Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് അസൂയ! ജുറേലിനെ ഒതുക്കി? ഇതു സത്യമോ, ആ വിവാദത്തിന് കാരണമെന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന താരങ്ങളിലൊരാളാണ് യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍. ഈ വര്‍ഷം ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം ടീമിന്റെ ഭാവി ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐപിഎല്ലില്‍ സഞ്ജു സാംസണിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള പ്രകടനങ്ങളിലൂടെയാണ് ജുറേല്‍ ശ്രദ്ധിക്കപ്പെടുന്നത്. ദേശീയ ടീമില്‍ താരത്തിനു സ്ഥാനം നേടിക്കൊടുത്തതും ഇതു തന്നെയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ഐപിഎല്‍ സീസണിനിടെ ജുറേലിന്റെ ആരാധകര്‍ സഞ്ജുവിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. റോയല്‍സ് ടീമില്‍ തന്റെ മികവ് പുറത്തെടുക്കാന്‍ ജുറേലിനു സഞ്ജു മതിയായ അവസരങ്ങള്‍ നല്‍കുന്നില്ലെന്നതായിരുന്നു പ്രധാന ആരോപണം. തന്റെ സ്ഥാനത്തിനു ഭീഷണിയാവുമോയെന്നതു കാരണം ജുറേലിനെ അദ്ദേഹം ഒതുക്കുകയാണെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പലരും ആഞ്ഞടിച്ചത്. എന്തായിരുന്നു ഇതിനു കാരണമെന്നു നോക്കാം.

DHRUV JUREL

ബാറ്റിങില്‍ അവസരം നല്‍കിയില്ല?

രാജസ്ഥാന്‍ റോയല്‍സില്‍ ധ്രുവ് ജുറേലിനു സഞ്ജു സാംസണ്‍ ബാറ്റിങില്‍ വേണ്ടത്ര അവസരം നല്‍കിയില്ലെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. പല മല്‍സരങ്ങളിലും ജുറേലിനെ ബാറ്റിങില്‍ മുകളിലേക്കു പ്രൊമോട്ട് ചെയ്യാന്‍ അവസരമുണ്ടായിട്ടും സഞ്ജു ഇതിനു തയ്യാറായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. അഞ്ചു മുതല്‍ ഏഴു വരെ വ്യത്യസ്ത സ്ഥാനങ്ങളിലാണ് താരം ബാറ്റ് ചെയ്തു കൊണ്ടിരുന്നത്.

ചില മല്‍സരങ്ങില്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ബാറ്റിങില്‍ റോയല്‍സ് നേരത്തേ പരീക്ഷിച്ചപ്പോള്‍ ഇതിലും താഴെയാണ് ജുറേല്‍ ബാറ്റ് ചെയ്തത്. ഇതും അദ്ദേഹത്തിന്റെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. സീസണിലെ ആദ്യത്തെ രണ്ടു കളിയില്‍ ആറാം നമ്പറിലാണ് ജുറേല്‍ ബാറ്റ് വീശിയത്. അടുത്ത കളിയിലാവട്ടെ അദ്ദേഹത്തിനു പകരം ശുഭം ദുബെയെ ആറാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യുകയും ചെയ്തു. ഈ കളിയില്‍ ജുറേലിനു ബാറ്റിങിലും അവസരം ലഭിച്ചില്ല.

ഫിഫ്റ്റിക്കു ശേഷം ബാറ്റിങില്‍ താഴേക്ക്

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരേ അഞ്ചാം നമ്പറില്‍ ഇറങ്ങി അപരാജിത ഫിഫ്റ്റി (34 ബോളില്‍ 52) നേടിയിട്ടും അടുത്ത കളിയില്‍ താരം ഒതുക്കപ്പെട്ടു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അദ്ദേഹത്തെ ഏഴാം നമ്പറിലേക്കു മാറ്റുകയായിരുന്നു. ഒരു റണ്‍സിനു താരം പുറത്താവുകയും ചെയ്തു. അവസാന ഘട്ട മല്‍സരങ്ങളില്‍ ഓപ്പണര്‍ ജോസ് ബട്‌ലറുടെ സേവനം റോയല്‍സിനു ലഭിച്ചിരുന്നില്ല. പകരക്കാരനായി മറ്റൊരു ഇംഗ്ലീഷ് താരം ടോം കോഹ്ലര്‍ കാഡ്‌മോറിനെയാണ് അവര്‍ ഓപ്പണറാക്കിയത്.

എന്നാല്‍ നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ യുപിക്കു വേണ്ടി ഓപ്പണറായി കളിച്ചിട്ടുള്ള ജുറേലിനു റോയല്‍സ് ഈ റോള്‍ നല്‍കാതിരുന്നതിനെയും വിമര്‍ശകര്‍ ചോദ്യം ചെയ്തു. ഓപ്പണിങില്‍ ഇറങ്ങി അദ്ദേഹം വലിയ ഇന്നിങ്‌സുകള്‍ കളിക്കുകയാണങ്കില്‍ അതു ടീമില്‍ തന്റെ വിക്കറ്റ് കീപ്പര്‍ റോളിനു തിരിച്ചടിയാവുമെന്ന ഭയമാണ് സഞ്ജുവിനുള്ളതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറ്റപ്പെടുത്തിയിരുന്നു.

DHRUV JUREL

ജുറേല്‍ ടീമില്‍ തുടരുമോ?

വരാനിരിക്കുന്ന ഐപിഎല്ലിലും ധ്രുവ് ജുറേല്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരുമോയന്ന കാര്യം സംശയമാണ്. മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തിനു പകരം മറ്റു ചിലരെയാവും റോയല്‍സ് നിലനിര്‍ത്തിയേക്കുക. സഞ്ജു, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, യുസ്വേന്ദ്ര ചഹല്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് റോയല്‍സ് നിലനിര്‍ത്താനിടയുള്ള കളിക്കാര്‍.

എന്നാല്‍ സഞ്ജു ടീം വിടുകയാണെങ്കില്‍ ജുറേലിനെ റോായല്‍സ് ഒഴിവാക്കാന്‍ സാധ്യതയില്ല. ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ നിലനിര്‍ത്തിയേക്കും. ജുറേലിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ 2023ല്‍ റോയല്‍സിനൊപ്പമാണ് താരത്തിന്റെ അരങ്ങേറ്റം. 13 മല്‍സങ്ങളില്‍ 152 റണ്‍സാണ് അദ്ദേഹം നേടിയത്. കഴിഞ്ഞ തവണയാവട്ടെ 14 കളിയില്‍ രണ്ടു ഫിഫ്റ്റികളടക്കം 195 റണ്‍സും ജുറേല്‍ സ്‌കോര്‍ ചെയ്തു.

Story first published: Sunday, September 1, 2024, 11:46 [IST]
Other articles published on Sep 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+