Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് ശേഷം അടുത്ത ഹിറ്റ്മാനാര്? അത് സഞ്ജു തന്നെ! ഈ കഴിവുകള്‍ മറ്റാര്‍ക്കുണ്ട്?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. ഒരു താരം പടിയിറങ്ങുമ്പോള്‍ കൃത്യമായി ഉത്തമ പകരക്കാരനെ ഇന്ത്യക്ക് ലഭിക്കാറുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും പടിയിറങ്ങിയപ്പോള്‍ ആ സ്ഥാനത്തേക്കാണ് രോഹിത് ശര്‍മയും വിരാട് കോലിയും കടന്ന് വരുന്നത്. ഇവര്‍ക്ക് ശേഷവും ഇന്ത്യന്‍ ടീം ശക്തമാവുമെന്നുറപ്പ്. ഇത് വ്യക്തമാക്കുന്ന തരത്തിലാണ് ഇന്ത്യയുടെ യുവതാരങ്ങളുടെ പ്രകടനങ്ങളും. ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും തിലക് വര്‍മയുമെല്ലാം ഇന്ത്യയുടെ അടുത്ത വലിയ പ്രതീക്ഷകളാണ്.

ഒരു ബാറ്റിങ് പൊസിഷനിലേക്ക് ഒന്നിലധികം സൂപ്പര്‍ താരങ്ങളെ അണിനിരത്താന്‍ ഇന്ത്യക്ക് സാധിക്കും. രോഹിത് ശര്‍മയും വിരാട് കോലിയും കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. രോഹിത് കളമൊഴിയുമ്പോള്‍ ഇന്ത്യക്ക് നഷ്ടമാവുക വെടിക്കെട്ട് തുടക്കം നല്‍കുന്ന ഓപ്പണറെയാണ്. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള രോഹിത്തിന്റെ പകരക്കാരന്‍ ആരാവും എന്നത് ഇതിനോടകം ഇന്ത്യന്‍ ടീമിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്.

ഹിറ്റ്മാനെന്ന ഓമനപ്പേരില്‍ ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന രോഹിത്തിന് ശേഷം അടുത്ത ഹിറ്റ്മാന്‍ പദവിക്ക് അനുയോജ്യനായ താരം സഞ്ജു സാംസണാണ്. ഇതിനോടകം ടി20യില്‍ ഓപ്പണറായ സഞ്ജുവിന് ഏകദിനത്തിലും രോഹിത്തിന്റെ പകരം ഓപ്പണറാവാന്‍ സാധിക്കും. അടുത്ത ഹിറ്റ്മാന്‍ സഞ്ജുവാണെന്ന് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

അനായാസം സിക്‌സര്‍ പറത്താനുള്ള കഴിവ്

രോഹിത് ശര്‍മയെ അപകടകാരിയായ ഓപ്പണറാക്കാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ സിക്‌സര്‍ പറത്താനുള്ള കഴിവായിരുന്നു. പവര്‍പ്ലേയില്‍ ന്യൂബോളില്‍ അനായാസം സിക്‌സര്‍ പറത്താന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു. ഇതേ കഴിവാണ് സഞ്ജുവിനുമുള്ളത്. അനായാസം സിക്‌സര്‍ പറത്താന്‍ സഞ്ജുവിനാവും. കടന്നാക്രമിച്ച് കളിക്കുകയെന്ന ചിന്താഗതിയാണ് സഞ്ജുവിന്റേത്. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ ആക്രമിക്കാന്‍ സഞ്ജുവിന് സാധിക്കും.

രോഹിത്തിനെപ്പോലെ ആദ്യത്തെ 10 ഓവറിനുള്ളില്‍ത്തന്നെ വലിയ ഇംപാക്ട് സൃഷ്ടിച്ചെടുക്കാന്‍ സഞ്ജു സാംസണിന് സാധിച്ചേക്കും. സ്വാഭാവികമായ ആക്രമണ ശൈലിയുള്ളവരാണ് രോഹിത്തും സഞ്ജുവുമെല്ലാം. അതുകൊണ്ടുതന്നെ ഓപ്പണര്‍ റോളില്‍ രോഹിത്തിന് ശേഷം ഏറ്റവും അനുയോജ്യന്‍ സഞ്ജു തന്നെയാണ്. മികച്ച ഫിറ്റ്‌നസുള്ള സഞ്ജുവിന് വമ്പന്‍ സിക്‌സുകള്‍ അനായാസം നേടിയെടുക്കാനുള്ള കഴിവുണ്ടെന്ന് തന്നെ പറയാം.

