Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL: സഞ്ജുവിന്റെ ലക്ഷ്യം 'ഒരു വെടിക്ക് 2 പക്ഷി'!! ഗംഭീറിനെ വീഴ്ത്താം, ആ ടിക്കറ്റുമുറപ്പ്

കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്കു മുഴുവന്‍ ആഹ്ലാദിക്കാനുള്ള വക നല്‍കിയാണ് കെസിഎല്ലിന്റെ (കേരളാ ക്രിക്കറ്റ് ലീഗ്) രണ്ടാം സീസണില്‍ കളിക്കാനുള്ള തീരുമാനം സഞ്ജു സാംസണ്‍ എടുത്തിരിക്കുന്നത്. ഐപിഎല്‍ മാതൃകയില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ടി20 ലീഗിന്റെ ഐക്കണ്‍ താരമായിരുന്നു അദ്ദേഹം.

എന്നിട്ടും ടൂര്‍ണമെന്റില്‍ സഞ്ജു കളിക്കാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തുന്നതിനൊപ്പം ടൂര്‍ണമെന്റിന്റെയും ഗ്ലാമര്‍ കുറച്ചിരുന്നു. തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂള്‍ കാരണമാണ് കെസിഎല്ലില്‍ നിന്നും സഞ്ജു വിട്ടുനിന്നതെന്നു പിന്നീട് റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ഈ വര്‍ഷം കെസിഎല്ലില്‍ തീര്‍ച്ചയായും കളിക്കാന്‍ താരം തീരുമാനിച്ചിരിക്കുകയാണ്.

SANJU SAMSON

സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തില്‍ സഞ്ജുവും പേര് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടുകളും വന്നു കഴിഞ്ഞു. അദ്ദേഹത്തിന്റെ ടി20 കരിയറിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ടൂര്‍ണമെന്റെന്നു തന്നെ കെസിഎല്ലിനെ വിളിക്കാം. ടൂര്‍ണമെന്റില്‍ സഞ്ജു കളിക്കാന്‍ തീരുമാനിച്ചതിനു പിന്നിലും ചില വലിയ ലക്ഷ്യങ്ങളുമുണ്ട്. അതു എന്താണെന്നു പരിശോധിക്കാം.

സഞ്ജു ലക്ഷ്യമിടുന്നത് ആ സീറ്റ്

അന്താരാഷ്ട്ര ടി20യില്‍ സമീപകാലത്തു നടന്നിട്ടുള്ള പരമ്പരകളിലെല്ലാം ഇന്ത്യന്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സസഞ്ജു സാംസണായിരുന്നു. അതോടൊപ്പം തുടരെ മൂന്നു പരമ്പരകളില്‍ ഓപ്പണ്‍ ചെയ്യാനുള്ള അവസരവും കോച്ച് ഗൗതം ഗംഭീര്‍ അദ്ദേഹത്തിനു നല്‍കിയിരുന്നു. മൂന്നു സെഞ്ച്വറികളുമായി തനിക്കു ലഭിച്ച അവസരം നന്നായി തന്നെ മുതലെടുക്കാന്‍ സഞ്ജുവിനു സാധിച്ചു.

എങ്കിലും ടി20യില്‍ അദ്ദേഹം ഇപ്പോഴും ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടില്ല. ഒരുപാട് പേര്‍ ഈ റോളിനായി ഇപ്പോഴും മല്‍സരരംഗത്തുണ്ട്. അതുകൊണ്ടു തന്നെ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറണമെങ്കില്‍ നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുകയെന്നതു മാത്രമാണ് അദ്ദേഹത്തിനു മുന്നിലുള്ള ഏക വഴി.

സമാപിച്ച ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിനായില്ല. പരിക്കുകാരണം കുറച്ചു മല്‍സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 140.39 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫിഫ്റ്റിയടക്കം 285 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.

ഐപിഎല്ലിനു മുമ്പ് ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയാണ് സഞ്ജു കളിച്ചത്. ഇതിലും അദ്ദേഹം നിരാശപ്പെടുത്തി. 10.21 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് വെറും 51 റണ്‍സ് മാത്രം. സപ്തബറില്‍ ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പ് നടക്കാനിരിക്കുകയാണ്. കൂടാതെ അടുത്ത വര്‍ഷമാദ്യം ഐസിസിയുടെ ടി20 ലോകകപ്പും നടക്കുന്നുണ്ട്.

SANJU SAMSON

ഏഷ്യാ കപ്പിനു മുമ്പ് ബംഗ്ലാദേശില്‍ മൂന്നു ടി20കളുടെ പരമ്പര ഇന്ത്യ കളിക്കുന്നുണ്ടെങ്കിലും ഇതില്‍ സഞ്ജുവിനു സ്ഥാനം ലഭിക്കുമോയെന്നത് ഇനിയും ഉറപ്പില്ല. അവസാനമായി കളിച്ചിട്ടുള്ള ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെയും, ഐപിഎല്ലിലെയും പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ സഞ്ജു തഴയപ്പെട്ടാലും അദ്ഭുതപ്പെടാനില്ല.

അതിനാല്‍ ഏഷ്യാ കപ്പിനു മുമ്പ് തന്റെ ഫോമും ഫിറ്റ്‌നസുമെല്ലാം തെളിയിക്കാനും ഗംഭീറിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും ഒരു വേദി അദ്ദേഹത്തിനു ആവശ്യമാണ്. അതാണ് കെസിഎല്ലിലൂടെ ലഭിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിനു മുമ്പായിരിക്കും ഈ ടൂര്‍ണമെന്റ് നടന്നേക്കുക.

അതുകൊണ്ടു തന്നെ വലിയൊരു റണ്‍വേട്ടയോ, രണ്ടോ, മൂന്നോ സെഞ്ച്വറികളോ ടൂര്‍ണമെന്റില്‍ നേടാനായാല്‍ ഏഷ്യാ കപ്പിലേക്കു സഞ്ജുവിനു ടിക്കറ്റുറപ്പിക്കാം. കൂടാതെ ഏഷ്യാ കപ്പില്‍ മിന്നിച്ചാല്‍ അതു അദ്ദേഹത്തിനു ടി20 ലോകകപ്പ് ടീമിലേക്കും വഴി തുറക്കും. അതുകൊണ്ടു തന്നെ കെസിഎല്ലെന്നത് സഞ്ജുവിനെ സംബന്ധിച്ച് ഒരു വെടിക്ക് രണ്ടു പക്ഷിയാണെന്നു നിസംശയം പറയാം.

Story first published: Tuesday, June 24, 2025, 14:07 [IST]
Other articles published on Jun 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+