായകനായ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ അടുത്ത ടി20 നായകന്‍. അതുകൊണ്ടുതന്നെ സഞ്ജു മുംബൈയിലേക്കെത്തുകയും തിളങ്ങുകയും ചെയ്താല്‍ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ഉറപ്പാണ്.

പക്ഷെ തീരുമാനം സഞ്ജുവിന്റേതാണ്. സഞ്ജുവിന്റെ മനോഭാവം വെച്ച് രാജസ്ഥാനില്‍ തുടരാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് അവസരം കുറഞ്ഞേക്കും. ഐപിഎല്ലില്‍ സഞ്ജു ബുദ്ധിപൂര്‍വ്വം തീരുമാനമെടുത്താല്‍ അടുത്ത ചാമ്പ്യന്‍സ് ട്രോഫിയിലും ടി20 ലോകകപ്പും സഞ്ജുവിന് കളിക്കാനാവും. എന്നാല്‍ രാജസ്ഥാന്‍ നായകസ്ഥാനമൊഴിഞ്ഞ് ടീം വിടേണ്ടതായുണ്ട്. അതിന് തയ്യാറാവാത്തിടത്തോളം സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റ് പ്രതീക്ഷിക്കേണ്ട.

Story first published: Wednesday, July 3, 2024, 21:16 [IST]
Other articles published on Jul 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+