പുള്‍ഷോട്ട് കളിക്കാനുള്ള ശേഷി

ഇന്ത്യയുടെ പല ബാറ്റ്‌സ്മാന്‍മാരുടേയും ദൗര്‍ബല്യമാണ് പുള്‍ ഷോട്ട്. നല്ല വേഗത്തിലെത്തുന്ന ഷോട്ട് ബോളുകള്‍ക്ക് മുന്നില്‍ പകച്ചുപോകുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതലാണെന്ന് പറയാം. ഇവര്‍ക്ക് മുന്നിലാണ് രോഹിത് വ്യത്യസ്തനായിരുന്നത്. ചീറി പാഞ്ഞെത്തുന്ന ഷോട്ട് ബോളുകളെ ഗ്യാലറിയിലേക്കെത്തിക്കുന്ന മാജിക് കൈവശമുള്ള ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. ഇതേ കഴിവാണ് സഞ്ജു സാംസണിനുമുള്ളത്. രോഹിത്തിനെപ്പോലെ തന്നെ ഗംഭീരമായി സഞ്ജു പുള്‍ഷോട്ട് കളിക്കും.

sanju samson

നല്ല ടൈമിങ്ങില്‍ കളിക്കാന്‍ ഇരുവര്‍ക്കും കഴിവുണ്ട്. സഞ്ജു തന്റെ കൈക്കരുത്തിനെ നന്നായി ഉപയോഗിക്കുന്ന ബാറ്റ്‌സ്മാനാണ്. പുള്‍ ഷോട്ട് കളിക്കാന്‍ കഴിവുള്ള സഞ്ജു രോഹിത്തിനെക്കാളും നന്നായി സ്പിന്നിനെ നേരിടുന്ന താരവുമാണ്. സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സഞ്ജു സാംസണ്‍. ഇന്ത്യയുടെ മറ്റ് പല താരങ്ങള്‍ക്കും സ്പിന്‍ പ്രതിസന്ധി തീര്‍ക്കുമ്പോഴും സഞ്ജുവിനെതിരേ പന്തെറിയാന്‍ സ്പിന്നര്‍മാരാണ് ഭയപ്പെടുന്നത്.

വലിയ സ്‌കോര്‍ നേടാനുള്ള കഴിവ്

രോഹിത് ശര്‍മയുടെ മറ്റൊരു പ്രധാന സവിശേഷത മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാനുള്ള കഴിവാണ്. മൂന്ന് ഇരട്ട സെഞ്ച്വറികള്‍ അദ്ദേഹം ഏകദിനത്തില്‍ നേടിയെടുത്തത് ഇതിന് തെളിവാണ്. രോഹിത്തിനെപ്പോലെ തന്നെ മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ ശേഷിയുള്ളവനാണ് സഞ്ജു സാംസണും. അര്‍ധ സെഞ്ച്വറികളെ സെഞ്ച്വറികളാക്കാനും സെഞ്ച്വറി ഇരട്ട സെഞ്ച്വറിയാക്കാനും അദ്ദേഹത്തിന് സാധിക്കും.

ആഭ്യന്തര ക്രിക്കറ്റിലൂടെ സഞ്ജു ഇരട്ടി സെഞ്ച്വറി സാധ്യമാക്കിയിട്ടുണ്ട്. രോഹിത്തിനെക്കാളും ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സ്മാനാണ് സഞ്ജുവെന്ന് പറഞ്ഞാലും തെറ്റാകില്ല. വ്യത്യസ്തമായ ഷോട്ടുകള്‍ കളിച്ച് ഫലിപ്പിക്കാന്‍ സഞ്ജുവിന് സാധിക്കും. അതുകൊണ്ടുതന്നെ സഞ്ജുവിന് എന്തുകൊണ്ടും രോഹിത്തിന് ശേഷം ഹിറ്റ്മാന്‍ പദവിയിലേക്ക് എത്താനാവും.

Story first published: Sunday, December 15, 2024, 6:17 [IST]
Other articles published on Dec 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+