Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയില്‍ മാത്രമല്ല, പാകിസ്താനിലും സച്ചിനു കട്ട ഫാന്‍സ്! കാരണമെന്ത്? അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മഹാനായ താരം ആരെന്ന ചോദ്യത്തിനു ആരാധകരുടെ മനസ്സില്‍ ആദ്യം തെളിയുന്ന ചിത്രം മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടേതായിരിക്കും. ഇന്ത്യക്കു ക്രിക്കറ്റെന്ന ഗെയിം ഒരു മതമായിരുന്നെങ്കില്‍ അവരുടെ ദൈവം സച്ചിന്‍ തന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ല. അത്ര മാത്രം വലിയ സ്വാധീനമാണ് ഈ കുറിയ മനുഷ്യന്‍ കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരില്‍ സൃഷ്ടിച്ചെടുത്തത്. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും സച്ചിന്റെ പെരുമ കുറയില്ലെന്നുറപ്പാണ്.

റെക്കാര്‍ഡുകള്‍ എന്നും ഒരു വീക്ക്‌നെസായിരുന്ന സച്ചിന്‍ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ച ശേഷമാണ് കളമൊഴിഞ്ഞത്. ഇവയില്‍ ചിലതൊക്കെ പിന്നീട് തിരുത്തപ്പെട്ടെങ്കിലും ഭൂരിഭാഗം റെക്കോര്‍ഡുകളും ഇളക്കം തട്ടാതെ സുരക്ഷിതമായി തന്നെ നില്‍ക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല അയല്‍ രാജ്യമായ പാകിസ്താനിലും അദ്ഭുതപ്പെടുത്തുന്ന ആരാധക പിന്തുണയാണ് സച്ചിനുള്ളത്. ഒരുപക്ഷെ പാകിസ്താനില്‍ അദ്ദേഹത്തോളം ഫാന്‍സുള്ള മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും.

SACHIN TENDULKAR

എങ്ങനെയാണ് പാകിസ്താനില്‍ ഇത്രയുമധികം ആരാധകരെ സച്ചിന്‍ നേടിയെടുത്തത്. ഇതിനു പിന്നിലുള്ള മൂന്നു പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കയാണെന്നു നമുക്കു നോക്കാം. ആദ്യത്തെ കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിന്റെ അരങ്ങേറ്റം പാകിസ്താനിലായിരുന്നുവെന്നതാണ്. അതുകൊണ്ടു തന്നെ ഒരു പ്രത്യേക ഇഷ്ടം അവര്‍ക്കു മാസ്റ്റര്‍ ബ്ലാസ്റ്ററോടുണ്ട്.

1989ല്‍ 16ാം വയസ്സിലാണ് പാകിസ്താനെതിരേ ടെസ്റ്റ് കളിച്ചു കൊണ്ട് സച്ചിന്റെ ഇന്ത്യന്‍ അരങ്ങേറ്റം. ലോകത്തിലെ തന്നെ ഏറ്റവും അപകാരികളായ ഫാസ്റ്റ് ബൗളര്‍മാരുള്‍പ്പെട്ടതായിരുന്നു അന്നത്തെ പാക് ടീം. അവര്‍ക്കു മുന്നില്‍ സച്ചിനെപ്പോലൊരു കൗമാരക്കാരനു ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ആദ്യ ടെസ്റ്റില്‍ തന്നെ വീറോടെ പൊരുതിയ സച്ചിന്‍ ലോക ശ്രദ്ധയാകര്‍ഷിച്ചു.

