Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനോട് അന്ന് ഉടക്കി, ഇപ്പോള്‍ ശത്രു! ഇന്ത്യന്‍ ടീമിലെ 'വില്ലനെ' അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരമാണ് സഞ്ജു സാംസണ്‍. വിക്കറ്റിന് പിന്നിലെ മിന്നല്‍ പ്രകടനങ്ങള്‍ക്കൊണ്ട് കൈയടി നേടുന്ന സഞ്ജുവിന് വലിയ ആരാധക പിന്തുണയുമുണ്ട്. പൊതുവേ സഹതാരങ്ങളുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരമാണ് സഞ്ജു. എല്ലാവരോടും സൗമ്യനായി പെരുമാറുന്നതിനാല്‍ ഇന്ത്യന്‍ ടീമിന് പുറത്തും വലിയ സൗഹൃദ വലയം സഞ്ജുവിനുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു.

ഇതും സഞ്ജുവിന്റെ സുഹൃത് ബന്ധം വലുതാകാനുള്ള കാരണമാണ്. എന്നാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിനുള്ളില്‍ ഒരു താരത്തെ ഇഷ്ടമല്ല. സഞ്ജുവിന് മാനസികമായി അകല്‍ച്ചയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയാണ്. ഐപില്ലിനിടെ ഉണ്ടായ ഉടക്കാണ് ഇതിന് കാരണം. സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ്.

ഐപിഎല്ലില്‍ ഗുജറാത്തും രാജസ്ഥാനും തമ്മില്‍ അവസാന സീസണില്‍ നടന്ന മത്സരത്തിനിടെയാണ് സഞ്ജുവുമായി ഹാര്‍ദിക് ഉടക്കിയത്. സഞ്ജു സാംസണ്‍ അതിവേഗത്തില്‍ ബാറ്റു ചെയ്യവെയാണ് ഹാര്‍ദിക് പ്രകോപിപ്പിച്ചത്. സഞ്ജുവിനെ തുറിച്ചുനോക്കുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്‌തെങ്കിലും സഞ്ജു തിരിച്ച് ഒരു വാക്കുപോലും മിണ്ടിയില്ല. എന്നാല്‍ റാഷിദ് ഖാനെ തുടര്‍ച്ചയായി മൂന്ന് സിക്‌സുകള്‍ പറത്തിയാണ് സഞ്ജു ഇതിന് പ്രതികാരം വീട്ടിയത്.

ഇതോടെ സഞ്ജുവിന് ഹാര്‍ദിക്കിനോട് ശത്രുതയായി. ഇതിന് ശേഷവും സഞ്ജുവും ഹാര്‍ദിക് പാണ്ഡ്യയും ഒരുമിച്ച് കളിച്ചിരുന്നെങ്കിലും വലിയ ബന്ധം കാട്ടിയിരുന്നില്ല. സഞ്ജുവിന് ലഭിക്കുന്ന വലിയ ആരാധക പിന്തുണയും ഹാര്‍ദിക്കിനെ ചൊടിപ്പിക്കുന്നുണ്ട്. സഹതാരങ്ങളോട് മര്യാദ കാട്ടാത്ത താരമാണ് ഹാര്‍ദിക്. പ്രതിഭ വിലയിരുത്തുമ്പോള്‍ ഹാര്‍ദിക് മികച്ചവനാണെങ്കിലും പെരുമാറ്റം പലപ്പോഴും അഹങ്കാരം നിറഞ്ഞതാണ്. ഇന്ത്യയെ ടി20 ലോകകപ്പില്‍ ഹാര്‍ദിക് നയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

hardik pandya

ഇതിനിടെയാണ് ഹാര്‍ദിക്കിനെ പരിക്ക് വേട്ടയാടിയത്. ഇപ്പോള്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പില്‍ കളിക്കാനാണ് സാധ്യത. ഐപിഎല്ലില്‍ നായകനായപ്പോള്‍ സീനിയര്‍ താരങ്ങളോട് പോലും ബഹുമാനം കാട്ടാന്‍ ഹാര്‍ദിക് തയ്യാറാവുന്നില്ല. ഗുജറാത്തില്‍ കളിക്കവെ ഹാര്‍ദിക് പാണ്ഡ്യ മുഹമ്മദ് ഷമിയെ അപമാനിച്ചിരുന്നു. മോശം ഫീല്‍ഡിങ്ങിന്റെ പേരിലാണ് ഷമിയോട് മോശം പദപ്രയോഗം ഉള്‍പ്പെടെ ഹാര്‍ദിക് നടത്തിയത്.

എന്നാല്‍ ഷമി അപ്പോള്‍ ഇതിനോട് പ്രതികരിച്ചില്ലെങ്കിലും കഴിഞ്ഞിടെ സംഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. പരസ്യ പ്രതികരണം നടത്തി വിവാദം സൃഷ്ടിക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് അന്ന് പ്രതികരിക്കാത്തതെന്നാണ് ഷമി പറഞ്ഞത്. ദേഷ്യം നിയന്ത്രിക്കണ്ടേത് യുവതാരങ്ങളെ സംബന്ധിച്ച് അത്യാവശ്യമാണെന്നും സമ്മര്‍ദ്ദമുണ്ടെങ്കിലും പെരുമാറ്റം മര്യാദപൂര്‍വ്വമായിരിക്കണമെന്നും ഷമി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ രോഹിത് ശര്‍മയുടെ വില്ലനായിരിക്കുകയാണ് ഹാര്‍ദിക്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ. എന്നാല്‍ അപ്രതീക്ഷിതമായി ഇപ്പോള്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കിയിരിക്കുകയാണ് മുംബൈ. പകരം ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് എത്തിച്ച് മുംബൈ നായകനാക്കുകയും ചെയ്തു. ഇതിന് പിന്നില്‍ രോഹിത്തിനെ ഒതുക്കാനുള്ള ഹാര്‍ദിക്കിനെ നീക്കമുണ്ടെന്ന് വ്യക്തം.

ആരോടും ബഹുമാനം കാട്ടാന്‍ തയ്യാറാകാത്ത അഹങ്കാരിയാണ് ഹാര്‍ദിക്കെന്ന ആക്ഷേപം പരക്കെയുണ്ട്. എംഎസ് ധോണിക്ക് കീഴിലും വിരാട് കോലിക്ക് കീഴിലും കളിച്ചിരുന്നപ്പോള്‍ ഹാര്‍ദിക് ശാന്തനായിരുന്നു. എന്നാല്‍ ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പിലേക്കെത്തിച്ചതോടെ ഹാര്‍ദിക്കിന്റെ മനോഭാവവും മാറി. ഇന്ന് ഇന്ത്യന്‍ ടീമിലെ ഏറ്റവും അഹങ്കാരിയായ താരമാണ് ഹാര്‍ദിക്.

മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് തിരിച്ചെത്തിയതില്‍ ടീമിനുള്ളില്‍ അഭിപ്രായ ഭിന്നതയും രൂക്ഷമാണ്. ഹാര്‍ദിക് ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയാല്‍ സഞ്ജുവിനെ ഒതുക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Wednesday, February 7, 2024, 13:56 [IST]
Other articles published on Feb 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+