For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിക്കറ്റ് വലിച്ചെറിയാന്‍ മടിയില്ലേ? എന്തിന് ഇത്ര ആവേശം, സഞ്ജു പറഞ്ഞത് കേട്ടാല്‍ കൈയടിക്കും!!

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അഗ്രസീവായ ബാറ്റര്‍മാരില്‍ ഒരാളാണ് ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. അമിതമായി ആവേശം കാണിച്ച് വിക്കറ്റ് വലിച്ചെറിയുന്നുവെന്നത് അദ്ദേഹം എല്ലായ്‌പ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന വിമര്‍ശനമാണ്. ക്രീസിലെത്തിയാല്‍ പലപ്പോഴും സാഹചര്യം പോലും നോക്കാതെ ആദ്യ ബോളില്‍ തന്നെ സഞ്ജു സിക്‌സറിനു ശ്രമിക്കുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഇതു കാരണം വിക്കറ്റും അദ്ദേഹത്തിനു നഷ്ടമായിരുന്നു.

സഞ്ജുവിനു ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതെ പോവുന്നതിന്റെ പ്രധാന കാരണവും ഈ അഗ്രസീവ് സമീപനമാണ്. ക്രീസില്‍ നിലയുറപ്പിച്ച് വലിയ ഇന്നിങ്‌സുകള്‍ പടുത്തുയര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കില്‍ കൂടുതല്‍ വലിയ സ്‌കോറുകളും സഞ്ജുവിനു തന്റെ പേരില്‍ കുറിക്കാന്‍ സാധിച്ചേനെ.

SANJU SAMSON

പക്ഷെ അദ്ദേഹമൊരിക്കലും തന്റെ ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ് ഇത്രയും ആക്രമണോത്സുക ബാറ്റിങ് പുറത്തെുടുക്കുന്നതെന്നു ഒരിക്കല്‍ സഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്. ഇതു എന്തായിരുന്നുവെന്നു നോക്കാം.

നല്ല ധൈര്യം വേണം

ആക്രമണോത്സുക ശൈലിയില്‍ ബാറ്റ് ചെയ്യണമെങ്കില്‍ നല്ല ധൈര്യം കൂടി ആവശ്യമാണെന്നാണ് സഞ്ജു സാംസണ്‍ പറയുന്നത്. ക്രിക്കറ്റില്‍ നമുക്കു തിരിച്ചടികള്‍ ഒരുപാടുണ്ടാവും. പക്ഷെ ടി20 പോലെയൊരു ഫോര്‍മാറ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ നല്ല ധൈര്യം കൂടി ആവശ്യമാണ്.

കാരണം അഗ്രസീവ് സമീപനം പിന്തുടരുമ്പോള്‍ നിങ്ങള്‍ പരാജയപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ എന്തും നേരിടാനുള്ള ധൈര്യം ആവശ്യമാണ്. ഇന്ത്യന്‍ ജഴ്‌സിയില്‍ ഇവിടെ നടക്കുന്ന മല്‍സരത്തില്‍ നിങ്ങള്‍ ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നിങ്ങള്‍ക്കു പല കോണുകളില്‍ നിന്നും നേരിടേണ്ടതായി വരുമെന്നും സഞ്ജു വ്യക്തമാക്കി.

സ്വയം പിന്തുണയ്ക്കണം

ബാറ്റിങില്‍ നിങ്ങള്‍ ഫ്‌ളോപ്പായാല്‍ പല തരത്തിലുള്ള വിമര്‍ശനങ്ങളും ഉപദേശങ്ങളുമെല്ലാം നിങ്ങള്‍ക്കു നേരിടേണ്ടി വരും. പക്ഷെ അതൊന്നും കാര്യമായെടുക്കാതെ എനിക്കു നന്നായി കളിക്കാന്‍ സാധിക്കുമെന്നു സ്വയം മനസ്ലില്‍ പറഞ്ഞു കൊണ്ടിരിക്കുകയും പിന്തുണയ്ക്കുകയും വേണം.

നിങ്ങളുടെ കൂടെ ആരും തന്നെയില്ലെങ്കിലും സ്വയം പിന്തുണയ്‌ക്കേണ്ടത് വളരെ ആവശ്യമാണ്. എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യവും ഇതു തന്നെയാണ്. ഞാന്‍ എന്താണെന്നു സ്വയം മനസ്സിലാക്കാനും ഇതിലൂടെ സാധിക്കുമെന്നും സഞ്ജു സാംസണ്‍ മനസ്സ് തുറന്നു.

SANJU SAMSON

ഒരുപാട് റണ്‍സൊന്നും വേണമെന്നില്ല

ഡല്‍ഹിക്കാരുടെ മാനസികാവസ്ഥയോടെയാണ് ഞാന്‍ കളിക്കാറുള്ളത്. കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ആസ്വദിച്ചു കളിക്കാം, ഇല്ലെങ്കില്‍ ഇല്ല. അത്രയേ ഉള്ളൂ. ഞാന്‍ ഇവിടെയുള്ളത് ഒരുപാട് റണ്‍സ് നേടാനൊന്നുമല്ല. മറിച്ച് ടീമിനു വളരെയധികം സഹായമാവുന്ന വളരെ കുറച്ച് റണ്‍സ് നേടുകയെന്നതു മാത്രമാണ് എന്റെ ലക്ഷ്യം.

എനിക്കു ഇപ്പോള്‍ ഒരുപാട് അനുഭവസമ്പത്തുണ്ട്. ഏഴു വര്‍ഷത്തിലേറെയായി ഞാന്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി കളിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യ എ ടീമിനായും നേരത്തേ കളിച്ചിരുന്നു. ഐപിഎല്ലില്‍ ഇപ്പോഴും കളിക്കുകയാണ്. അതുകൊണ്ടു തന്നെ ആവനാഴിയില്‍ ഇപ്പോള്‍ ഒരുപാട് ആയുധങ്ങളുമുണ്ട്. വിജയങ്ങള്‍ ലഭിക്കുമ്പോള്‍ അതിനെ വലുതാക്കാനാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിലവില്‍ ദുലീപ് ട്രോഫിയില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഇന്ത്യ സിയുമായുള്ള ആദ്യ കളിയില്‍ സഞ്ജുവിനു അവസരം ലഭിച്ചിരുന്നില്ല. പകരം കെഎസ് ഭരതാണ് കഴിഞ്ഞ മല്‍സരത്തില്‍ വിക്കറ്റ് കാത്തത്.

Story first published: Thursday, September 12, 2024, 10:08 [IST]
Other articles published on Sep 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+