രണ്ടാം ടെസ്റ്റില്‍ കന്നി ഫിഫ്റ്റിയും കുറിച്ചതോടെ ഈ പയ്യന്‍ നിസ്സാരക്കാരനല്ലെന്നു ലോകം മനസ്സിലാക്കുകയും ചെയ്തു. ഈ പരമ്പരയില്‍ സച്ചിന്റെ പ്രകടനം പാകിസ്താനിലെ ക്രിക്കറ്റ് പ്രേമികളെ ഏറെ ആകര്‍ഷച്ചിരുന്നു. കന്നി പരമ്പരയില്‍ തന്നെ ഒരുപാട് ആരാധകരെയും അദ്ദേഹം നേടിയെടുത്തു.

മികച്ച റോള്‍ മോഡലുകളുടെ അഭാവമാണ് സച്ചിനെ പാകിസ്താന്‍ ജനത നെഞ്ചിലേറ്റാനുള്ള രണ്ടാമത്തെ കാരണം. ലോകാത്തര ഫാസ്റ്റ് ബൗളര്‍മാര്‍ അവര്‍ക്കു ഒരുപാട് പേരുണ്ടെങ്കിലും ബാറ്റിങില്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കാവുന്നവര്‍ അധികമില്ലെന്നതു പോരായ്മയാണ്.

പല ക്ലാസിക്ക് ബാറ്റര്‍മാരും പാകിസ്താനുണ്ടായിരുന്നെങ്കിലും റെഡ് ബോളിലും വൈറ്റ് ബോളിലും ഒരുപോലെ കസറിയവര്‍ അധികമില്ല. മാത്രമല്ല സച്ചിനെപ്പോലെ ദീര്‍ഘകാലം ക്രിക്കറ്റില്‍ വിലസിയ ബാറ്ററും അവര്‍ക്കുണ്ടായിട്ടില്ല. ഇതോടെയാണ് ബാറ്റിങില്‍ തങ്ങളുടെ ആരാധനാപാത്രമായി അവര്‍ സച്ചിനെ തിരഞ്ഞെടുത്തത്.

SACHIN TENDULKAR

ലോകകപ്പുകളില്‍ തങ്ങള്‍ക്കെതിരേയുള്ള അതിശയിപ്പിക്കുന്ന ചില പ്രകടനമാണ് പാകിസ്താനില്‍ സച്ചിനു ഇത്രയുമധികം ആരാധകരുണ്ടാവാനുള്ള മൂന്നാമത്തെ കാരണം. ഏകദിന ലോകകപ്പില്‍ സച്ചിന്‍റെ എക്കാലത്തെയും മികച്ച രണ്ടു ഇന്നിങ്‌സുകള്‍ പാകിസ്താനെതിരേയാണ്. അദ്ദേഹത്തിന്റെ മാച്ച് വിന്നിങ് പ്രകടനം പാകിസ്താനെ തോല്‍വിയിലേക്കു തള്ളിയിടുകയും ചെയ്തിരുന്നു.

2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ലോകകപ്പിലായിരുന്നു ഇവയിലൊരു ഇന്നിങ്‌സ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്ന പാക് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറെ അന്നു സച്ചിന്‍ പഞ്ഞിക്കിട്ടിരുന്നു. കളിയില്‍ ആദ്യ ഓവറില്‍ തന്നെ അക്തറെ തലങ്ങും വിലങ്ങും പ്രഹരിച്ച സച്ചിന്‍ തന്റെ നിലപാട് വ്യക്തമാക്കി. 75 ബോളില്‍ 98 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

2011ലെ ലോകകപ്പ് സെമി ഫൈനലിലായിരുന്നു പാകിസ്താനെതിരേ സച്ചിന്റെ മറ്റൊരു മാച്ച് വിന്നിങ് ഇന്നിങ്‌സ്. ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന വിക്കറ്റില്‍ 85 റണ്‍സുമായി അദ്ദേഹം ടീമിന്റെ ഹീറോയാവുകയായിരുന്നു. ഈ ഇന്നിങ്‌സിന്റെ മികവില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്കു മുന്നേറുകയും ചെയ്തിരുന്നു.

Story first published: Thursday, July 4, 2024, 17:30 [IST]
Other articles published on Jul 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+