കൊച്ചി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയാണ്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പര വരുന്നുണ്ട്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് ഇടം ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ബംഗ്ലാദേശ് പരമ്പരയില്‍ സഞ്ജു ശരാശരി പ്രകടനമാണ് നടത്തിയത്.
പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ സഞ്ജു സാംസണിന് സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച റെക്കോഡാണ് സഞ്ജുവിനുള്ളത്. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ സഞ്ജു അവസരം അര്‍ഹിക്കുന്നുണ്ടെങ്കിലും സമീപകാല ഫോം വിലയിരുത്തുമ്പോള്‍ സഞ്ജുവിനെ തഴയാനുള്ള സാധ്യതയാണ് കൂടുതല്‍.
രഞ്ജി ട്രോഫിയില്‍ സഞ്ജു സാംസണ്‍ കേരള ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ സഞ്ജു ബംഗ്ലാദേശ് പരമ്പരക്ക് ശേഷം സഞ്ജു രഞ്ജി ട്രോഫി കളിക്കേണ്ടത് അത്യാവശ്യമാണ്. കാരണങ്ങള്‍ അറിയാം.
സെലക്ടര്‍മാരുടെ വിശ്വാസം നേടിയെടുക്കണം
നിലവില്‍ സഞ്ജുവില്‍ സെലക്ടര്‍മാര്‍ വെച്ചിരുന്ന വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് പറയാം. ശ്രീലങ്കയ്ക്കെതിരേ രണ്ട് മത്സരത്തില്‍ ഡെക്കായ സഞ്ജുവിന് ബംഗ്ലാദേശിനെതിരേയും കാര്യമായ മികവ് കാട്ടാന്‍ സാധിച്ചില്ല. ഇതോടെ സെലക്ടര്‍മാര്‍ സഞ്ജുവിനെതിരായിരിക്കുകയാണ്. പരിശീലകന്‍ ഗൗതം ഗംഭീറിനും സഞ്ജുവിലുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രഞ്ജി ട്രോഫി കളിച്ച് ഫോം കണ്ടെത്താന്‍ സഞ്ജുവിന് സാധിക്കണം.
രഞ്ജി ട്രോഫിയില്‍ സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിനായാല്‍ ഈ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിച്ചേക്കും. അതുകൊണ്ടുതന്നെ സഞ്ജു രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറാവേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം. രഞ്ജി ട്രോഫി കളിച്ച് ഫോമിലേക്കെത്താത്ത പക്ഷം സഞ്ജുവിനെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് തഴഞ്ഞാലും അത്ഭുതപ്പെടാനാവില്ല.

സഞ്ജു വലിയ ഇന്നിങ്‌സ് കളിച്ച് പഠിക്കണം
സഞ്ജു സാംസണിന് മികച്ച തുടക്കം ലഭിക്കുന്നുണ്ട്. എന്നാല്‍ അതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ സഞ്ജുവിന് പലപ്പോഴും സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ രഞ്ജി ട്രോഫി കളിച്ച് കൂടുതല്‍ പക്വത കാട്ടാനും വലിയ ഇന്നിങ്‌സ് കളിക്കാനും സഞ്ജുവിന് സാധിക്കണം. അല്ലെങ്കില്‍ സഞ്ജുവിനെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവായിരിക്കും. ഏകദിന ടീമില്‍ സഞ്ജുവിന് നിലവില്‍ സ്ഥാനമില്ല.
ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയിട്ടുള്ള താരമാണെങ്കിലും സഞ്ജുവിനെ ഏകദിന പദ്ധതികളുടെ ഭാഗമായി ഗൗതം ഗംഭീര്‍ പരിഗണിക്കുന്നില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിക്കാന്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അതുകൊണ്ടുതന്നെ സഞ്ജു ഇടവേളയെടുക്കാതെ ബംഗ്ലാദേശ് പരമ്പരക്ക് ശേഷം രഞ്ജി ട്രോഫി കളിക്കേണ്ടത് അത്യാവശ്യമാണ്.
സഞ്ജുവിന് സ്ഥിരത തെളിയിക്കണം
സഞ്ജുവിന് സ്ഥിരതയില്ലെന്ന ആക്ഷേപം വീണ്ടും ശക്തമാകുന്ന തരത്തിലാണ് ബംഗ്ലാദേശ് പരമ്പരയില്‍ അദ്ദേഹം ബാറ്റ് ചെയ്തത്. ആദ്യ മത്സരത്തില്‍ 29 റണ്‍സെടുത്ത സഞ്ജു രണ്ടാം മത്സരത്തില്‍ 10 റണ്‍സിനാണ് മടങ്ങിയത്. സഞ്ജു സ്ഥിരതയില്ലാത്ത താരമാണെന്ന ആക്ഷേപം ഏറെ നാളുകളായി ഉയരുന്നതാണ്. ബംഗ്ലാദേശ് പരമ്പരയിലൂടെയും ഈ ചീത്തപ്പേര് മാറ്റാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ രഞ്ജി ട്രോഫി കളിച്ച് സഞ്ജു ഫോം കണ്ടെത്തുകയും സ്ഥിരത കാട്ടുകയും ചെയ്യണം. അല്ലാത്ത പക്ഷം സഞ്ജുവിന് ഇനി ഇന്ത്യന്‍ ടീമില്‍ തുടരാന്‍ സാധിച്ചേക്കില്ലെന്ന് തന്നെ പറയാം. സഞ്ജു പൊതുവേ ആഭ്യന്തര ക്രിക്കറ്റ് കൡക്കാന്‍ വലിയ താല്‍പര്യം കാട്ടാറില്ല. എന്നാല്‍ ഇത്തവണ കഴിയുന്ന അത്ര മത്സരങ്ങള്‍ അദ്ദേഹം കളിക്കേണ്ടതായുണ്ടെന്ന് പറയാം.