Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ ഒതുക്കുന്നതാര്? ടീമില്‍ ചുവടുറപ്പിക്കാന്‍ ഒരു വഴി മാത്രം!! ചോപ്രയുടെ ഉപദേശമറിയാം

ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരമാവാനുള്ള പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ടീമിനോടൊപ്പം മതിയായ അവസരങ്ങള്‍ കിട്ടാതെ അകത്തും പുറത്തുമായി തുടരുന്ന നിര്‍ഭാഗ്യവാനായ താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ദേശീയ ടീമിനു വേണ്ടി ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ഇതിനകം കളിച്ചു കഴിഞ്ഞെങ്കിലും രണ്ടിലും അദ്ദേഹത്തിനു സീറ്റുറപ്പില്ല.

മുന്‍നിര താരങ്ങള്‍ക്കു വിശ്രമം അനുവദിക്കുകയോ, പരിക്കേല്‍ക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ സഞ്ജുവിനു ദേശീയ ടീമില്‍ ഇടം ലഭിക്കാറുള്ളൂ. എന്തുകൊണ്ടാണ് അദ്ദേഹത്തിനു ഇത്തരമൊരു അവഗണന ദേശീയ ടീമില്‍ നിന്നും നിരന്തരം നേരിടേണ്ടി വരുന്നതെന്നും ഇതു മറികടക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര ഒരിക്കല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

SANJU SAMSON

സഞ്ജുവിന്റെ ആരാധകപിന്തുണ

സഞ്ജു സാംസണിനു വലിയൊരു ആരാധകസമൂഹമുണ്ട്. നമ്മളെല്ലം ജീവിക്കുന്നത് ഒരു ഡിജിറ്റല്‍ യുഗത്തിലുമാണ്. സഞ്ജു വളരെ കഴിവുറ്റ ക്രിക്കറ്ററാണ്. വളരെ നന്നായിട്ട് കളിക്കുകയും ചെയ്യാറുണ്ട്.

സഞ്ജു നന്നായി ബാറ്റ് ചെയ്യുമ്പോള്‍ ഇത്ര സിംപിളാണോ ബാറ്റിങെന്നു നമുക്കു തോന്നിപ്പോവും. അദ്ദേഹത്തിന്റെ പ്രകടനം നമ്മുടെ കണ്ണുകള്‍ക്കു എല്ലായ്‌പ്പോഴും സന്തോഷം നല്‍കുന്നതാണ്. ഐപിഎല്ലിന്റെ ഫൈനലില്‍ ടീമിനെ എത്തിക്കാനും സഞ്ജുവിനു സാധിച്ചുമുണ്ടെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

ഇന്ത്യക്കായി കുറച്ചു അവസരങ്ങള്‍ കിട്ടി

ഇന്ത്യന്‍ ടീമിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ കുറച്ചു അവസരങ്ങള്‍ സഞ്ജു സാംസണിനു ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും അദ്ദേഹത്തിനു നന്നായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ ഫാന്‍സിനു സാധിച്ചിട്ടില്ല. പക്ഷെ സഞ്ജുവിനു ഇതു തിരിച്ചറിയുകയും ചെയ്യാം.

ദേശീയ ടീമിന്റെ നിലവിലെ സെറ്റപ്പില്‍ പരിമിതമായ അവസരങ്ങള്‍ മാത്രമേ അദ്ദേഹത്തിനു ഇനിയും ലഭിക്കാന്‍ പോവുന്നുള്ളൂ. കാരണം സഞ്ജുവിനെ ഉള്‍പ്പെടുത്താല്‍ ടീമില്‍ ഇടമില്ലെന്നതാണ് സത്യം. ഡബിള്‍ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനു പോലും ഇപ്പോഴും ടീമില്‍ സ്ഥാനമുറപ്പില്ല. കളിപ്പിക്കുകയാണെങ്കില്‍ തന്നെ അഞ്ചാം നമ്പറില്‍ മാത്രമേ ഇടമുള്ളൂ. അത്ര മാത്രം മല്‍സരമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുള്ളത്.

കഴിവുറ്റ ഒരുപാട് പേരാണ് ടീമില്‍ അവസരം കാത്തുനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ അവസരം കിട്ടിയാല്‍ സഞ്ജു അതു ഇരുകൈകളും നീട്ടി സ്വീകരിക്കുക തന്നെ വേണം. എന്തു കാരണം കൊണ്ടായാലും അതു നഷ്ടപ്പെടുത്തിയാല്‍ നിങ്ങള്‍ പശ്ചാത്തപിക്കും. പിന്നീട് വീണ്ടും കളിക്കാരുടെ ലൈനില്‍ പിറകില്‍ പോയി നില്‍ക്കേണ്ടതായി വരുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

SANJU SAMSON

സഞ്ജുവുണ്ടെങ്കില്‍ ജയിക്കുമോ?

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ജയിക്കുമായിരുന്നുവെന്നു ആരാധകര്‍ പലപ്പോഴും ചൂണ്ടിക്കാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനുള്ള ദൈവത്തിന്റെ സമ്മാനമാണ് സഞ്ജുവെന്നും അദ്ദേഹത്തെകളിപ്പിച്ചാല്‍ എല്ലാം ശരിയാവുമെന്നുമെല്ലാം ഫാന്‍സ് പറയും.

അദ്ദേഹം കളിച്ചാലും വലിയ മാറ്റമൊന്നും സംഭവിക്കുമെന്നു എനിക്കു തോന്നുന്നില്ല. പക്ഷെ സഞ്ജുവുണ്ടായിരുന്നെങ്കില്‍ കളി മാറിയേനെയെന്നും നമ്മള്‍ ജയിക്കുമായിരുന്നുവെന്നുമുള്ള തരത്തിലുള്ള സംസാരമാണ് പുറത്ത് ആരാധകരുടെ ഭാഗത്തു നിന്നും നടക്കുന്നതെന്നും ആകാശ് ചോപ്ര പറയുന്നു.

അതേസമയം, കഴിഞ്ഞ മാസത്തെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി20 പരമ്പരയിലാണ് സഞ്ജുവിനെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ആദ്യ മല്‍സരത്തില്‍ തഴയപ്പെട്ടെങ്കിലും അടുത്ത രണ്ടു കളിയിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. എന്നാല്‍ രണ്ടിലും ഗോള്‍ഡന്‍ ഡെക്കായാണ് സഞ്ജു പുറത്തായത്. ബംഗ്ലാദേശുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയിലൂടെയാവും അദ്ദേഹം ഇനി ദേശീയ ടീമില്‍ മടങ്ങിയെത്തിയേക്കുക.

Story first published: Saturday, September 14, 2024, 18:01 [IST]
Other articles published on Sep 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+