Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹേറ്റേഴ്‌സ് കാണൂ, സഞ്ജുവിനു വെറുതെയല്ല ഇത്രയും ഫാന്‍സ്! ഈ വീഡിയോ തെളിവ്, വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് മലയാളി താരം സഞ്ജു സാംസണ്‍. ദേശീയ ടീമില്‍ ഇപ്പോഴും സ്ഥിരം സാന്നിധ്യമല്ലെങ്കിലും ടീമിലെ സ്ഥിരാംഗങ്ങളായ പല കളിക്കാരെയും കൂടുതല്‍ ഫാന്‍സ് അദ്ദേഹത്തിനുണ്ട്. അതുകൊണ്ടു തന്നെയാണ് സഞ്ജുവിന്റെ ഓരോ നേട്ടങ്ങളും അവര്‍ ആഘോഷിക്കുകയും തിരിച്ചടികളോടു പ്രതികരിക്കുകയും ചെയ്യുന്നത്.

എന്നാല്‍ സഞ്ജുവിന്റെ ഈ വലിയ ആരാധകവൃന്ദം ഹേറ്റേഴ്‌സിനു അത്ര രസിക്കുന്നില്ല. ഇതു പിആര്‍ വര്‍ക്കാണെന്നും പണം മുടക്കിയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നുമെല്ലാം അവര്‍ ആരോപിക്കുന്നു. പക്ഷെ ഇതൊന്നും സത്യമല്ലെന്നും എന്തുകൊണ്ടാണ് ഇത്രയുമധികം പേര്‍ തന്നെ ഇഷ്ടപ്പെടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതെന്നും സഞ്ജു കാണിച്ചു തന്നിരിക്കുകയാണ്.

SANJU SAMSON

Screenshot

ഫാന്‍സുമായുള്ള ഇടപെടല്‍ തന്നെയാണ് തന്നെ പ്രിയങ്കരനാക്കി മാറ്റുന്നതെന്നാണ് ഒരു വീഡിയോയിലൂടെ കേരളാ, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ ക്യാപ്റ്റന്‍ കാണിച്ചു തന്നിരിക്കുന്നത്. രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശുമായി ആലപ്പുഴയിലെ എസ്ഡി കോളേജില്‍ നടന്ന കളിക്കിടെയായിരുന്നു സംഭവം. മല്‍സരശേഷം ഗ്രൗണ്ടിനു പുറത്തു തന്നെ കാണാനെത്തിയ ഭിന്നശേഷിക്കാരനായ ഒരു ആരാധകനോടുള്ള സഞ്ജുവിന്റെ വിനയത്തോടെയുള്ള പെരുമാറ്റത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

ആരാധകരുമായി സംവദിക്കുന്ന സഞ്ജു സാംസണിന്റെ വീഡിയോ കാണാം

കൈയില്‍ പിടിച്ചും കുശലം പറഞ്ഞും ഒപ്പം ഫോട്ടോയെടുത്തുമെല്ലാം സഞ്ജു അവരില്‍ ഒരാളായി മാറുകയായിരുന്നു. സെല്‍ഫി എടുക്കവെ ഭിന്ന ശേഷിക്കാരനായ ആരാധകന്റെ തൊപ്പി താഴ്ന്നു പോവുകയും ഫോട്ടോയില്‍ മുഖം കാണില്ലെന്നു മനസ്സിലാവുകയും ചെയ്ത സഞ്ജു അതു സ്വയം ഉയര്‍ത്തി വയ്ക്കുന്നയും വീഡിയോയില്‍ കാണാം.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ആരാധകരുണ്ടായിട്ടും അതൊന്നും തന്നെ അഹങ്കാരിയാക്കി മാറ്റിയിട്ടില്ലെന്നു ഈ വീഡിയോയില്‍ ആരാധകരുമായുള്ള സഞ്ജുവിന്റെ താഴ്മയോടെയുള്ള പെരുമാറ്റം നമുക്കു കാണിച്ചു തരുന്നു. സെലിബ്രിറ്റി ജാഡയൊന്നുമില്ലാതെ എല്ലായ്‌പ്പോഴും ആരാധകരിലൊരാളായി താന്‍ നില്‍ക്കുന്നതു കാരണമാണ് ആരാധകര്‍ ഇത്രയുമധികം തന്നെ ഇഷ്ടപ്പെടുന്നതെന്നു അദ്ദേഹം ഇതിലൂടെ തെളിയിക്കുകയും ചെയ്യുന്നു. ഹേറ്റേഴ്‌സിന്റെ വായടപ്പിക്കാന്‍ ഈയൊരു വീഡിയോ തന്നെ ധാരാളമാണെന്നതില്‍ സംശയമില്ല.

അതേസമയം, റിങ്കു സിങുള്‍പ്പെട്ട മികച്ച താരങ്ങളുള്ള ഉത്തര്‍ പ്രദേശ് ടീമിനെ രഞ്ജിയിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ സഞ്ജുവും സംഘവും സമനിലയില്‍ തളച്ചിരിക്കുകയാണ്. അടുത്ത ഗ്രൂപ്പ് മല്‍സരത്തില്‍ അദ്ദേഹം കേരളാ ടീമിനൊപ്പമുണ്ടാവില്ല. വ്യാഴാഴ്ച ആരംഭിക്കുന്ന അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് സഞ്ജു.

ടീമിലെ രണ്ടു വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് അദ്ദേഹം. ജിതേഷ് ശര്‍മയാണ് മറ്റൊരാള്‍. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ ടി20 ടീമിലേക്കു സഞ്ജു തിരികെയെത്തിയിരിക്കുന്നത്. ടി20 ടീമില്‍ നിന്നും തഴയപ്പെട്ട അദ്ദേഹം ഇനി തിരിച്ചെത്താനിടയില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

SANJU SAMSON

പക്ഷെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് അഫ്ഗാനിസ്താനുമായുള്ള പരമ്പരയില്‍ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി സഞ്ജുവിനെ ടീമിലേക്കു തിരികെ വിളിച്ചത്. ഇഷാന്‍ കിഷനെ ഒഴിവാക്കിയാണ് അദ്ദേഹത്തെ തിരികെയെടുത്തത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ജൂണില്‍ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സഞ്ജുവിനു സാധിച്ചേക്കുമെന്നാണ് അഫ്ഗാനെതിരായ ടീം സെലക്ഷന്‍ തെളിയിക്കുന്നത്. പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചാല്‍ അതു മുതലാക്കാന്‍ അദ്ദേഹം തീര്‍ച്ചയായും ശ്രമിക്കേണ്ടതുണ്ട്.

സഞ്ജുവിനു അതിനു കഴിഞ്ഞാല്‍ ലോകകപ്പ് സ്‌ക്വാഡിലേക്കു അവകാശവാദമുന്നയിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നുറപ്പാണ്. ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച മല്‍സരത്തില്‍ സഞ്ജു കന്നി അന്താരാഷ്ട്ര സെഞ്ച്വറി കുറിച്ചിരുന്നു. കഴിഞ്ഞ മാസം സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലായിരുന്നു ഇത്.

Story first published: Wednesday, January 10, 2024, 6:22 [IST]
Other articles published on Jan 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+